Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി; സരസ്വതീപൂജയുടെ അവസാന മൂന്ന് നാളുകൾ ചെയ്യേണ്ടവ

saraswathi-devi

ആദിപരാശക്തിയുടെ മൂന്നു അവതാരങ്ങളിൽ ഒന്നായ സരസ്വതീദേവിയെ നവരാത്രികാലത്തെ അവസാനത്തെ മൂന്നുദിവസം അതായത് അഷ്ടമി ,നവമി ,ദശമി എന്നീ ദിനങ്ങളിൽ ആരാധിക്കുന്നു. ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ദേവതയാണ് സരസ്വതീദേവി . അതിനാൽ ഈ ദിനങ്ങളിൽ സരസ്വതീ പ്രീതികരമായ മന്ത്രങ്ങൾ ചൊല്ലുന്നതും ഭക്തിയോടെ ദേവീക്ഷേത്രദർശനം നടത്തുന്നതും ദേവീകടാക്ഷത്തിന് അത്യുത്തമമാണ്. കേരളത്തിൽ പൊതുവെ ദുർഗ്ഗാഷ്ടമി, മഹാനവമി ,വിജയദശമി എന്നീ ദിനങ്ങൾക്കാണ് പ്രാധാന്യം നൽകിവരുന്നത്.

വിദ്യാവിജയത്തിന്നായി സരസ്വതീ ദേവിയുടെ മൂലമന്ത്രമായ "ഓം സം സരസ്വെത്യെ നമഃ" ദിവസവും 108 തവണ ജപിക്കാവുന്നതാണ്. നിത്യവും ലളിതാസഹസ്ര നാമം ജപിക്കുകയോ, അതിനു സാധിക്കാത്തവർ ലളിത സഹസ്രനാമധ്യാനം മാത്രമായും ചൊല്ലുന്നതും നന്ന്. കുട്ടികളിൽ ബുദ്ധിവികാസത്തിനും ഓർമശക്തി വർധിക്കുന്നതിനും വ്രതസമയത്തു സാരസ്വതഘൃതമോ ബ്രഹ്മീഘൃതമോ യഥാവിധി പൂജിച്ചു നൽകാറുണ്ട്.

സരസ്വതീ പ്രീതികരമായ മന്ത്രങ്ങൾ

1.

സരസ്വതി നമസ്തുഭ്യം  

വരദേ കാമരൂപിണീ  

വിദ്യാരംഭം കരിഷ്യാമി  

സിദ്ധിര്‍ ഭവതുമേസദാ.  

2.

യാ കുന്ദേന്ദു തുഷാര ഹാര ധവളാ യാ ശുഭ്ര വസ്ത്രാവൃതാ      

യാ വീണാ വരദണ്ഡ മണ്ഡിതകരാ യാ ശ്വേത പദ്മാസനാ      

യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ      

സാ മാംപാതു സരസ്വതീ ഭഗവതീ നിശ്ശേഷ ജാഡ്യാപഹാ.      

3.

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ  

കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി  

വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെ-  

ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ  

4.

വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം   

വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ 

വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം        

വാണീടേണ മതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ        

5.

മാണിക്യവീണ മുപലാളയന്തിം   

മദാ ലസാം മഞ്ജുള വാഗ്വി ലാസാം   

മാഹേന്ദ്ര നീല ദ്യുതി കോമളാംഗിം   

മാതംഗ കന്യാം മനസാ സ്മരാമി    

6.

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ

കുചോന്നതേ കുങ്കുമരാഗശോണേ

പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ-

ഹസ്തേ നമസ്തേ ജഗദേകമാതഃ

7.

മാതാ മരതകശ്യാമാ  മാതംഗി മദശാലിനി   

കടാക്ഷയതു കല്യാണി കദംബ വനവാസിനി   

ജയ മാതംഗ തനയേ ജയ നീലോത്‌പലദ്യുതേ   

ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ

   

8.

മുദ്രാപുസ്തക ഹസ്താഭ്യാം      

ഭദ്രാസന ഹൃദിസ്ഥിതേ      

പുരസ്സരേ സദാ ദേവീം      

സരസ്വതി നമോസ്തുതേ    

വിദ്യാർഥികൾ  രാവിലെയും സന്ധ്യക്കും താഴെപ്പറയുന്ന സരസ്വതീ മന്ത്രം 10 തവണ നിത്യവും ജപിച്ചാൽ അലസത നീങ്ങി പഠനത്തിൽ ശോഭിക്കാനാകും

'ബുദ്ധിം ദേഹി യശോ ദേഹി 

കവിത്വം ദേഹി ദേഹി മേ 

മൂഢത്വം സംഹര ദേവി 

ത്രാഹിമാം ശരണാഗതം'