sections
MORE

ജനുവരി അഞ്ചിന് ജനിച്ചവർ ഇങ്ങനെയൊക്കെയാണ്, പൊതുസ്വഭാവവും ജീവിതവും

People Born on January 5
SHARE

ജനുവരി അഞ്ചിനു ജനിച്ചവർ ദുരിതാനുഭവങ്ങളിൽ നിന്നു പെട്ടെന്നു കര കയറുന്നവരാണ്. വൈകാരിക ആരോഗ്യം പെട്ടെന്നു തന്നെ തിരിച്ചു പിടിക്കാൻ ഇവർക്കാകുന്നു. ഭൂതകാലം അവിടെത്തന്നെ കളയാനുള്ള മിടുക്ക് ഇവരിൽ അപാരമാണ്. നഷ്ടങ്ങളും വീഴ്ചകളും താഴ്ചകളും ജീവിതയാത്രയുടെ ഭാഗമാണെന്നു മനസ്സിലാക്കാനുള്ള പക്വത ഇവർ കാണിക്കുന്നു. അതിനാൽ ഇവർക്കു പ്രായത്തിൽ കവിഞ്ഞ പക്വത തോന്നിക്കുന്നു. നേതൃഗുണത്തിലും ഇവർ മുന്നിലാണ്. ത്യാഗസന്നദ്ധരുമാണ്. ദുരന്തങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ എല്ലാവരും ഇവരിൽ ആശ്വാസം കണ്ടെത്തുന്നു. ദുരന്തങ്ങൾ ഇല്ലെങ്കിൽ ഇവർക്കു വിരസത അനുഭവപ്പെടും എന്നതു മാത്രമാണ് ഇവരുടെ ദോഷം. ദുരന്തങ്ങളിൽ ഇവർക്കു പ്രശ്നമില്ലെന്നല്ല. മറിച്ച് വൈകാരിക പക്വത കാണിക്കുന്നു. പിയപ്പെട്ടവരുടെയും ഏറ്റവും അടുത്തവരുടെയും അടുത്ത് മാത്രമാണ് ഇവർ മനസ്സു തുറക്കുന്നത്. എല്ലാവരും കാൺകെയുള്ള വികാരപ്രകടനം ഇവർക്കറിഞ്ഞുകൂടാ.എന്തെങ്കിലും പദ്ധതികൾ ചെയ്യാനുണ്ടാകുമ്പോഴാണ് ഇവർ ഏറ്റവും സന്തോഷിക്കുന്നത്. കൗമാരത്തിലും ഇരുപതുകളിലും ഉത്തരവാദിത്തങ്ങൾ ഒഴിവാക്കുന്ന പ്രവണത കാണിക്കുന്നുണ്ട്. നാൽപ്പതിനോടടുത്ത് ഒരു വഴി തിരഞ്ഞെടുക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ആരോഗ്യം 

രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും മുറിവുകളിൽ നിന്നും ഇവർ പെട്ടെന്നു കരകയറുന്നു. തങ്ങളുടെ ശാരീരിക വൈകാരിക ആരോഗ്യം അനുഗ്രഹിക്കപ്പെട്ടതാണെന്ന അഹങ്കാരമൊന്നും വേണ്ട. മറ്റുള്ളവരെ പോലെ ഭക്ഷണത്തിനും വ്യായാമത്തിനും വേണ്ടത്ര പ്രാധാന്യം കൊടുക്കണം. മധ്യവയസ്സിലും അതിനു ശേഷവും ആരോഗ്യത്തിനു വേണ്ടത്ര ശ്രദ്ധ കൊടുക്കണം. കാരണം ഇക്കാലയളവിൽ ബന്ധങ്ങൾക്കു വേണ്ടി സ്വന്തം ആരോഗ്യം അവഗണിക്കുന്ന പ്രവണത കാണിക്കുന്നുണ്ട്. ഓറഞ്ചിന്റെയോ റോസിന്റെയോ മണമുള്ള ചന്ദനത്തിരി കത്തിക്കുന്നതു നല്ലതാണ്. 

സ്നേഹബന്ധം 

ബുദ്ധിമാന്മാരായ ആളുകളെയാണു ജനുവരി 5ന് ജനിച്ചവർ ഇഷ്ടപ്പെടുന്നത്. ആശയവിനിമയവും പരസ്പരം മനസ്സിലാക്കലും ഒരു ബന്ധത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇത് ഇവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ പൂർണമായും കമ്മിറ്റ് ചെയ്യാൻ പറ്റാതെ വരുന്ന ഇവർക്ക് പ്രേമവും സെക്സ് പോലും തലയിലാണ് ആരംഭിക്കുന്നതെന്ന് ഇവർ മനസ്സിലാക്കണം.

തൊഴിൽ

മധ്യസ്ഥരാകാൻ വേണ്ടി ജനിച്ചവരാണിവർ. പരസ്യം, രാഷ്ട്രീയം, നിയമം, സേവനമേഖലകളായ അധ്യാപനം, മെഡിസിൻ, കൗൺസിലിങ് തുടങ്ങിയ മേഖലകളിൽ ശോഭിക്കും. വിനോദരംഗത്തും ശോഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA