ADVERTISEMENT

ഏകാദശിവ്രതം മാസംതോറും രണ്ടു തവണ വരും. ഷഷ്ഠി വ്രതം മാസത്തിലൊരിക്കൽ മാത്രം. എന്നാൽ ദിവസവും അനുഷ്ഠിക്കാനും വ്രതമുണ്ട്. ആഴ്ചയിലെ ഓരോ ദിവസവും അനുഷ്ഠിക്കാവുന്ന പ്രത്യേക വ്രതങ്ങളാണു വാരവ്രതങ്ങൾ. ഞായറാഴ്ചവ്രതം, തിങ്കളാഴ്ചവ്രതം, ചൊവ്വാഴ്ചവ്രതം എന്നിങ്ങനെ ആഴ്ചയുടെ പേരിൽത്തന്നെയാണ് ഈ വ്രതങ്ങൾ അറിയപ്പെടുന്നത്.

 

 

സൂര്യദേവനെ ആരാധിച്ചുകൊണ്ടുള്ള വ്രതമാണു ഞായറാഴ്ചവ്രതം. ഏഴു ജന്മം രോഗമില്ലാതെ കഴിയാം എന്നതാണ് ഈ വ്രതത്തിന്റെ ഫലമായി പുരാണങ്ങളിൽ പറയുന്നത്.

 

തിങ്കളാഴ്ചവ്രതം സ്ത്രീകൾക്കു പ്രധാനമാണ്. പാർവതീദേവിയെയും പരമശിവനെയുമാണ് ആരാധിക്കുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടികൾക്കു വിവാഹം വേഗം നടക്കാനും വിവാഹിതർക്ക് കുടുംബസൗഖ്യം ഉണ്ടാകാനുമാണ് ഈ വ്രതം.

 

ചൊവ്വാഴ്ച വ്രതത്തിൽ ആരാധിക്കേണ്ടത് ദേവിയെയും ഹനുമാനെയുമാണ്.

 

നവഗ്രഹങ്ങളിലൊന്നായ ബുധദേവനെത്തന്നെയാണ് ബുധനാഴ്ചവ്രതത്തിൽ ആരാധിക്കേണ്ടത്.

 

വ്യാഴാഴ്ചവ്രതത്തിൽ ആരാധിക്കേണ്ടത് മഹാവിഷ്ണുവിനെ. വെള്ളിയാഴ്ച വ്രതത്തിൽ മഹാലക്ഷ്മിയെയും ഗണപതിയെയും ആരാധിക്കണം.

 

ശനിയാഴ്ചവ്രതത്തിൽ ശാസ്താവിനെയും ശനിദേവനെയും ആരാധിക്കണം. ശനിയാഴ്ചവ്രതമെടുത്താൽ എല്ലാ ബാധോപദ്രവങ്ങളും മാറുമെന്നു വിശ്വാസം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com