Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി വ്രതം; കണ്ടകശനി പോലും മാറി നിൽക്കും ഏഴാം ദിനം

കാളരാത്രി ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം

നവരാത്രിയുടെ ഏഴാം നാൾ (16 ഒക്ടോബർ 2018)  ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു. ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവി . അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ നല്കുന്ന ദേവിയാണ് .ത്രിലോചനങ്ങളുമുള്ള ദേവി ചതുർബാഹുവാണ്.ഗർദഭമാണ് വാഹനം. ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റി ഭക്തർക്ക് ശുഭമായവ നല്കുന്നവളാകയാൽ ദേവിക്ക് ശുഭംകരി എന്നും നാമദേയമുണ്ട്. 

നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ  കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം.

നവരാത്രിയുടെ ഏഴാം നാൾ  കാളരാത്രീ ദേവിയെ പ്രാർഥിക്കേണ്ട മന്ത്രം 

"ഏകവേണീ ജപാകര്‍ണപൂരാ നഗ്നാ ഖരാസ്ഥിതാ 

 ലംബോഷ്ഠീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ 

 വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ 

 വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ "

കാളരാത്രീ ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാളരാത്രി രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ