Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കൾ പഠനത്തിൽ മിടുക്കരാകും, ഈ ക്ഷേത്രത്തിൽ തൊഴുതു പ്രാർഥിച്ചോളൂ!

pallikkunnu-temple

കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നിലുള്ള സരസ്വതി ക്ഷേത്രം കൊല്ലൂർ മൂകാംബിക ക്ഷേത്രം കഴിഞ്ഞാൽ രണ്ടാമത്തേതാണ് എന്നാണ് അറിയപ്പെടുന്നത്. ടൗണിൽ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ മാത്രം ദൂരെയാണ്. പയ്യന്നൂർ റോഡ് വഴിയെ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിന് ഏതാണ്ട് 1500 വർഷം പഴക്കം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാന പ്രതിഷ്ഠ മൂകാംബികയാണ്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതീഹ്യം. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രം.

pallikkunnu-02

ഗണപതി, ശിവപാർവ്വതി, ഭദ്രകാളി, നാഗം എന്നീ ഉപദേവതമാരാണ് ഉള്ളത്. ആദ്യം ഗണപതിയെയും നാഗത്തെയും തൊഴുത് അരയാലിന് പ്രദക്ഷിണം വച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് സരസ്വതിയെ തൊഴുത്, ഭദ്രകാളിയെയും, ശിവപാർവ്വതിയെയും തൊഴുത് ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കണം.

സരസ്വതി, ലക്ഷ്മി, ദുർഗ എന്നീ സാന്നിദ്ധ്യങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമാണ് ഇവിടെ എന്നാണ് വിശ്വാസം. ഇവിടത്തെ പ്രധാന വഴിപാടുകൾ നിറമാല, അലങ്കാരപൂജ, ഗുരുതി തർപ്പണം, ഉമാമഹേശ്വര പൂജ, വിദ്യാരംഭം എന്നിവയാണ്. വാവ്, പ്രതിപദം, കുട്ടിയുടെ ജന്മനക്ഷത്രം എന്നിവ ഒഴിച്ചുള്ള ദിവസങ്ങളിൽ വിദ്യാരംഭം നടത്താം. രാവിലെ 8 മുതൽ 9.30 വരെയാണ് എന്നും ഇത് നടത്തുന്നത്.

pallikkunnu-04

അലങ്കാരപൂജ രാവിലെ 7നും 10നും വൈകിട്ട് 7നും. വൈകിട്ട് ഗുരുതി തർപ്പണം. 7.30 ന് ഉമാമഹേശ്വരപൂജ ദീപാരാധനയ്ക്ക് ശേഷം, നിറമാല രാവിലെ മുതൽ വൈകിട്ട് വരെ.

പ്രധാന ഉത്സവം ഒക്ടോബർ മാസത്തിലെ നവരാത്രിയാണ്. വിജയദശമി വരെ പത്ത് ദിവസം ഉത്സവം ആഘോഷിക്കുന്നു. പിന്നെ 41 ദിവസത്തെ മണ്ഡലകാല പൂജയും ഭജനയും. 41–ാം ദിവസം അയ്യപ്പപൂജയോടെ സമാപനം.

pallikkunnu-01

മാർച്ച് 4ന് നാഗപ്രതിഷ്ഠാദിനം, മീനമാസത്തിലെ രോഹിണിക്കാണ് കൊടിയേറ്റ്. പൂരം നക്ഷത്ര ദിവസം ആറാട്ട് കഴിഞ്ഞ് കൊടി ഇറക്കും. തുലാമാസത്തിലെ കാര്‍ത്തികക്ക് കളഭാഭിഷേകം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നു. അഞ്ജനശിലയിൽ പഞ്ചലോഹ ഗോളക ചാർത്തിയ മൂകാംബിക ദേവീ വിഗ്രഹം ഏതാണ്ട് രണ്ടടിയോളം ഉയരം വരും. ഇവിടെ ക്ഷേത്രക്കുളത്തിലെ വെള്ളം കണ്ടാൽ ആരും ഇറങ്ങി കുളിച്ചു പോകും. പഴയകാലത്ത് ക്ഷേത്രക്കുളത്തില്‍ കുളിച്ച ശേഷമായിരുന്നു ദർശനം നടത്തിയിരുന്നത്. ഇപ്പോൾ കൈയ്യും കാലും കഴുകിയിട്ടാണ് ക്ഷേത്രത്തിൽ ഭക്തർ അധികവും പ്രവേശിക്കുന്നത്.

pallikkunnu-03

മൂകാംബിക ക്ഷേത്രദർശനം നടത്തിയാൽ വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതല്‍ മിടുക്കരാകും, മൂകാംബികയിൽ എഴുത്തിനിരുത്തിയാൽ പഠിച്ച് ഉന്നത നിലയിലെത്തും എന്നൊക്കെയാണ് വിശ്വാസം. കേരളത്തിൽ കണ്ണൂരിൽ മൂകാംബികക്ഷേത്രം പോലെ എറണാകുളത്ത് പറവൂരിലും മൂകാംബികക്ഷേത്രം ഉണ്ട്, കൂടാതെ ചോറ്റാനിക്കരയിൽ മൂകാംബികയുടെ സാന്നിദ്ധ്യം നിത്യവും രാവിലെ ഉണ്ടെന്നാണ് വിശ്വാസം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഉള്ള ആവണംകോട് സരസ്വതീക്ഷേത്രം, ശിവഗിരിയിലുള്ള ശാരദാക്ഷേത്രം സരസ്വതീദേവിയാണ്.

ക്ഷേത്രത്തിലെ ഫോൺ നമ്പർ: 0497 2747570

ലേഖകൻ     

Dr. P. B. Rajesh  ,   Rama Nivas  ,Poovathum parambil, Near ESI  Dispensary Eloor East , Udyogamandal.P.O,   Ernakulam 683501   email : rajeshastro1963@gmail.com ,  Phone : 9846033337, 0484 2546421