ADVERTISEMENT

ശക്തി പ്രതീകമാണ് കുങ്കുമം. ദേവീപ്രീതിക്കായി നിത്യവും കുങ്കുമം ധരിക്കുന്നത് ഉത്തമമാണ്. കുങ്കുമമണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ശക്തിസ്വരൂപിണിയായ ആദിപരാശക്തി ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്താണ് സർവവും നയിക്കുന്നതെന്നാണ് വിശ്വാസം. അതിനാൽ ദേവീസ്വരൂപമായ കുങ്കുമം നെറ്റിത്തടത്തിൽ ബിന്ദു രൂപത്തിൽ അണിയുന്നതാണ് ശ്രേഷ്ഠം. നടുവിരലോ മോതിരവിരലോ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. പുരികത്തിനിടയിലായോ നെറ്റിക്ക് മധ്യത്തിലായോ ചെറു വൃത്തരൂപത്തിൽ കുങ്കുമം തൊടുന്നതാണ് അത്യുത്തമം. 

 

കുങ്കുമം ചന്ദനത്തോടൊപ്പം തൊടുന്നത് വിഷ്ണുമായാ പ്രതീകവും ഭസ്മത്തോടൊപ്പം തൊടുന്നത് ശിവശക്തി പ്രതീകവും  മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുര സുന്ദരീ പ്രതീകവുമാണ്. ഐശ്വര്യത്തിനും ദൃഷ്ടിദോഷമേൽക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ധിക്കുവാനും കുങ്കുമധാരണം സഹായിക്കും. ചാന്ദ്ര ചൊവ്വാ ശുക്ര ദശാകാലങ്ങളിൽ ദോഷഫലങ്ങൾ കുറക്കുവാനും നിത്യേനയുള്ള കുങ്കുമധാരണം നന്ന്.

യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:

 

നെറ്റിയിൽ കുങ്കുമം തൊടുമ്പോൾ

 

ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേവി സൗഭാഗ്യം മഹ്യം തുഭ്യം നമോ നമഃ

എന്ന് ജപിക്കാവുന്നതാണ്.

കുടുംബാഭിവൃദ്ധിക്കും തടസ്സനിവാരണത്തിനും സര്‍വൈശ്വര്യത്തിനും ഭഗവതിക്ക് കുങ്കുമാര്‍ച്ചന സമർപ്പിക്കുന്നത് അതിവിശേഷമാണ്. പക്കപ്പിറന്നാൾ ദിനത്തിലോ ചൊവ്വാ വെള്ളീ ദിവസങ്ങളിലോ ഈ വഴിപാട് സമർപ്പിക്കുന്നത് അത്യുത്തമം. കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം എന്നിവ  സമർപ്പിച്ച ശേഷം ലഭിക്കുന്ന കുങ്കുമം നിത്യേന തൊടുന്നത് ദേവീപ്രീതികരമാണ്. ആർത്തവം, പുല, വാലായ്മ എന്നീ കാലങ്ങളിൽ ഈ കുങ്കുമം തൊടുന്നത് ഒഴിവാക്കണം.

നെറ്റിയില്‍ ഏവർക്കും കുങ്കുമം തൊടാം എന്നാൽ സുമംഗലികൾ മാത്രമേ സീമന്തരേഖയില്‍ കുങ്കുമം തൊടാറുള്ളു. കുങ്കുമാര്‍ച്ചനയുടെ പ്രസാദം സീമന്ത രേഖയില്‍ തൊടുന്നത്  ദീര്‍ഘ മംഗല്യത്തിനു ഉത്തമമത്രേ. 

എന്ന മന്ത്രം  ജപിച്ചു ദേവിയെ  ദേവിയെ ധ്യാനിച്ച് കൊണ്ട് കുങ്കുമം സീമന്ത രേഖയിൽ അണിയുന്നത്  ദീർഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനും ഉത്തമമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com