sections
MORE

ഈ നക്ഷത്രക്കാർ ഈ ആഴ്ച സൂക്ഷിക്കണം, പരിഹാരകർമ്മങ്ങൾ ഇതാ

Dosha Remedy
SHARE

(2019 ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ)

ഈ ആഴ്ചയിലെ ചില ദിനങ്ങൾ ചില നക്ഷത്രക്കാർക്ക്‌ അനുകൂലമായിരിക്കില്ല . ദോഷഫലങ്ങൾ കുറയ്ക്കുവാനും തടസങ്ങൾ  മാറാനും  പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മകരം 13 (ജനുവരി 27) - ഞായർ 

മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം നാളുകാർക്ക് ദിനം പ്രതികൂലം. 

ഗുണവർധനവിനായി ശിവഭജനം നടത്തുക. ശിവാഷ്ടോത്തര ജപം നടത്തുക. ശിവങ്കൽ ജലധാര നടത്തിച്ച് മലർ നിവേദ്യം നൽകുക. ലാൽകിതാബ് പരിഹാരം: പരന്ന തളികയിൽ ജലം നിറച്ച് അതിൽ കർപ്പൂരമിട്ട് പ്രധാന മുറിയിൽ സൂക്ഷിക്കുക.

മകരം 14 (ജനുവരി 28) -തിങ്കൾ 

രോഹിണി, കാർത്തിക, അത്തം, പൂരം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസദോഷശമനത്തിനും ഗുണവർധനവിനുമായി ദേവിഭജനം നടത്തുക. ക്ഷേത്രത്തിൽ നടത്തുന്ന ഭഗവതിസേവ ദര്‍ശിച്ച് തൊഴുതു പ്രാര്‍ഥിക്കുക. ദേവിക്ഷേത്രത്തിൽ വെളുത്തപുഷ്പം സമർപ്പിക്കുക. ഉണങ്ങിയ മഞ്ഞൾ 6 കഷണം പൊതിഞ്ഞ് ഭവനത്തിൽ പകൽ സൂക്ഷിക്കുക

മകരം 15 (ജനുവരി 29) -ചൊവ്വ 

കാര്‍ത്തിക, ചിത്തിര, ഉത്രം, മകം നാളുകാർക്ക് ദിനം പ്രതികൂലം.

ഗുണവർധനവിനായി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുക. സുബ്രഹ്മണ്യ സ്വാമിയെ ക്ഷേത്രത്തിൽ ദർശിച്ച് തൃമധുരം നിവേദിക്കുക. സുബ്രഹ്മണ്യ കവചം പാരായണം ചെയ്യുന്നതും ഗുണകരമാണ്. ലാൽകിതാബ് പരിഹാരം: ഭവനത്തിൽ / ഓഫീസിൽ രണ്ടായി മുറിച്ച ചെറുനാരങ്ങ സൂക്ഷിക്കുക.

മകരം 16 (ജനുവരി 30) -ബുധൻ 

ദോഷശമനത്തിനുവേണ്ടി ശ്രീകൃഷ്ണഭജനം നടത്തുക.

അശ്വതി, ഭരണി, ചോതി, അത്തം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം.

ഭവനത്തിൽ കൃഷ്ണഗാഥ പാരായണം ചെയ്യുന്നത് അത്യുത്തമം. ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി വെണ്ണ നിവേദിക്കുക. ലാൽകിതാബ് പരിഹാരം: ശിശുക്കൾക്ക് മധുരപലഹാരം നൽകുക.

മകരം 17 (ജനുവരി 31) - വ്യാഴം 

അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകൾക്ക് ദിനം പ്രതികൂലം.

ദിവസഗുണവർധനയ്ക്കായി മഹാവിഷ്ണു ഭജനം നടത്തുക. ഭവനത്തില്‍ വിളക്കു കൊളുത്തി കാലത്തും വൈകിട്ടും നാരായണ നാമജപം നടത്തുക. ലാൽകിതാബ് പരിഹാരം: പാൽ കലർന്ന ഭക്ഷണം കഴിക്കുക. ദാനം ചെയ്യുക.

മകരം 18 (ഫെബ്രുവരി 1) - വെള്ളി 

പൂയം, ആയില്യം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം.

ഗുണവർധനവിനു വേണ്ടി ഭദ്രകാളിയെ ഭജിക്കുക. ഭദ്രകാളി ക്ഷേത്രദർശനം നടത്തി കടുംപായസ നിവേദ്യം നടത്തിക്കുക. ഭദ്രകാള്യഷ്ടകജപം നടത്തുക. ലാൽകിതാബ് പരിഹാരം: സാധുക്കൾക്ക് വസ്ത്രം ദാനം ചെയ്യുക.

മകരം 19 (ഫെബ്രുവരി 2) - ശനി 

പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസദോഷശാന്തിക്കായി ധര്‍മ്മശാസ്താവിനെ ഭജിക്കുക. ശാസ്താവിന് എള്ളുകിഴി കത്തിക്കുക. അഷ്ടോത്തര ജപം നടത്തുക. ലാൽകിതാബ് പരിഹാരം: മാംസഭക്ഷണം ഒഴിവാക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA