Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : മൂലം

19-moolam-study പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. മൂലം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ..

ഒരു വിഷയത്തെപ്പറ്റി പൂർണമായ അറിവ് നേടാതെ പിന്മാറുന്ന സ്വഭാവരീതി മൂലം നക്ഷത്രക്കാരില്‍ കണ്ടുവരുന്നു. ഈ അധ്യയനവർഷം മുതൽ അത് മാറ്റാൻ പരിശ്രമിക്കുക. പഠനകാലയളവിൽ ഇടയ്ക്ക് ഉണ്ടാകുന്ന ചെറിയ കുറ്റപ്പെടുത്തലുകളോ വളരെ ചെറിയ പരാജയങ്ങളോ പോലും നിങ്ങളുടെ ആത്മവിശ്വാസം കെടുത്താൽ ഇടയുണ്ട്.  ചെറിയ വിഷമങ്ങളെ പർവതീകരിക്കാതെ വർധിത വീര്യത്തോടെ മുന്നോട്ട് വന്ന് വിജയം നേടാൻ പ്രത്യേകം ശ്രമിക്കണം. 

പുതിയ പല ആശയങ്ങള്‍ മനസ്സിൽ ഉദിക്കുന്ന വ്യക്തിത്വമാണ് നിങ്ങൾക്കുള്ളത്. പക്ഷേ,  പറഞ്ഞാൽ  അബദ്ധമാകുമോ എന്ന ഭയത്താൽ പലതും തുറന്നു പറയാൻ മടിക്കുകയും െചയ്യും. ഈ പ്രവണത മാറ്റാന്‍ പരിശ്രമിക്കുക. സഹപാഠികൾക്കും മറ്റും പഠനവുമായി ബന്ധപ്പെട്ട് നേതൃത്വം കൊടുക്കാനും മറ്റുമുള്ള കഴിവ് നിങ്ങളിലുണ്ട്.  അത്തരം കഴിവുകളെ ഉപയോഗപ്പെടുത്താൻ ഈ അധ്യയനവർഷം ശ്രമിക്കണം. പഠനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ദൃഢനിശ്ചയം പുലർത്തുകയും വേണം. സഹപാഠികൾക്കും മറ്റും പഠനവുമായി ബന്ധപ്പെട്ട് നേതൃത്വം കൊടുക്കാനുള്ള കഴിവ് കൂടുതല്‍ പ്രയോജനപ്പെടുത്തുക.

ബ്രഹ്മി നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും ബ്രഹ്മിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരം.