sections
MORE

ജനനതീയതി ജനുവരി ഒന്നാണോ? നിങ്ങളെക്കുറിച്ചെല്ലാം അറിയാം– ആരോഗ്യം, തൊഴിൽ, ജീവിതഗതി

Birthday in January 01
SHARE

അത്യുൽസാഹികളും ഊർജസ്വലരുമാണ് ഈ ദിനത്തിൽ ജനിച്ചവർ. മറ്റുള്ളവർക്കു വഴികാട്ടിയാവാൻ ഇവർ മിടുക്കരാണ്. ലക്ഷ്യപ്രാപ്തിയിലെത്താൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. അതിനാൽ ഈ ദിനക്കാർക്കു വിജയവും ശോഭനമായ ഭാവിയും ഉറപ്പാണ്. അബദ്ധങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് ഈ ദിനക്കാർക്ക് ഉണ്ടായിരിക്കേണ്ടതാണ്. തെറ്റുകളിൽ നിന്നു പഠിക്കാനും പ്രതീക്ഷിതമായ സംഭവവികാസങ്ങളെ ഉൾക്കൊള്ളാനുമുള്ള മനക്കരുത്ത് ഇക്കൂട്ടർ ആർജിക്കണം. ഇത് അവർക്കു വൈതരണികളെ തരണം ചെയ്യാനും മുന്നോട്ടുള്ള പ്രയാണം സുഖകരമാക്കാനും സഹായിക്കും. ഈ ദിനക്കാർ അച്ചടക്കത്തിനും ത്യാഗത്തിനും വില കൽപ്പിക്കുന്നു. കുടുംബത്തിലും ജോലിയിലും നേതൃത്വഗുണവും പ്രകടിപ്പിക്കും. കഠിനാധ്വാനത്തിനുള്ള ത്വര ഇവരുടെ ഉള്ളിലെപ്പോഴുമുണ്ട്. ഈ ഗുണം മാതൃകാപരമാണ്. ഈ ദിനക്കാർ പ്രത്യേകിച്ചു മുപ്പതു വയസ്സിനോടടുത്തവർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നവരും മറ്റുള്ളവരെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നവരുമാണ്. ശൂഭാപ്തിവിശ്വാസമാണ് ഇവരുടെ ജീവിതത്തിന്റെ ആണിക്കല്ല്്. 

ആരോഗ്യം 

വൈകാരികവും ശാരീരികവുമായ അലാസരങ്ങളായിരിക്കും ഈ ദിനക്കാരെ വളരെയധികം പ്രയാസപ്പെടുത്തുന്നത്. ഇവർ പലപ്പോഴും നിരാശയുടെ പിടയിലകപ്പെടാം. ജീവിതത്തിൽ ഏതു പ്രശ്നങ്ങൾ വന്നാലും വിശ്വസ്തരുമായി ചർച്ച ചെയ്ത് അപ്പോഴപ്പോൾ പരിഹരിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ലഘുവായ നിരാശ കടുത്ത വിഷാദത്തിലേക്കും ഉദരരോഗങ്ങളിലേക്കും തലവേദനയിലേക്കും നയിച്ചെന്നു വരാം. ലഹരി ഉപയോഗിക്കാതിരിക്കുകയും സ്ഥിരവും ക്രമവുമായ വ്യായാമം ശീലിക്കുകയും ചെയ്താൽ ഇവരുടെ ആരോഗ്യം ഇവർ ആഗ്രഹിക്കുന്ന വിധം നിലനിൽക്കും. 

സ്നേഹബന്ധം 

ഇവർ സ്നേഹസമ്പന്നരാണ്. പലപ്പോഴും മറ്റുള്ളവരെ ആവശ്യത്തിലധികം നിയന്ത്രിക്കാൻ ഉൾപ്രേരണയുള്ളവരാണ്. ഇതു മറ്റുള്ളവർക്കു ഭാരമായി തോന്നാം. സ്നേഹം സാഹചര്യത്തിനനുസരിച്ചു പ്രകടിപ്പിക്കാൻ ശീലിക്കണം. 

തൊഴിൽ

അധികാരക്കസേരയിലിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. എൻജിനീയറിങ്, രാഷ്ട്രീയം ജ്യോതിഷം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിൽ അഭിരുചിയുള്ളവരായിരിക്കും. പ്രൊജക്ട് പ്ലാനർ, അക്കൗണ്ട്സ് മാനേജർ, സിഇഒ തുടങ്ങിയ മേഖലകളിലും ശോഭിക്കും.

ജീവിതഗതി

ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്നു പ്രകൃത്യാ ഉൾബോധമുള്ളവരാണ്. എന്നാൽ ജീവിതഗതി പലപ്പോഴും പ്രതീക്ഷയ്ക്കൊത്ത രീതിയിലാകില്ല. മറ്റുള്ളവരെ മനസ്സിലാക്കി ഇടപെടുന്നതിൽ പരാജയപ്പെടാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA