Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുഭാശുഭം അറിയാൻ രാമായണം

രാമായണം

രാമായണം പകുത്തുവായിച്ചാൽ  ഓരോ വ്യക്തിയുടെയും  ഭാവി ശുഭാ-അശുഭ ഫലങ്ങളും അറിയാന്‍ സാധിക്കുമെന്നൊരു വിശ്വാസമുണ്ട്. ജീവിതത്തിൽ  സുപ്രധാന തീരുമാനമെടുക്കേണ്ടി വരുമ്പോൾ  രാമായണം പകുത്തു  നോക്കുന്നതു ശരിയായ മാർഗ്ഗം  കണ്ടെത്താൻ സഹായിക്കും എന്നും വിശ്വാസമുണ്ട്.   

ഫലം നോക്കുന്നതിനു മുന്നോടിയായി നിലവിളക്കിന്റെ  മുന്നിലായി ദശപുഷ്പം , വാൽക്കിണ്ടിയിൽ ശുദ്ധജലം ,രാമായണം എന്നിവ വയ്ക്കുക.ഗണപതിക്ക്‌  ഒരുക്കുന്നതും ഉത്തമം . 

ശരീരശുദ്ധിയോടെ ശുഭ്രവസ്ത്രം ധരിച്ച്  ഭസ്മം അണിഞ്ഞ് നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കുക . ശേഷം ദീപത്തിനു മുന്നിലായി   കിഴക്കോട്ടോ വടക്കോട്ടോ ചമ്രം പടിഞ്ഞ് ഇരുന്നു ഭക്തിയോടെ രാമായണം കയ്യിൽ എടുക്കുക. ആദ്യം ഗണപതിയെ വന്ദിച്ചശേഷം ശ്രീരാമനെയും ഹനുമാനെയും മനസ്സിൽ ധ്യാനിക്കുക. അതിനുശേഷം "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ" എന്ന് ഒൻപതു തവണ ജപിക്കുക. 

കണ്ണുകൾ അടച്ചു  ഭഗവാനെ മനസ്സിൽ ധ്യാനിച്ച്  രാമായണം തുറക്കുക. തുറന്നു വന്ന ഗ്രന്ഥത്തിലെ വലതുവശത്തെ ഏഴു വരിയും ഏഴ് അക്ഷരവും തളളി പിന്ന‌ീടുളള ഭാഗം വായിക്കുമ്പോൾ നമ്മുടെ ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങളുടെ സൂചന ലഭിക്കും  എന്നാണു വിശ്വാസം.