Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ഈ വർഷം 'അത്തം' കർക്കടകത്തിൽ?

onam

ചിങ്ങമാസത്തിൽ അത്തം മുതൽ തിരുവോണം വരെയാണ് സാധാരണയായി ഓണം ഇപ്പോൾ ആഘോഷിച്ചു വരുന്നത്. മുൻപ് കർക്കടകമാസത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ആഘോഷം. ഈ കൊല്ലം ചിങ്ങമാസം ഒൻപതാം തിയതിയാണ് തിരുവോണം വരുന്നത്. അടുത്ത തിരുവോണം പിന്നെ കന്നിയില്‍ ആണ് വരുന്നത്. ഒരു നക്ഷത്രം കഴിഞ്ഞ് ഇരുപത്തി എട്ടാമത്തെ ദിവസമേ ആ നക്ഷത്രം വീണ്ടും വരുകയുള്ളൂ. 

ഇരുപത്തി ഏഴു നക്ഷത്രങ്ങളാണ് ഉള്ളത്. ചിങ്ങമാസം 26–ാം തിയതിയാണ് അത്തം വരുന്നത്. അത്തം പത്തിന് പൊന്നോണം എന്നാണല്ലോ. ചിങ്ങമാസത്തിൽ ഓണം ആഘോഷിക്കുകയാണല്ലോ പതിവും, അത് മറ്റ് മാസത്തിലേക്ക് മാറ്റാൻ കഴിയില്ല. ഓണം ചിങ്ങത്തിൽ ആഘോഷിക്കാൻ വേണ്ടിയാണ് കർക്കടകത്തിലെ അത്തം തൊട്ട് എടുക്കുന്നത്. ഓണം കഴി‍ഞ്ഞ് അത്തം ആഘോഷിക്കുന്ന പതിവുമില്ല. ആചാരവിരുദ്ധവും ആകും.

കറുത്തവാവ് കഴിഞ്ഞ് പതിന‍ഞ്ചാമത്തെ ദിവസമാണ് വെളുത്തവാവ് വരുന്നത്. വെളുത്തവാവ് കഴിഞ്ഞ് പതിനഞ്ച് ദിവസം ആകുമ്പോൾ കറുത്തവാവും. ഈ പതിനഞ്ചു ദിവസത്തെയാണ് ഒരു പക്ഷം എന്നു പറയുന്നത്. എന്നാൽ ചന്ദ്രമാസം സൂര്യൻ ഒരു രാശിയിലൂടെ കടന്നു പോകുന്ന സമയമാണ്. അതുകൊണ്ടാണ് ചില മാസങ്ങളില്‍ 30, 31, 29 എന്നിങ്ങനെ തീയതികൾ വരുന്നത്. നക്ഷത്രം 27 കഴിയുമ്പോൾ വീണ്ടും ആ നക്ഷത്രം വരുന്നു.

വിഷുകണി സൂര്യൻ മേടം രാശിയിൽ വന്നശേഷം കാണുന്ന കണിയാണ്. ചില വർഷങ്ങളിൽ സൂര്യൻ ഉദിച്ച ശേഷമാകും മേടത്തിലേക്ക് കടക്കുന്നത്. ആ വര്‍ഷങ്ങളിൽ വിഷു മേടം രണ്ടിനാകുന്നതും അതുകൊണ്ടു തന്നെയാണ്.

ഓണത്തിനും വിഷുവിനും ഒക്കെ ഒരു കണക്ക് ഉണ്ട് എന്ന് ചുരുക്കം. ഓണം വരാൻ ഒരു മൂലം വേണം എന്ന് കേട്ടിട്ടില്ലേ?

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421