Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺ അത്തം, പൊൻ അത്തം തന്നെയോ?

atham-2

ഐശ്വര്യം, കുലീനത എന്നീ ഗുണങ്ങളാൽ സമൂഹ മധ്യത്തിൽ ആദരിക്കപ്പെടുന്നവരാകും ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ. ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെയുണ്ട്. 

ഈ ലക്ഷണമുള്ളവർ സർവഗുണസമ്പന്നർ!

വിദ്യാസമ്പത്തും കലാപരമായ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരുമാണ് അത്തം നക്ഷത്രക്കാർ. അധ്വാനശീലരായ ഇവരുടെ ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. വശീകരണ ശക്തിയും കൗശലബുദ്ധിയുമുള്ള ഈ നക്ഷത്രക്കാർ മറ്റുള്ളവരെ വിലയിരുത്തുന്നതിലും കുറവുകൾ കണ്ടുപിടിക്കുന്നതിലും സാമർഥ്യമുള്ളവരാണ്. അധികാരശക്തിയുള്ള തൊഴിലുകളിൽ ശോഭിക്കുന്ന അത്തം നക്ഷത്രക്കാർ തികഞ്ഞ ആത്മനിയന്ത്രണമുള്ളവരും സൗമ്യപ്രകൃതരുമാണ്. രാഹു, ശനി, കേതു ദശാകാലങ്ങൾ അത്യന്തം ദോഷകരമെന്നറിഞ്ഞ് വിധി പ്രകാരമുള്ള പരിഹാര കർമങ്ങൾ ചെയ്യണം. അത്തവും തിങ്കളാഴ്ചയും ചേർന്നു വരുന്ന ദിവസം വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രദർശനം നടത്തുന്നത് ഉത്തമഫലങ്ങൾ നൽകും. 

വെളുപ്പ്, പച്ച ഇവയാണ് ഭാഗ്യ നിറങ്ങൾ. രാശ്യാധിപൻ ബുധനും നക്ഷത്ര ദേവത സൂര്യനുമാണ്. നിത്യവുമുള്ള സൂര്യജപം ഭാഗ്യാനുകൂല്യം നൽകുമെന്നാണ് വിശ്വാസം.

നക്ഷത്രദേവത :  സൂര്യൻ

നക്ഷത്രമൃഗം : പോത്ത്

വൃക്ഷം : അമ്പഴം

ഗണം : ദേവം

യോനി : സ്ത്രീ

പക്ഷി : കാക്ക

ഭൂതം : അഗ്നി