Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യവും ഈ മന്ത്രങ്ങൾ ജപിച്ചോളൂ, ജീവിതം മാറി മറിയും

629573806

ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നിറഞ്ഞതാവാൻ സഹായിക്കും. പ്രാർഥനകളിൽ  മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ശക്തിയുടെ ഉറവിടങ്ങളാണ് മന്ത്രങ്ങൾ. നിത്യവും പ്രഭാതത്തിൽ ജപിക്കേണ്ട അതിപ്രധാന മന്ത്രങ്ങൾ ചുവടെ ചേർക്കുന്നു.

വിഘ്‌ന നിവാരണനും ഗണനാഥനുമായ ഗണപതിഭഗവാന് പ്രാർഥനയിൽ മുഖ്യസ്ഥാനമാണുള്ളത്."ഓം ഗം ഗണപതയേ നമഃ " എന്ന് ജപിച്ച് ഗണപതിയെ വന്ദിച്ച ശേഷം മന്ത്രങ്ങളുടെ മാതാവായ ഗായത്രി മന്ത്രം കുറഞ്ഞത് പത്ത് തവണ ജപിക്കണം .മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. 

ഗായത്രി മന്ത്രം

‘ഓം ഭൂർ ഭുവഃ സ്വഃ 

തത് സവിതുർ വരേണ്യം

ഭർഗോ ദേവസ്യ ധീമഹി 

ധിയോ യോ നഃ പ്രചോദയാത് ’’ 

സാരം:

"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."...

ബുദ്ധിശക‌്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ തടസ്സങ്ങൾ നീങ്ങുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമാണ്.

മൃത്യുഞ്ജയ മന്ത്രം

ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍  സഹായിക്കുന്ന മന്ത്രമാണിത്. നിത്യവും ജപിക്കുന്നതിലൂടെ അകാരണമായ മൃത്യുഭയം നീങ്ങി  മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യും .

“ത്ര്യംബകം യജാമഹേ

 സുഗന്ധിം പുഷ്ടി വർദ്ധനം 

ഉർവ്വാരുകമിവ ബന്ധനാത് 

മൃത്യോർമുക്ഷീയ മാമൃതാത്”

കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം

‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’ 

ഈ നാമം ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും.

നവഗ്രഹ സ്തോത്രം 

ഗ്രഹപ്പിഴാ ദോഷങ്ങൾ അകലാൻ നവഗ്രഹസ്തോത്രം നിത്യവും ജപിക്കുന്നത് ശ്രേഷ്ഠമാണ്.

സൂര്യന്‍ 

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍ 

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ ( കുജൻ ) 

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം  തം മംഗളം പ്രണമാമ്യഹം

ബുധന്‍ 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം  തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു ) 

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം

ശുക്രന്‍ 

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി 

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം  തം നമാമി ശനൈശ്ചരം

രാഹു 

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം

സിംഹികാഗര്‍ഭസംഭൂതം  തം രാഹും പ്രണമാമ്യഹം

കേതു 

പലാശപുഷ്പസങ്കാശം  താരകാഗ്രഹ(കാര)മസ്തകം

രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച

ഗുരു ശുക്ര ശനി ഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

ഭഗവൻ വിഷ്ണുവിന്റെയും ശിവന്റെയും മൂല മന്ത്രങ്ങളായ "ഓം നമോ നാരായണായ " ," ഓം നമ ശിവായ " എന്നിവ 108 തവണ ജപിക്കാവുന്നതാണ്. കൂടാതെ കുടുംബൈശ്വര്യം വർദ്ധിക്കുന്നതിനും ക്ലേശങ്ങൾ അകലുന്നതിനും ലളിതാ സഹസ്രനാമം ജപിക്കുന്നത് അതീവ ഗുണകരമാണ് .നിത്യവും അരമണിക്കൂർ ലളിതാ സഹസ്രനാമം ജപിക്കാൻ സാധിക്കാത്തവർക്ക് ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ജപിക്കാവുന്നതാണ്.