sections
MORE

യാത്ര ശുഭകരമാക്കാം, ഒരു തുളസിക്കതിർ മതി!

x-default
SHARE

ജോലി സംബന്ധമായോ വിനോദ സംബന്ധമായോ യാത്ര ചെയ്യേണ്ടിവരുമ്പോൾ അപകടസാധ്യതകുറച്ച് ലക്ഷ്യപൂർത്തീകരണത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഏതൊരു കാര്യത്തിനു ഇറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്. പ്രാർഥനയിൽ വിഘ്‌നനിവാരണനായ ഗണപതിഭഗവാന് പ്രഥമ സ്ഥാനം നൽകണം.

യാത്രയ്ക്കിറങ്ങും മുൻപ് മുറ്റത്തുനിൽക്കുന്ന തുളസി നുള്ളി പേഴ്‌സിലോ യാത്ര ചെയ്യുന്ന വാഹനത്തിലോ വയ്ക്കുന്നത് അത്യുത്തമമാണ്. ശരീരശുദ്ധി  വരുത്തി ഭക്തിയോടെ മാത്രമേ തുളസി നുള്ളാൻ പാടുള്ളു എന്ന് മാത്രം. കൂടാതെ സന്ധ്യസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കരുത്. യാത്രയ്ക്കിറങ്ങുമ്പോൾ ഉണ്ടാകാവുന്ന ശകുനദോഷം നീങ്ങാനും തുളസിക്കതിർ കയ്യിൽ സൂക്ഷിക്കുന്നത് നന്ന് . വാഹനത്തിനു മുന്നിൽ ഗണപതി ഭഗവാന്റെ വിഗ്രഹമോ ചിത്രമോ വച്ചിട്ടുണ്ടെങ്കിൽ കറുകയോ മുക്കുറ്റിയോ വയ്ക്കുന്നത് ഉത്തമമാണ്. 

ദീർഘദൂരയാത്രകളിൽ അകാരണഭയവും മനസികസമ്മർദ്ദവും അകന്നു മനോധൈര്യം വർധിപ്പിക്കാൻ ദുർഗ്ഗാ മന്ത്രം ജപിക്കാവുന്നതാണ്.

ദുർഗ്ഗാ മന്ത്രം


"ഓം സർവസ്വരൂപേ സർവേശേ സർവശക്തി സമന്വിതേ 

ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"

യാത്രാവേളയിൽ  അപകടസാധ്യതയും ധനനഷ്ടവും ഉണ്ടാവാതിരിക്കാനും കാര്യസിദ്ധിക്കും യാത്രാലക്ഷ്യപ്രാപ്തിക്കും ഈ മന്ത്രങ്ങൾ ജപിക്കാം.

അഗ്രതോ നരസിംഹോ മേ

പൃഷ്ഠതോ ഗരുഡദ്ധ്വജഃ

പാര്‍ശ്വയോസ്തു ധനുഷ്മന്തൗ

സകരൗ രാമലക്ഷ്മണൗ

അഗ്രത: പൃഷ്ഠതശ്ചൈവ

പാര്‍ശ്വയോശ്ച മഹാബലൗ

ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ

രക്ഷേതാം രാമലക്ഷ്മണൗ

രാമായ രാമഭദ്രായ

രാമചന്ദ്രായ വേധസേ

രഘുനാഥായ നാഥായ

സീതായാ: പതയേ നമഃ

കൂടാതെ ഭഗവാൻ ശിവസങ്കരനെ മനസ്സിൽ ധ്യാനിച്ച് മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA