sections
MORE

ജനനതീയതി ജനുവരി രണ്ടാണോ? നിങ്ങളെക്കുറിച്ചെല്ലാം അറിയാം– ആരോഗ്യം, തൊഴിൽ, ജീവിതഗതി

People Born in January 02
SHARE

ഈ ദിനക്കാർ തങ്ങളുടെ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ സാമാന്യ കഴിവുള്ളവരാണ്. അസാധാരണമായ അന്തർജ്ഞാനത്തിനുടമകളാണ് ഇക്കൂട്ടർ. ഈ അന്തർജ്ഞാനം ചില സന്ദർഭങ്ങളിൽ അവരെ ഏകാന്തതയിലാക്കുന്നു. തങ്ങളുടെ അന്തർജ്ഞാനത്തെക്കുറിച്ച് തിരിച്ചറിയാനായാൽ ഇക്കൂട്ടർ അത്യധികം ഊർജസ്വലരും പ്രവർത്തന നിരതരുമായിരിക്കും. ഏകദേശം 49 വയസിനോടടുത്ത് അന്തർജ്ഞാനത്തിന്റെ പ്രവർത്തനങ്ങൾ അതിന്റെ പാരമ്യതയിലെത്തും. പക്ഷേ ഇക്കൂട്ടരുടെ പ്രവർത്തനങ്ങൾ പ്രവചനാതീതമാണ്. പെട്ടെന്ന് സ്വഭാവമാറ്റം നടക്കുന്നു ഇവരിൽ. ഇത് ഇവർക്കും ഇവരോട് ബന്ധപ്പെട്ടവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സന്ദർഭോചിതമായി പ്രവർത്തിക്കാനുള്ള അസാമാന്യ പാടവം ഇവർക്കുണ്ട്. അവർ വിചാരിക്കുകയാണെങ്കിൽ അത്യുന്നതങ്ങളിലെത്താം. ബന്ധങ്ങൾക്ക് അതിർത്തിരേഖ നിർണയിക്കണം. അല്ലാത്ത പക്ഷം ഇവരുടെ നിഷ്കളങ്കമായ പെരുമാറ്റം മറ്റുള്ളവർ മുതലെടുക്കാം. തങ്ങളാണ് തങ്ങളുടെ ചിന്തകളുടെ യജമാനനെന്ന് തിരിച്ചറിവ് ആയാൽ സ്ഥിരതയുള്ള ആത്മവിശ്വാസം കൈക്കൊള്ളാൻ ഇവർക്കാകും. അത്യധ്വാനികളായ ഇവർ എപ്പോഴും ആശ്രയിക്കാവുന്ന നേതാക്കന്മാർ കൂടിയാണ്. ധാരാളം ഉത്തരവാദിത്തങ്ങൾ ഇവരുടെ തലയിൽ ഏൽപിക്കപ്പെടുന്നു. ഇവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഇവർ പ്രാപ്തരാണെങ്കിലും വിനോദങ്ങളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും സന്തോഷം കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്.

ആരോഗ്യം 

ഉത്കണ്ഠ, പിരിമുറുക്കം, ക്ഷീണം മുതലായ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. പോഷക സമ്പന്നമായ ആഹാരം ശീലിക്കുക. 

സ്നേഹബന്ധം 

ഇവർ സ്നേഹസമ്പന്നരാണ്. പലപ്പോഴും മറ്റുള്ളവരെ ആവശ്യത്തിലധികം നിയന്ത്രിക്കാൻ ഉൾപ്രേരണയുള്ളവരാണ്. ഇതു മറ്റുള്ളവർക്കു ഭാരമായി തോന്നാം. സ്നേഹം സാഹചര്യത്തിനനുസരിച്ചു പ്രകടിപ്പിക്കാൻ ശീലിക്കണം. 

തൊഴിൽ

അധ്യാപനം, സാമൂഹിക പ്രവർത്തനം മുതലായവ ഇവർക്ക് ഇണങ്ങും. എഴുത്ത്, ജേണലിസം മുതലായ രംഗത്തും യോജിക്കും.

ജീവിതഗതി

ഇവരുടെ ലജ്ജയെ കീഴടക്കുമ്പോൾ ഇവർ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരാകുന്നു. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുള്ള ഭയങ്കരമായ കഴിവ് ഇവർക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA