sections
MORE

ജനനതീയതി ജനുവരി മൂന്നാണോ? നിങ്ങളെക്കുറിച്ചെല്ലാം അറിയാം– ആരോഗ്യം, തൊഴിൽ, ജീവിതഗതി

people-born-on-january-3
SHARE

ജയിക്കാനായി മാത്രം ജനിച്ചവരാണ് ഈ ദിനക്കാർ. അത്യധികമായ ഊർജം പലപ്പോഴും ഇവരിൽ കാണുന്നു. പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സ് ആണിവർക്ക്. ഇവരെ അസഹിഷ്ണുക്കളും വഴങ്ങാത്തവരുമായി കണക്കാക്കാൻ ഇടയാക്കുന്നു. ഒരു മൂലയിലേക്ക് ഒഴിവാക്കപ്പെട്ടാൽ പോലും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. സത്യസന്ധന്മാരാണ് ഇക്കൂട്ടർ. എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നവരാണ് ഇവർ. എതിർക്കപ്പെടുമ്പോൾ പുതിയ മാർഗങ്ങളിലൂടെ വെല്ലുവിളികളെ തരണം ചെയ്യുന്നു. ഇവരെ പരാജയപ്പെടുത്താൻ പ്രയാസമാണ്. പ്രശംസകളല്ലാതെ ഒന്നും തന്നെ അവരെ സന്തോഷിപ്പിക്കുന്നില്ല. സൗന്ദര്യത്തിലും ഫാഷനിലും താൽപര്യമുള്ളവരാണിവർ. ഏതാണ്ട് നാൽപതു വയസ്സിനോടടുത്ത് അവരുടെ ജീവിത്തിലെ  സന്തോഷകരമായ സമയമാണ്. ലോകത്ത് തങ്ങളുടെ കൈമുദ്ര പതിപ്പിക്കാൻ ഇവർക്കാകുന്നു.

ആരോഗ്യം 

നേരത്തേ ഉറങ്ങുകയും നേരത്തേ എഴുന്നേൽക്കുകയും ചെയ്യുന്നത് ഈ ദിനക്കാർക്കു നല്ലതാണ്. കൂടെ പോഷകസമൃദ്ധമായ ആഹാരവും മിതമായ ആഹാരവും ശീലിക്കുക. മുല്ലപ്പൂവിന്റെയോ ചന്ദനത്തിന്റെയോ സുഗന്ധം ആസ്വദിക്കുന്നതു നല്ലതാണ്. 

സ്നേഹബന്ധം 

നിരുപാധിക സ്നേഹത്തിനുടമകളാണ് ഇവർ. കുടുംബജീവിതത്തിന്റെ എല്ലാ പവിത്രതയും ഇവർ ആസ്വദിക്കുന്നു. കുടുംബജീവിതത്തിന് അമിത പ്രാധാന്യം കൊടുക്കുന്നവരാണ് ഇവർ. കുടുംബജീവിതത്തിൽ നിന്ന്് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്നേഹമോ കരുതലോ ലഭിച്ചില്ലെങ്കിൽ അതു കിട്ടുന്നിടത്തേക്കു തിരിയാൻ ഒരു മടിയും ഇവർ കാണിക്കില്ല.

തൊഴിൽ

പണത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ പഠിച്ചവരാണ് ഇവർ. പണം കുന്നുകൂട്ടാൻ സാധിക്കും. വലിയ തോതിലുള്ള കച്ചവടത്തെക്കാൾ ചെറുകിട ബിസിനസുകളിലാണ് ഇവർ കൂടുതൽ ശോഭിക്കുന്നത്. രാഷ്ട്രീയം, സാമൂഹിക പ്രവർത്തനം, സംഗീതം, നാടകം തുടങ്ങിയ രംഗങ്ങളിലും ഇവർ ശോഭിക്കുന്നു.

ജീവിതഗതി

മറ്റുള്ളവരെ സ്വാധീനിക്കാനും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുമുള്ള കഴിവ് അപാരമാണ് ഇക്കൂട്ടർക്ക്. അസാധ്യമായ എന്തിനെയും സാധ്യമാക്കും ഇക്കൂട്ടർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA