Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് റഷ്യയോ സൗദിയോ? അക്കില്ലസിന്റെ ആദ്യ പ്രവചനം!

achilles-cat

ലോകകപ്പിൽ ആവേശം നുരഞ്ഞുതുടങ്ങുമ്പോൾ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന അക്കില്ലസിന്റെ ആദ്യ പ്രവചനം വന്നുകഴിഞ്ഞു - റഷ്യ. ഇന്നത്തെ സന്നാഹമൽസരത്തിൽ സൗദിയെ റഷ്യ വീഴ്ത്തുമെന്നാണ് ഈ ലോകകപ്പിന്റെ ‘പ്രവചനക്കാരൻ’ അക്കില്ലസ് പൂച്ച പറയുന്നത്. ബധിരനാണെങ്കിലും പ്രവചനക്കാര്യത്തിൽ പണ്ടേ പ്രശസ്തനാണ് കക്ഷി. 2017 ലെ കോണ്‍ഫെഡറേഷൻസ് കപ്പ് വിജയികളെ കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട് ട്രോജൻ യുദ്ധവീരൻ അക്കില്ലസിന്റെ പേരുള്ള ഈ വെള്ളപ്പൂച്ച. പതാകകൾ കുത്തി, പന്തുകൾ നിറച്ച പാത്രങ്ങളിൽ ഒന്നു തിരഞ്ഞെടുക്കുകയാണ് അക്കില്ലസിന്റെ രീതി. ഇത്തവണ റഷ്യയുടെ പതാകയുള്ള പ്ലേറ്റിൽ നിന്നാണ് അക്കില്ലസ് പൂച്ച ഭക്ഷണം കഴിച്ചിരിക്കുന്നത്.

പോൾ എന്ന നീരാളിയായിരുന്നു 2010 ലെ ലോകകപ്പിന്റെ പ്രവചനക്കാരൻ. ഇത്തവണ അക്കില്ലസിലാണ് ഫുട്ബോൾ ഭ്രാന്തന്മാരുടെ കണ്ണ്. പ്രവചനക്കാരൻ പൂച്ചയുടെ കണ്ടുപിടുത്തം സത്യമാകുമോയെന്ന് കാത്തിരുന്നു കാണാം.