Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : ഭരണി

ഭരണി നക്ഷത്രം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. ഭരണിനക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

ചെറിയ തടസ്സങ്ങൾ വന്നാൽ പോലും പെട്ടെന്ന് അസ്വസ്ഥരാകുന്ന പ്രകൃതമുണ്ട് ഭരണിക്കാർക്ക്. ഇത് നിയന്ത്രിക്കണം.

മറ്റുള്ളവർക്കു തോന്നാത്ത പല ആശയങ്ങളും തോന്നുക യും പ്രവർത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യാൻ ഭരണി നക്ഷത്രക്കാര്‍ക്കു കഴിവുണ്ട്. പഠനവും അതുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും ചെറിയ തടസ്സം വന്നാലും  അതേപ്പറ്റി തന്നെ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാക്കുന്ന സ്വഭാവം മാറ്റാൻ ശ്രമിക്കുക. പഠനകാര്യങ്ങളിൽ ആരംഭ ശൂരത്വം നിങ്ങൾക്കുണ്ട്. വളരെ ഉന്മേഷത്തിൽ ഇറങ്ങു മെങ്കിലും ആ ആവേശം പെട്ടെന്ന് കെട്ടടങ്ങും. അത്തരം സ്വഭാവരീതിയിൽ മാറ്റം വരുത്താൻ ഈ വർഷം ശ്രമിക്കണം.

പഠനകാര്യത്തെപ്പറ്റി മറ്റുള്ളവർ സംസാരിക്കുന്നത് ഇ ഷ്ടപ്പെടാത്ത പ്രകൃതം ഭരണി നക്ഷത്രക്കാരിലുണ്ട്. ചില വിഷയങ്ങൾ എങ്കിലും ചർച്ച ചെയ്തു പഠിക്കുന്നതാണ് ഏറെ ഗുണം. കൂട്ടുകാരുമായോ സഹോദരങ്ങളുമായോ വിഷയങ്ങള്‍ ചര്‍ച്ച െചയ്തു പഠിക്കുന്നത് മികച്ച ഫലം നല്‍കും. വലിയ ചില ഉത്തരങ്ങൾ പഠിക്കുന്നത് പിന്നെയാകട്ടെ എന്നു കരുതി നീട്ടിവയ്ക്കുന്ന ശീലവും ഈ വർഷം മുതൽ  മാറ്റേണ്ടതാണ്.

കറുകയിട്ട്  തിളപ്പിച്ച വെള്ളം ആഴ്ചയിൽ ഒരു ദിവസം കുടിക്കുക. കറുക നട്ട് വളർത്തി പരിപാലിക്കുക