Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി; ദേവീപ്രീതിക്ക് ധരിക്കാം ഈ നിറങ്ങൾ

Navarathri

നവരാത്രീകാലത്തെ ഒൻപതു ദിവസവും ദേവീ പ്രാധാന്യമുള്ള ദിനങ്ങളാണ്. ഭക്തർക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും  മാതൃസ്വരൂപിയായ ദേവിയെ ആരാധിക്കുവാനുള്ള വേളയാണിത്. ഈ ഒൻപതു ദിവസവും ദേവിക്ക് ഒൻപതു ഭാവങ്ങളാണ്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണവ.

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തിലുമുണ്ട് കാര്യം. നവരാത്രികാലത്ത് ഓരോ ദിനവും  ദേവിക്ക് പ്രിയമായ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. നവരാത്രി പൂജയക്ക് ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങൾ ഇതാ

10 ഒക്ടോബർ 2018 (പ്രതിപാദ) - മഞ്ഞ 

11 ഒക്ടോബർ 2018 (ദ്വിതീയ )  - പച്ച 

12 ഒക്ടോബർ 2018 (ത്രിതീയ ) - ചാര നിറം 

13 ഒക്ടോബർ 2018 (ചതുർഥി ) - ഓറഞ്ച് 

14 ഒക്ടോബർ 2018 (പഞ്ചമി)   - വെള്ള 

15 ഒക്ടോബർ 2018 ( ഷഷ്ഠി ) - ചുവപ്പ് 

16 ഒക്ടോബർ 2018 (സപ്തമി ) - നീല 

17 ഒക്ടോബർ 2018 (അഷ്ടമി ) - പിങ്ക് 

18 ഒക്ടോബർ 2018 (നവമി ) - പർപ്പിൾ