sections
MORE

ഫെബ്രുവരി 11: ഷഷ്ഠിദിനത്തിൽ ഈ മന്ത്രം ജപിച്ചാൽ

Subrahmanya
SHARE

ശിവപാർവതീ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് ഷഷ്ഠി ദിനം. എല്ലാ മലയാളമാസത്തിലെയും കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠിയാണ് അനുഷ്ഠിക്കേണ്ടത്. ഈ മാസം ഫെബ്രുവരി 11 തിങ്കളാഴ്ച ഷഷ്ഠി വരുന്നു. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉദ്ദിഷ്ടഫലദായകമാണ്. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , നാരങ്ങാമാല എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ഉത്തമം.

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. ഷഷ്ഠി ദിനത്തിൽ ഭഗവാന് സമർപ്പിക്കുന്ന ജപങ്ങൾക്കും പ്രാർഥനകൾക്കും വഴിപാടുകൾക്കും ഫലസിദ്ധിയേറും. 

സുബ്രഹ്മണ്യപ്രീതിക്കായി ഷഷ്ഠിദിനത്തിൽ അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും  സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കുക. തലേന്ന് അതായത് പഞ്ചമിനാളിൽ ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമഭജനം,  ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർത്ഥം സേവിച്ച് പാരണ വീടുന്നു. ഷഷ്ഠിവ്രതാനുഷ്ഠാനത്തിലൂടെ തീരാവ്യാധികളും ദുഃഖങ്ങളും നീങ്ങുകയും ഭർതൃപുത്ര സൗഖ്യവുമാണ് ഫലം.

പൊതുവേ സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങൾ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ  "ഓം വചദ്ഭുവേ നമഃ" സുബ്രഹ്മണ്യരായമായ "ഓം ശരവണ ഭവ:" എന്നിവ ഷഷ്ഠി ദിനത്തിൽ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

ഷഷ്ഠി ദിനത്തിൽ  പ്രഭാത സ്നാനത്തിനു ശേഷം 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും ഉത്തമമാണ് .

സുബ്രഹ്മണ്യ ഗായത്രി:

സനല്‍ക്കുമാരായ വിദ്മഹേ

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്
 

ഈ ദിനത്തിൽ ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം  ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി  ഭഗവൽ രൂപം മനസ്സിൽകണ്ടുകൊണ്ടുവേണം ധ്യാനശ്ലോകം ജപിക്കാൻ.

ധ്യാനശ്ലോകം

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-

സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം

ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം

ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

അർഥം:-

തിളങ്ങുന്ന കിരീടം , പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും   ,ചമ്പകമാലയാൽ  അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ  വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും  മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ  ധ്യാനിക്കുന്നു.


കുടുംബ ഐക്യത്തിനും ഐശ്വര്യത്തിനുമായി ജപിക്കേണ്ട  മുരുകമന്ത്രം: 

ഓം വല്ലീദേവയാനീ സമേത

ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ


രോഗദുരിതശാന്തിക്കായി  ജപിക്കേണ്ട മുരുകമന്ത്രം:

ഓം അഗ്നികുമാര സംഭവായ 

അമൃത മയൂര വാഹനാരൂഡായ

ശരവണ സംഭവ വല്ലീശ 

സുബ്രഹ്മണ്യായ നമ:


സുബ്രഹ്മണ്യസ്തുതി  


ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം 

രുദ്രസ്യ സൂനും സുരസൈന്യ നാഥം 

ബ്രമണ്യ ദേവം ശരണം പ്രബദ്യേ


ആശ്ചര്യവീരം സുകുമാരരൂപം 

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി


സ്കന്ദായ  കാർത്തികേയായ

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ 

സുബ്രഹ്മണ്യയായ തേ നമ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA