ADVERTISEMENT

പല കാര്യങ്ങളും നടക്കും മുൻപ് നമുക്ക് പ്രകൃതി ചില സൂചനകൾ നൽകും. ആകാശം ഇരുളുകയും കിളികള്‍ കൂടണയാനായി പറക്കുന്നതും കണ്ടാൽ മഴ ഉടനെ ഉണ്ടാകും എന്നത് ഏത് കൊച്ചുകുട്ടിക്കുപോലും അറിയാം. വരാൻ പോകുന്ന കാലത്തെക്കുറിച്ച് ഇതുപോലെ സൂചന നൽകുന്ന പല കാര്യങ്ങളും ഉണ്ട് 

 

ഇല്ലിമുള പൂത്ത് കഴിഞ്ഞാൽ പിന്നെയുള്ള വർഷം വരൾച്ചയുടേതാണെന്ന് പഴമക്കാര്‍ മനസ്സിലാക്കിയിരുന്നു. ഏപ്രിലിൽ പൂക്കുന്ന കൊന്ന ഫെബ്രുവരിയിൽ പൂത്താൽ തുടർന്നും ചൂടുള്ള മാസങ്ങളാണ് എന്ന് തന്നെയാണ് അർഥം.

 

ഇത്തരത്തിൽ തമിഴ്നാട്ടിലുള്ള ഒരു വിശ്വാസമാണ് മാങ്ങ അധികം ഉണ്ടായാൽ അടുത്ത വർഷം വരൾച്ചയും ദാരിദ്ര്യവും ഉണ്ടാകുമെന്നത്. എന്നാൽ പുളി അധികം ഉണ്ടായാൽ പിന്നത്തെ വർഷം സമൃദ്ധി ആയിരിക്കുമത്രേ. പുളിയും മാവും ധാരാളമായി തമിഴ്നാട്ടിലുള്ളത് കൊണ്ട് അവർ അനുഭവത്തിലൂടെ പാഠമാക്കിയതാകും ഇത്. 

 

ഈ വർഷം നമ്മുടെ നാട്ടിലെ മാവെല്ലാം പൂത്തുലഞ്ഞ് മാമ്പൂമണം അന്തരീക്ഷമാകെ പടരുകയാണ്. സമൃദ്ധമായ ഒരു മാമ്പഴക്കാലം നമുക്ക് മുന്നിൽ നിൽക്കുന്നു. തുടർന്ന് അടുത്ത വർഷം ജലക്ഷാമവും വിളനാശവും ഒക്കെ ആകുമോ? ഏതായാലും ഇത്തരം വിശ്വാസങ്ങൾക്കു ശാസ്ത്രീയ പിൻബലമൊന്നുമില്ലെങ്കിലും മഴദൈവങ്ങളോട് നമുക്ക് അടുത്ത വർഷത്തെ വിളകൾക്കായി പ്രാർഥിക്കാം.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com