Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നില്ലേ? ഇവ ചെയ്തോളൂ!

Coin

സാമ്പത്തിക സ്ഥിരത ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല . സാമ്പത്തിക അഭിവൃദ്ധി എന്നാൽ പത്തുതലമുറയ്ക്കുള്ള സമ്പത്ത് സ്വരുക്കൂട്ടുക എന്നല്ല  , കഴിവതും കടം വാങ്ങാതെ ജീവിത ചെലവുകൾ പരിഹരിക്കുക എന്നതാണ്. പലവിധത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം.  പെട്ടെന്നൊരു ആവശ്യം വരുമ്പോൾ സാധാരണക്കാർക്ക് കടം വാങ്ങേണ്ടി വരാറുണ്ട്. ഒരു മാസത്തെ വരവുചെലവുകൾ കഷ്ടിച്ച് കൂട്ടിമുട്ടിക്കുന്നവർക്ക് ഈ കടബാധ്യത വലിയൊരു തലവേദനയായിരിക്കും.

വിവാഹം, ഭവന നിർമാണം ഇവയെല്ലാം കുടുംബത്തിൽ അനിവാര്യമായി വരുമ്പോൾ കടക്കാരനായി മാറുന്നത് സ്വാഭാവികം. ഋണമുക്തമായ ജീവിതം ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്. അതിനായി ആദ്യം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തണം.

ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ജപിക്കുന്നത്  കുടുംബാഭിവൃദ്ധിക്കും സാമ്പത്തിക ഉന്നമനത്തിനും ഉത്തമമാണ്. ഇതോടൊപ്പം കനകധാര സ്തോത്രം ജപിക്കുന്നത് അത്യുത്തമം .

പക്കപ്പിറന്നാൾതോറും വിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അർച്ചന നടത്തുക. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും വ്യാഴ്ച തോറും വിഷ്ണുക്ഷേത്ര ദർശനം നടത്തി മഞ്ഞപ്പൂക്കളോ മാല വഴിപാടോ സമർപ്പിക്കുക.   

നിത്യവും തിരുപ്പതി ഭഗവാനെ പ്രാർഥിക്കുക. നിത്യവും ഭഗവാനെ മനസ്സിൽ ധ്യാനിച്ച് "ഓം നമോ വെങ്കടേശായ" എന്ന് 108 തവണ ജപിക്കുന്നത് ഉത്തമമാണ്. സാധ്യമെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും തിരുപ്പതി ക്ഷേത്രദർശനം നടത്തുക.

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുന്നത് അഭീഷ്‌ഠസിദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം. ലക്ഷ്മീനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്ര ദർശനവും ഉത്തമമാണ്.

ശനിയാഴ്ച തോറും ശിവ ക്ഷേത്രത്തിൽ കൂവളത്തുമാല ,രണ്ടു  കദളിപ്പഴം ,ഒരു പിടി നാണയം , പുഷ്‌പാഞ്‌ജലി  എന്നിവ ഒന്നിച്ചു സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്. 

കടബാധ്യത നീങ്ങി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ നാമങ്ങളോ മന്ത്രങ്ങളോ ജപിക്കുക.