Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബഅഭിവൃദ്ധിക്ക് വീട്ടമ്മയുടെ പങ്ക്

Traditional Woman

സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണുള്ളത്. എന്നിരുന്നാലും കുടുംബ സംരക്ഷണത്തിൽ സ്ത്രീയുടെ സ്ഥാനം പുരുഷനേക്കാൾ അൽപം മുന്നിട്ടു നിൽക്കുന്നു. അത് കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഭക്ഷണം തയാറാക്കുന്നതിലും സന്താനങ്ങളെ സംരക്ഷിക്കുന്നതിലും മാത്രം ഒതുങ്ങുന്നില്ല.

കുടുംബത്തിൽ ഒരാപത്തു വന്നാൽ ആദ്യം ബാധിക്കുന്നത് സ്ത്രീകളെയാണ്. കുടുംബിനികളെ ഇത്തരം പ്രശ്നങ്ങൾ മാനസികമായും ശാരീരികമായും തളർത്തും. കുടുംബത്തിന്റെ നെടുംതൂണാവേണ്ടവൾ തളർന്നാൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ?

ദേവീ ഭജനമാണ് ഇതിന് ഒരു ഉത്തമ പരിഹാരം. മാതൃസ്വരൂപിണിയായ ദേവീയെ ഭജിക്കണം. മക്കൾക്ക് ഒരാപത്തു വരുന്നത് കണ്ടുനിൽക്കാന്‍ അമ്മയ്ക്കാവില്ല. അതുപോലെ ഭക്തയുടെ എല്ലാ ദുഃഖങ്ങളും ഭഗവതി നീക്കുമെന്നാണ് വിശ്വാസം. തെളിഞ്ഞ മനസ്സോടെയുള്ള നിസ്വാർഥ ഭക്തിയാണ് ദേവീപ്രീതിക്കുത്തമം.

സാധ്യമാകുന്ന അവസരങ്ങളിലെല്ലാം ദേവീയെ മനസ്സാൽ നമിക്കുക. ചൊവ്വ, വെള്ളി, പൗർണമി ദിനങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുക. നിത്യവും ജപിക്കുന്നത് അത്യുത്തമം. ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക്‌ ലളിതാസഹസ്രനാമം ചൊല്ലാൻ സാധിക്കാതെ വന്നാൽ ലളിതാസഹസ്രനാമധ്യാനം  മാത്രമായി ജപിക്കാവുന്നതാണ്. മാസത്തിലൊന്നെങ്കിലും അടുത്തുള്ള ദേവീക്ഷേത്രത്തിലോ പരശുരാമൻ സ്ഥാപിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നിലോ ദർശനം നടത്തി, കഴിയുന്ന വഴിപാടുകൾ സമർപ്പിക്കണം. നിത്യേന ദേവീ മാഹാത്മ്യം ചൊല്ലുന്നതും നന്ന്. രാവിലെയും വൈകിട്ടും വിളക്ക് തെളിച്ച ശേഷം ദേവീപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും. ദേവീയെ മനസ്സിൽ ധ്യാനിച്ച് നെറ്റിയിലും സീമന്തരേഖയിലും കുങ്കുമം ധരിക്കാവുന്നതാണ്. ദേവീപ്രീതിയാൽ കുടുംബത്തിൽ  ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കുമെന്നുള്ളത് അനുഭവസ്ഥമാണ്. 

ദേവീ മാഹാത്മ്യം

യാ ദേവീ സര്‍വ്വ ഭൂതേഷു വിഷ്ണുമായേതി ശബ്ദിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു  ചേതനേത്യഭിധീയതേ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ഛായാരൂപേണ  സംസ്ഥിതാ

 നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

 യാ ദേവീ സര്‍വ്വ ഭൂതേഷു തൃഷ്ണാരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷാന്തിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

 യാ ദേവീ സര്‍വ്വ ഭൂതേഷു ജാതിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ലജ്ജാരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ശാന്തിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു ശ്രദ്ധാരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു   കാന്തിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ 

യാ ദേവീ സര്‍വ്വ ഭൂതേഷു ലക്ഷ്മീരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു   വൃത്തിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു സ്മൃതിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു  ദയാരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു തുഷ്ടിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

യാ ദേവീ സര്‍വ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ 

യാ ദേവീ സര്‍വ്വ ഭൂതേഷു ഭ്രാന്തിരൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ