sections
MORE

ജനുവരി നാലിന് ജനിച്ചവർ ഇങ്ങനെയൊക്കെയാണ്, പൊതുസ്വഭാവവും ജീവിതവും

People Born on January 4
SHARE

ഏതു രംഗത്തും ഉത്തമാംശങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നവരാണ് ഈ ദിനക്കാർ. ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രാവർത്തികമായ സമീപനം പുലർത്തുന്നു. ഒട്ടനവധി സുഹൃത്തുക്കളെ സമ്പാദിക്കും ഇവർ. എല്ലാ പ്രവർത്തന മേഖലകളിലും ഒരു കൈ നോക്കാൻ താൽപര്യം ഇക്കൂട്ടർക്കുണ്ട്. മറ്റുള്ളവർ ഇവരെ അച്ചടക്കമില്ലാത്തവരെന്നോ സ്ഥിരതയില്ലാത്തവരെന്നോ ഒക്കെ വിശേഷിപ്പിച്ചേക്കാം. ഒരു എൻസൈക്ലോപീഡിയയ്ക്കു തുല്യമായ അറിവ് ഇവർ ഇത്തരത്തിൽ നേടുന്നു. ഇത് ആത്യന്തികമായി ഇവർക്ക് മുതൽ ക്കൂട്ടാകുന്നു. വളരെ നേരായ വഴിക്കു നടക്കുന്നവരാണിവർ. ഇവരുമായി നടത്തുന്ന ഇടപാടുകൾ സുതാര്യമാകേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇവർക്ക് അതിലുള്ള താൽപര്യം നഷ്ടപ്പെടാം. മുപ്പതുകളിലും അതിനു മുകളിലും ഇവർ തങ്ങളുടെ കഴിവുകളും  ഊർജവും വിവിധ മേഖലകളിൽ വിനിയോഗിക്കുന്നു. ഇതു പ്രഫഷനൽ രംഗത്ത് ഉയർച്ച നൽകുന്നു.

ആരോഗ്യം 

ആരോഗ്യകരമായ ജീവിതക്രമം പാലിക്കണമെന്ന ഇവരുടെ ആഗ്രഹം പലപ്പോഴും വിജയത്തിലെത്താറില്ല. അധികം കാപ്പിയും മൂഡ് ചെയ്ഞ്ചിങ് മരുന്നുകളും ഉപയോഗിക്കാൻ ഇവർ താത്പര്യം കാണിക്കുന്നു. ആരോഗ്യകരമായ ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്നു തിരിച്ചറിയണം. പോഷകസമൃദ്ധമായ  ആഹാരവും മിതമായ വ്യായാമവും ശീലിക്കണം. മെഡിറ്റേഷൻ, യോഗ എന്നിവ നല്ലതാണ്. 

സ്നേഹബന്ധം 

നർമശേഷിയും അപാരമായ അറിവും ഒട്ടനവധി സുഹൃത്തുകളെയും പ്രശംസക്കാരെയും കിട്ടാൻ ഇടയാക്കുന്നു. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതം സ്നേഹിക്കുന്നവർക്ക് ഇവരെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇവരെപ്പോലെ തന്നെ വൈബ്രന്റായ ആൾക്കാരെ ഇവർ കണ്ടെത്തേണ്ടതുണ്ട്.

തൊഴിൽ

വ്യത്യസ്തത പുലർത്തുന്ന തൊഴിലുകളാണ് ഇവർക്ക് ഇണങ്ങുന്നത്— മീഡിയ, ട്രാവൽ, ഇൻഡസ്ട്രി തുടങ്ങിയവ. ഇവരുടെ അറിയാനുള്ള ത്വരയും ആശയവിനിമയശേഷിയും ഇവരെ അധ്യാപനം, ഗവേഷണം, വക്കീൽപ്പണി, എഴുത്ത് എന്നീ രംഗങ്ങളിലും ശോഭിക്കാൻ സഹായിക്കും. ഏതു തൊഴിൽ തിരഞ്ഞെടുത്താലും ആ രംഗത്തു പിടിച്ചുനിൽക്കാനും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനും വിജയിക്കാനും ഇവർക്കാകും.

ജീവിതഗതി

അറിവു സമ്പാദിക്കുകയും ആ അറിവ് പോസിറ്റീവായി ഉപയോഗിക്കുകയും ചെയ്യൂക എന്നതാണ് ഇവരുടെ നിയമം. ഇവരുടെ ക്രിയേറ്റിവിറ്റിയും നല്ലൊരു ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA