Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷ്ഠ കൈപ്പത്തി, ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം!

കൈപ്പത്തിക്ഷേത്രം ചിത്രങ്ങൾക്ക് കടപ്പാട് :ഫെയ്സ്ബുക്

കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട  നാല്  അംബികാക്ഷേത്രങ്ങളിലൊന്നാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി  ക്ഷേത്രം.ജലത്തിൽ പ്രത്യക്ഷപ്പെട്ട അംബികയായതിനാൽ ഹേമാംബിക എന്നും അറിയപ്പെടുന്നു.പാലക്കാട് ജില്ലയിലെ  അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.കന്യാകുമാരിയിൽ ബാലാംബികയായും വടകര ലോകനാർകാവിൽ ലോകാംബികയായും കൊല്ലൂരിൽ മൂകാംബികയായും അകത്തേത്തറയിൽ ഹേമാംബികയെയുമായാണ് പരശുരാമൻ പ്രതിഷ്ഠിച്ചത് .പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും  മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക്‌  ദുർഗാദേവിയായും ഐശ്വര്യപ്രദായിനിയായ   ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ  ഇല്ലാത്ത ഒരു ക്ഷേത്രമാണ

kaipathi-temple-view

ശ്രീകോവിലിലെ  പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തിൽ രണ്ടു കൈപ്പത്തികളായതിനാൽ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു.ഭാരതത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കൈപ്പത്തിവിഗ്രഹത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂർ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു.പ്രായാധിക്യത്താൽ ദേവിയെ നിത്യവും പൂജിക്കാൻ പോവാൻ കഴിയാതെ വന്നു.അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദർശനമുണ്ടായി.പൂജയിൽ സംപ്രീതയായതിനാൽ തുടർന്നും പൂജചെയ്യാൻ കുറൂർ മനയുടെ അടുത്തുള്ള കുളത്തിൽ പ്രത്യക്ഷയാകുമെന്നും പൂർണരൂപം ദർശിച്ചശേഷമേ സംസാരിക്കാൻപാടുള്ളു എന്നും അരുളി .കുളത്തിൽ നിന്ന് ആദ്യം ദേവിയുടെ കരങ്ങളാണ് ഉയർന്നു വന്നത് .കണ്ടപാടെ അദ്ദേഹം "അതാ കണ്ടു" എന്ന്  അറിയാതെ പറഞ്ഞു .ഇതോടെ കൈകൾ മാത്രം ദർശനം നൽകി ദേവി അപ്രത്യക്ഷയായി .കൈകൾ കണ്ടമാത്രയിൽ  സന്തോഷത്താൽ കുറൂർ നമ്പൂതിരി ദേവിയുടെ കൈകളിൽ പിടിച്ചു വലിച്ചു .അപ്പോഴേക്കും അത് ശിലയായിമാറിയിരുന്നു .സ്വയംഭൂവായ ഈ രണ്ടുകരങ്ങളാണ്  ഇവിടുത്തെ പ്രതിഷ്ഠ.

സന്താനഗോപാലം, സ്വയംവരപുഷ്‌പാഞ്‌ജലി ,ദ്വാദശാക്ഷരീ പുഷ്‌പാഞ്‌ജലി എന്നിവ ഇവിടുത്തെ പ്രധാന വഴിപാടാണ്. രോഗശാന്തിക്കായി ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായവും വിദ്യാപുരോഗതിക്കായി നാലാം  അദ്ധ്യായവും ഇവിടെ പാരായണം ചെയ്യുന്നത് ഉത്തമം."കുട്ടിയും തൊട്ടിയും" ഒരു പ്രധാന വഴിപാടാണ്. സന്താന ഭാഗ്യമില്ലാത്തവർ ദേവിയെ കണ്ടു പ്രാർഥിച്ച് കുഞ്ഞു  ജനിച്ചുകഴിയുമ്പോൾ ആറാംമാസത്തിൽ  കൊണ്ടുവന്നു അടിമകിടത്തി തൊട്ടിൽ സമർപ്പിക്കുന്ന വഴിപാടാണിത്.പ്രധാന നിവേദ്യം അപ്പമാണ്.

laksham-deepam

പ്രഭാതത്തില്‍ സരസ്വതീ ദേവിയായതിനാൽ പണപ്പായസവും മധ്യാഹ്നത്തില്‍ ലക്ഷ്മീയായതിനാൽ പാൽപ്പായസവും  സന്ധ്യക്ക്‌  ദുർഗാദേവിയായതിനാൽ കടുംപായസവും ആണ് വഴിപാട് . ഐശ്വര്യപ്രദായനിയായ  ഹേമാംബികയുടെ പ്രതിഷ്ഠാദിനം മേടത്തിലെ പൂരത്തിലാണ്. അന്നേദിവസം  സർവൈശ്വര്യത്തിനായി ഭക്തജനങ്ങൾ ലക്ഷാർച്ചന നടത്തി ദേവിക്ക് ലക്ഷദീപം സമർപ്പിക്കുന്നു.കൊടിയേറ്റുത്സവം ഇവിടെ നടത്താറില്ല . നവരാത്രികാലങ്ങളിലെ ഒൻപതു ദിവസമാണ് ഇവിടെ പ്രധാനം.അഭീഷ്ട  വരദായനിയായ ദേവീസന്നിധി സംഗീത വാദ്യ നിർത്തകലാകാരമാരുടെ ഇഷ്ടസന്നിധികൂടെയാണ്