Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാഭാരം എന്തിന്? ഓരോന്നിനും ഓരോ ഫലങ്ങൾ

Thulabharam

ഹൈന്ദവവിശ്വാസപ്രകാരം ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ് . കാര്യസിദ്ധിക്കനുസൃതമായി ദ്രവ്യം വ്യത്യസ്തമായിരിക്കും.  ദുരിതശാന്തിക്കായും ആഗ്രഹപൂർത്തീകരണത്തിനായും രോഗശമനത്തിനായും നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണിത്.

ആദ്യമായി തുലാഭാരം വഴിപാട് നടത്തിയത് ഭഗവാൻ ശ്രീ കൃഷ്ണന് ആയിരുന്നു. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്. തുലാഭാര സമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല . അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീ ദളത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രാധാന്യം ഭക്തിയോടുള്ള സമർപ്പണത്തിനാണെന്നു ഭഗവൻ നമുക്ക് മനസ്സിലാക്കി തരുന്നു.

കുഞ്ഞുങ്ങൾക്കു വേണ്ടി തുലാഭാരം സമർപ്പിക്കുമ്പോൾ ദ്രവ്യങ്ങൾ പ്രത്യേകിച്ച് നോക്കേണ്ടതില്ല എന്ന് പറയപ്പെടുന്നു .ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതിൽ തെറ്റില്ല.  ഓരോ ദ്രവ്യങ്ങൾക്കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനു ഓരോരോ ഫലങ്ങളാണുള്ളത്.

നെല്ല്, അവൽ - ദാരിദ്രശമനം 

ശർക്കര - ഉദരോഗശാന്തി  

പഞ്ചസാര - പ്രമേഹ രോഗശാന്തി 

കദളിപ്പഴം - രോഗശാന്തി 

എള്ള് - ശനിദോഷ ശാന്തി , ദീർഘായുസ്സ്

മഞ്ചാടിക്കുരു -  മനഃശാന്തി , ദീർഘായുസ്സ്

ചേന - ത്വക്ക് രോഗശമനം 

ഉപ്പ് - ഐശ്വര്യലബ്ധി  ,ത്വക്ക് രോഗശാന്തി , ദൃഷ്ടിദോഷ ശമനം 

നാണയം - വ്യാപാരാഭിവൃദ്ധി 

വെണ്ണ - അഭിവൃദ്ധി