Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രം നക്ഷത്രക്കാരുടെ പൊതുസ്വഭാവം

uthram-784

ശുഭനക്ഷത്രമായി കരുതപ്പെടുന്ന ഉത്രം നക്ഷത്രക്കാർ സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടുന്നവരാണ്. ഏതു മേഖലയിൽ ആയാലും നായകസ്ഥാനത്ത് ശോഭിക്കുന്ന ഇവർ തികഞ്ഞ ശുഭാപ്തി വിശ്വാസികളുമാണ്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തുന്ന  ഉത്രം നക്ഷത്രക്കാർ വിജയത്തിനു വേണ്ടി കഠിന പരിശ്രമം നടത്താൻ മടിയില്ലാത്തവരാണ്.

പ്രത്യേകിച്ച് കാര്യഗുണമില്ലാത്തവരോട് അടുപ്പം കാണിക്കാറുമില്ല. സ്വന്തം നിലപാടുകൾ മാത്രമാണ് ശരി എന്ന ആത്മവിശ്വാസമാണ് ഉത്രം നക്ഷത്രജാതരുടെ ചിന്തകളെ നയിക്കുന്നത്. ഇത് ചിലപ്പോഴെങ്കിലും വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്.

ചിങ്ങക്കൂറുകാർ ആത്മീയ കാര്യങ്ങളിൽ ഏറെ തൽപരരായിരിക്കും. രണ്ടാം പാദത്തിൽ ജനിച്ചവർ ലൗകിക വിഷയങ്ങളിൽ അമിത താൽപര്യം ഉള്ളവരുമായിരിക്കും. ശിവഭജനം, ശിവക്ഷേത്രദർശനം, ആദിത്യഹൃദയ ജപം ഇവ ഉത്രം നക്ഷത്രക്കാരുടെ ദോഷാധിക്യം കുറയ്ക്കും. 

ഉത്രം മുക്കാലിൽ ജനിച്ചവർ ദോഷശാന്തിക്കായി ശ്രീകൃഷ്ണ  ഭജനം നടത്തുന്നതും  ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. കാവി, ചുവപ്പ്, പച്ച ഇവയാണ് അനുകൂല നിറങ്ങൾ.


നക്ഷത്രദേവത - ഭഗൻ

നക്ഷത്രമൃഗം - ഒട്ടകം 

വൃക്ഷം - ഇത്തി

ഗണം-മാനുഷം 

യോനി - പുരുഷൻ 

പക്ഷി -കാക്ക 

ഭൂതം - അഗ്നി 


ആദിത്യഹൃദയം 

സന്താപനാശകരായ നമോനമഃ   

അന്ധകാരാന്തകരായ നമോനമഃ   

ചിന്താമണേ! ചിദാനന്ദായ തേ നമഃ   

നീഹാരനാശകരായ നമോനമഃ   

മോഹവിനാശകരായ നമോനമഃ   

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ   

കാന്തിമതാംകാന്തിരൂപായ തേ നമഃ  

സ്ഥാവരജംഗമാചാര്യായ തേ നമഃ   

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ   

സത്വപ്രധാനായ തത്ത്വായ തേ നമഃ   

സത്യസ്വരൂപായ നിത്യം നമോ നമഃ