ADVERTISEMENT

 

 

ശുഭമുഹൂർത്തം ലഭിക്കുന്ന ദിവസങ്ങൾ കുറവുള്ള മാസമാണ് 1194 ലെ കുംഭമാസം. അതിനനുസൃതമായി ഗണിച്ചെടുത്ത ശുഭസമയങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. ദിവസങ്ങൾക്ക് ശുഭബന്ധമുണ്ടെങ്കിലും യോജ്യമായ മുഹൂർത്ത ലഭ്യത കുറവാണ്. വിവാഹത്തിന് മാസം ചേർന്നതല്ല. വാസ്തു പുരുഷന് ഉണർച്ചയുള്ള മാസമാണ് കുംഭം. ആയതിനാൽ ഗൃഹാരംഭപ്രവേശനങ്ങൾക്ക് ഉപയോഗിക്കാം. കുംഭം 20 (മാർച്ച് 4) പകൽ 1:55 മുതൽ 02:31 വരെയുള്ള സമയം വാസ്തു പുരുഷൻ താംബൂല ഭുക്തിയിലായിരിക്കുന്നതിനാൽ പ്രസ്തുത സമയം ഗൃഹാരംഭപ്രവേശനങ്ങൾക്ക് ഉത്തമമാണ്.

 

ഫെബ്രുവരി 13 (കുംഭം 1, ബുധൻ)

ശുഭബന്ധമുള്ള ദിവസമല്ല. പ്രാഹ്നത്തിൽ സംക്രമബന്ധം വരുന്നതിനാൽ ദിവസം മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ചേർന്നതല്ല. അഗ്നിനക്ഷത്ര ബന്ധമുണ്ട്. വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം നക്ഷത്രജാതർക്ക് ദിനം ചേർന്നതല്ല. ആദ്യമായുള്ള വൈദ്യ സന്ദർശനം, ചികിത്സാരംഭം എന്നിവയ്ക്ക് ദിനം ചേർന്നതല്ല. സർക്കാർ കാര്യങ്ങൾക്കുള്ള അപേക്ഷകൾ തയാറാക്കി നൽകുന്നതിനും ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 14 (കുംഭം 2, വ്യാഴം)

രാത്രി 10 വരെ രോഹിണി. ഒപ്പം വൈകിട്ട് 02:54 വരെ ശുക്ലപക്ഷ നവമി. തുടർന്ന് ദശമി. ദിനം മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ചേർന്നതല്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. ഗൃഹാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങുക, വടക്ക്, വടക്കു കിഴക്ക് ദിക്കുകളിലേക്കുള്ള യാത്രകൾ നടത്തുക എന്നിവയ്ക്ക് ദിനം ചേർന്നതാണ്. സൽസന്താനയോഗമുള്ള ദിനമാണ്. ചോതി, ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 15 (കുംഭം 3, വെള്ളി)

രാത്രി 08:52 വരെ മകയിരം. ഒപ്പം പകൽ 01:18 വരെ ശുക്ലപക്ഷദശമി. തുടർന്ന് ഏകാദശി. ദിനം ശുഭകാര്യങ്ങൾക്കു ചേർന്നതാണ്. വിവാഹനിശ്ചയം, വിദ്യാരംഭം, പഠനാരംഭം, വ്യവഹാരആരംഭം, എഗ്രിമെന്റുകളിലൊപ്പിടൽ, യാത്രകൾ, വൈദ്യസന്ദർശനം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം ചേർന്നതാണ്. സൽസന്താനയോഗമുള്ള ദിനമല്ല. മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 16 (കുംഭം 4, ശനി)

വൈകിട്ട് 07:05 വരെ തിരുവാതിര. ഒപ്പം പകൽ 11:01 വരെ ശുക്ലപക്ഷഏകാദശി. തുടർന്ന് ദ്വാദശി. വൈകിട്ട് 07:05 വരെ പിണ്ഡനൂൽ ദോഷം ഉള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സൽസന്താനയോഗമുള്ള ദിനമല്ല. തിരുവോണം, രോഹിണി, ഭരണി, രേവതി നാളുകാർക്ക് ദിനം പ്രതികൂലമാണ്.

 

ഫെബ്രുവരി 17 (കുംഭം 5, ഞായർ)

വൈകിട്ട് 04:45 വരെ പുണർതം. ഒപ്പം കാലത്ത് 08:10 വരെ ശുക്ലപക്ഷദ്വാദശി. തുടർന്ന് ത്രയോദശി. ദിവസത്തിന് ദിനം അനുകൂലമല്ല. ആഭരണങ്ങൾ, വസ്ത്രങ്ങൾ, കൃഷി ആയുധങ്ങൾ ഇവ വാങ്ങുന്നതിന് ഉത്തമം. ക്ഷേത്രകാര്യങ്ങൾ, പൂജാമുറിയിൽ പുതിയ ചിത്രങ്ങൾ സ്ഥാപിക്കൽ, ഓട്ടുപകരണങ്ങൾ വാങ്ങൽ ഇവയ്ക്കു നന്ന്. സൽസന്താനയോഗമുള്ള ദിനമാണ്. ഉത്രാടം, മകയിരം, കാർത്തിക, അശ്വതി നാളുകാർക്ക് ദിനം പ്രതികൂലം.

 

ഫെബ്രുവരി 18 (കുംഭം 6, തിങ്കൾ)

പകൽ 02:01 വരെ പൂയം. ഒപ്പം രാത്രി 01:11 വരെ ശുക്ലപക്ഷചതുർദ്ദശി. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. കുട്ടികൾക്ക് ആദ്യമായി മുടി മുറിക്കൽ, ആദ്യമായി ആഭരണങ്ങൾ അണിയിക്കൽ എന്നിവ പാടില്ല. ആയുധങ്ങൾ, പുതിയ ഫർണിച്ചർ എന്നിവ വാങ്ങുന്നതിന് ദിനം ഉത്തമം. സൽസന്താനയോഗമുള്ള ദിനമാണ്. പൂരാടം, തിരുവാതിര, രോഹിണി, ഭരണി നാളുകാർക്ക് ദിനം പ്രതികൂലം.

 

ഫെബ്രുവരി 19 (കുംഭം 7, ചൊവ്വ)

പകൽ 11:02 വരെ ആയില്യം. തുടർന്ന് മകം. ഒപ്പം രാത്രി 09:23 വരെ പൗർണ്ണമി. പകൽ 11:02 വരെ പിണ്ഡനൂൽ ദോഷമുണ്ട്. കാലത്ത് 09:02 മുതൽ 01:02 വരെ ഗണ്ഡാന്തസന്ധിദോഷം ഉണ്ട്. ഈ സമയം ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദർശനത്തിനും ഔഷധസേവ ആരംഭിക്കുന്നതിനും ദിനം ചേർന്നതല്ല. മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക നാളുകാർക്ക് ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 20 (കുംഭം 8, ബുധൻ)

കാലത്ത് 07:59 വരെ മകം. തുടർന്ന് പൂരം. ഒപ്പം കൃഷ്ണപക്ഷ പ്രഥമ പകൽ 05:36 വരെ. തുടർന്ന് ദ്വിതീയ. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകൾ നടത്തുക, ബന്ധുജനസന്ദർശനം നടത്തുക, വൈദ്യസന്ദർശനം നടത്തുക, ചികിത്സ ആരംഭിക്കുക എന്നിവക്കുള്ള ശുഭബന്ധം ദിവസത്തിനില്ല. ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി നാളുകാർക്ക് ദിനം പ്രതികൂലം.

 

ഫെബ്രുവരി 21 (കുംഭം 9, വ്യാഴം)

രാത്രി 02:25 വരെ ഉത്രം. ഒപ്പം പകൽ 02:01 വരെ കൃഷ്ണപക്ഷദ്വിതീയ. തുടർന്ന് തൃതീയ. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. പണമിടപാടുകൾ നടത്തുന്നതിനും, യാത്രകൾ നടത്തുന്നതിനും, ചികിത്സ ആരംഭിക്കുന്നതിനും ദിനം ഉത്തമം. നിക്ഷേപങ്ങൾ നടത്തുന്നതിനും ഭൂമി വാഹനയിടപാടുകൾക്കും ദിനം ചേർന്നതാണ്. പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 22 (കുംഭം 10, വെള്ളി)

രാത്രി 12:16 വരെ അത്തം. ഒപ്പം പകൽ 10:49 വരെ കൃഷ്ണപക്ഷതൃതീയ. തുടർന്ന് ചതുർത്ഥി. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് ദിനം ചേർന്നതല്ല. ഭൂമി കൊടുക്കൽ വാങ്ങൽ, ദീർഘകാലനിക്ഷേപങ്ങൾ നടത്തുക തുടങ്ങിയവയ്ക്ക് ദിനം ചേർന്നതല്ല. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. ചതയം, പൂരം, ആയില്യം, പുണർതം നാളുകാർക്ക് ദിനം പ്രതികൂലം.

 

ഫെബ്രുവരി 23 (കുംഭം 11, ശനി)

രാത്രി 10:46 വരെ ചിത്തിര. ഒപ്പം പകൽ 08:10 വരെ കൃഷ്ണപക്ഷ ചതുർത്ഥി. തുടർന്ന് പഞ്ചമി. കാലത്ത് 08:10 നു ശേഷം ദിവസത്തിന് ശുഭബന്ധമുണ്ട്. ഒത്തുതീർപ്പു സംഭാഷണങ്ങൾ നടത്തുന്നതിനും എഗ്രിമെന്റുകളിലൊപ്പിടുന്നതിനും ദിനം ഉത്തമം. സൽസന്താനയോഗമുള്ള ദിനമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം. ഭൂമി വാങ്ങുന്നതിനും ദിനം ചേർന്നതാണ്. മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം നാളുകാർക്ക് ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 24 (കുംഭം 12, ഞായർ)

രാത്രി 10:02 വരെ ചോതി. ഒപ്പം രാത്രി 04:04 വരെ കൃഷ്ണപക്ഷ ഷഷ്ഠി. ദിവസത്തിന് ശുഭബന്ധം ഉണ്ട്. മംഗളകർമ്മങ്ങൾക്ക് ദിനം ചേർന്നതാണ്. ഔഷധസേവ ആരംഭിക്കുക, ചികിത്സ ആരംഭിക്കുന്നതിനും ദിനം ചേർന്നതാണ്. പണമിടപാടുകൾ നടത്തുന്നതിനും, എഗ്രിമെന്റുകള്‍ നടത്തുന്നതിനും ദിനം ചേർന്നതാണ്. രോഹിണി, അത്തം, പൂരം, ആയില്യം നാളുകാർക്ക് ദിനം പ്രതികൂലം.

 

ഫെബ്രുവരി 25 (കുംഭം 13, തിങ്കൾ)

രാത്രി 10:07 വരെ വിശാഖം. ഒപ്പം രാത്രി 04:46 വരെ കൃഷ്ണപക്ഷ സപ്തമി. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പ്രത്യേക ഉദ്ദേശത്തോടെ യാത്രകൾ നടത്തുന്നതിന് ദിനം ചേർന്നതല്ല. ബിസിനസ്സ് ആരംഭിക്കുന്നതിനും, പണമിടപാടുകൾ നടത്തുന്നതിനും ദിനം ചേർന്നതല്ല. കാർത്തിക, ചിത്തിര, ഉത്രം, മകം ഈ നാളിൽ ജനിച്ചവർക്ക് ദിനം പ്രതികൂലം.

 

ഫെബ്രുവരി 26 (കുംഭം 14, ചൊവ്വ)

രാത്രി 11:03 വരെ അനിഴം. ഒപ്പം രാത്രി പുലരുന്ന 05:20 വരെ കൃഷ്ണപക്ഷ അഷ്ടമി. മാസത്തിലെ അനിഴം കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം, അനിഴം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക, ഭൂമി, വാഹനം എന്നിവ വാങ്ങുക, നിക്ഷേപങ്ങൾ നടത്തുക എന്നിവയ്ക്കും ദിനം ചേർന്നതല്ല. ഒത്തുതീർപ്പു സംഭാഷണങ്ങൾ നടത്തുക, എഗ്രിമെന്റുകളിലൊപ്പിടുക എന്നിവയ്ക്കും ദിനം യോജ്യമല്ല. അശ്വതി, ഭരണി, ചോതി, അത്തം, പൂരം നക്ഷത്രക്കാർക്ക് ദിനം ചേർന്നതല്ല.

 

ഫെബ്രുവരി 27 (കുംഭം 15, ബുധൻ)

രാത്രി 12:45 വരെ തൃക്കേട്ട. ഒപ്പം ദിനം മുഴുവന്‍ കൃഷ്ണപക്ഷ നവമി. മാസത്തിലെ തൃക്കേട്ട കൃഷ്ണപക്ഷ നവമി ശ്രാദ്ധം, തൃക്കേട്ട പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. രാത്രി 10:45 മുതൽ 02:45 വരെ ഗണ്ഡാന്തസന്ധിദോഷം നിലനിൽക്കുന്നു. രാത്രി 12:45 വരെ പിണ്ഡനൂൽ ദോഷം നിലനിൽക്കുന്നുണ്ട്. അതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലമാണ്.

 

ഫെബ്രുവരി 28 (കുംഭം 16, വ്യാഴം)

രാത്രി 03:05 വരെ മൂലം. ഒപ്പം ദിനം മുഴുവൻ കൃഷ്ണപക്ഷദശമി. മാസത്തിലെ മൂലം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, മൂലം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. വിവാഹ ആവശ്യത്തിനുള്ള വസ്ത്രാഭരണങ്ങൾ വാങ്ങൽ, പുതിയതായി വാങ്ങിയ വാഹനത്തിൽ ആദ്യമായി സവാരി നടത്തൽ എന്നിവയ്ക്ക് ദിനം ചേർന്നതാണ്. വൈദ്യസന്ദർശനം നടത്തി ചികിത്സ ആരംഭിക്കുന്നതിനും ദിനം ഉത്തമം. ആയില്യം, പൂയം, അനിഴം, ചോതി, അത്തം നാളുകാർക്ക് ദിനം പ്രതികൂലം.

 

മാർച്ച് 1 (കുംഭം 17, വെള്ളി)

രാത്രി പുലരുന്ന 05:54 വരെ പൂരാടം. ഒപ്പം കാലത്ത് 08:39 വരെ കൃഷ്ണപക്ഷ ദശമി. തുടർന്ന് ഏകാദശി. മാസത്തിലെ പൂരാടം കൃഷ്ണപക്ഷഏകാദശി ശ്രാദ്ധം, പൂരാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിണ്ഡനൂൽദോഷം നിലനിൽക്കുന്നതിനാൽ ഇന്നു സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാർക്ക് ദിനം പ്രതികൂലം.

 

മാർച്ച് 2 (കുംഭം 18, ശനി)

ദിനം മുഴുവൻ ഉത്രാടം. ഒപ്പം കാലത്ത് 11:04 വരെ കൃഷ്ണപക്ഷഏകാദശി. തുടർന്ന് ദ്വാദശി. മാസത്തിലെ ഉത്രാടം കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം, ഉത്രാടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. സൽസന്താനയോഗമുള്ള ദിനമല്ല. സിസേറിയൻ പ്രസവങ്ങൾ സാധിച്ചാൽ ഒഴിവാക്കുക. മൂലം, അനിഴം, ചോതി, പുണർതം നാളുകാർക്ക് ദിനം അനുകൂലമല്ല.

 

മാർച്ച് 3 (കുംഭം 19, ഞായർ)

കാലത്ത് 08:59 വരെ ഉത്രാടം. തുടർന്ന് തിരുവോണം. ഒപ്പം പകൽ 01:44 വരെ കൃഷ്ണപക്ഷദ്വാദശി. തുടർന്ന് ത്രയോദശി. മാസത്തിലെ തിരുവോണം കൃഷ്ണപക്ഷത്രയോദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ഉള്ള ദിനമാണ്. മധ്യാഹ്നം വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകൾ, പണമിടപാടുകൾ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം.

 

മാർച്ച് 4 (കുംഭം 20, തിങ്കൾ)

പകൽ 12:09 വരെ തിരുവോണം. തുടർന്ന് അവിട്ടം. ഒപ്പം വൈകിട്ട് 04:28 വരെ കൃഷ്ണപക്ഷത്രയോദശി. തുടർന്ന് ചതുർദ്ദശി. മാസത്തിലെ അവിട്ടം ശ്രാദ്ധം, തിരുവോണം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. നിക്ഷേപങ്ങൾ നടത്തുക, പണമിടപാടുകൾ നടത്തുക, ബിസിനസ്സ് ആരംഭിക്കുക, ഭൂമി, വാഹനം എന്നിവയ്ക്ക് ദിനം അനുകൂലമാണ്. തിരുവാതിര, മകയിരം, ചിത്തിര, അവിട്ടം, മകം, പൂരം നാളുകാർക്ക് ദിനം പ്രതികൂലമാണ്.

 

മാർച്ച് 5 (കുംഭം 21, ചൊവ്വ)

പകൽ 03:16 വരെ അവിട്ടം. തുടർന്ന് ചതയം. ഒപ്പം വൈകിട്ട് 05:07 വരെ കൃഷ്ണപക്ഷചതുർദ്ദശി. തുടർന്ന് അമാവാസി. മാസത്തിലെ ചതയം കൃഷ്ണപക്ഷചതുർദ്ദശി ശ്രാദ്ധം, അവിട്ടം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. സൽസന്താനയോഗമുള്ള ദിനമല്ല. വ്യവഹാരങ്ങൾ തയാറാക്കി നൽകുന്നതിനു ദിനം അനുകൂലമാണ്. വീട്ടുപകരണങ്ങള്‍ വാങ്ങൽ, കൃഷിപ്പണികൾ ആരംഭിക്കൽ എന്നിവയ്ക്ക് ഉത്തമം. മകയിരം, ചിത്തിര, അവിട്ടം, അത്തം നാളുകാർക്ക് ദിനം അനുകൂലമല്ല.

 

മാർച്ച് 6 (കുംഭം 22, ബുധൻ)

വൈകിട്ട് 06:12 വരെ ചതയം. തുടർന്ന് പൂരുരുട്ടാതി. ഒപ്പം രാത്രി 09:33 വരെ അമാവാസി. മാസത്തിലെ അമാവാസി ശ്രാദ്ധം, ചതയം പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിതൃപ്രീതികരമായ കർമ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം. ഈ കർമ്മം അനുഷ്ഠിക്കുക വഴി സന്താനങ്ങൾ മൂലം വിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ ദോഷങ്ങൾ ശമിക്കുന്നതിന് ഗുണകരമാണ്. ദീർഘദൂരയാത്രകൾ, സ്വദേശം വിട്ടുള്ള യാത്രകൾ എന്നിവയ്ക്ക് ദിനം ചേർന്നതല്ല. അത്തം, ഉത്രം, തിരുവോണം, പൂരാടം, തൃക്കേട്ട നാളുകാർക്ക് ദിനം അനുകൂലമല്ല.

 

മാർച്ച് 7 (കുംഭം 23, വ്യാഴം)

രാത്രി 08:53 വരെ പൂരുരുട്ടാതി. ഒപ്പം രാത്രി 11:43 വരെ ശുക്ലപക്ഷപ്രഥമ. മാസത്തിലെ പൂരുരുട്ടാതി ശുക്ലപക്ഷപ്രഥമ ശ്രാദ്ധം, പൂരുരുട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 08:53 വരെ പിണ്ഡനൂൽദോഷം നിലനിൽക്കുന്നുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ഉത്രം, അവിട്ടം, ഉത്രാടം, മൂലം നാളുകാർക്ക് ദിനം പ്രതികൂലമാണ്. സൽസന്താനയോഗമുള്ള ദിനമല്ല.

 

മാർച്ച് 8 (കുംഭം 24, വെള്ളി)

രാത്രി 11:15 വരെ ഉത്രട്ടാതി. ഒപ്പം രാത്രി 01:34 വരെ ശുക്ലപക്ഷദ്വിതീയ. മാസത്തിലെ ഉത്രട്ടാതി ശുക്ലപക്ഷദ്വിതീയ ശ്രാദ്ധം, ഉത്രട്ടാതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനും പണമിടപാടുകൾക്കും ദിനം അനുകൂലമാണ്. സൽസന്താനയോഗമുള്ള ദിനമാണ്. സിസേറിയൻ പ്രസവങ്ങൾക്ക് ദിനം ഉത്തമം. പൂരം, മകം, ചതയം, തിരുവോണം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലം.

 

മാർച്ച് 9 (കുംഭം 25, ശനി)

രാത്രി 01:17 വരെ രേവതി. ഒപ്പം രാത്രി 03:02 വരെ ശുക്ലപക്ഷതൃതീയ. മാസത്തിലെ രേവതി ശുക്ലപക്ഷതൃതീയ ശ്രാദ്ധം, രേവതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. ദീർഘകാലഫലങ്ങൾ പ്രതീക്ഷിക്കുന്ന പ്രവൃത്തികൾ തുടങ്ങിവയ്ക്കാം. ബിസിനസ് ആരംഭം, പണമിടപാടുകൾ, ഭൂമിക്രയവിക്രയം എന്നിവയ്ക്ക് ദിവസം ഉത്തമം. മകം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്.

 

മാർച്ച് 10 (കുംഭം 26, ഞായർ)

രാത്രി 02:56 വരെ അശ്വതി. ഒപ്പം രാത്രി 04:06 വരെ ശുക്ലപക്ഷചതുർത്ഥി. മാസത്തിലെ അശ്വതി ശുക്ലപക്ഷചതുർത്ഥി ശ്രാദ്ധം, അശ്വതി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമല്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. ദീർഘദൂരയാത്രകൾ, പണമിടപാടുകൾ, ബിസിനസ്സ് ആരംഭം ഇവയ്ക്കും ദിനം ചേർന്നതല്ല. അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം.

 

മാർച്ച് 11 (കുംഭം 27, തിങ്കൾ)

രാത്രി 04:09 വരെ ഭരണി. ഒപ്പം രാത്രി 04:43 വരെ ശുക്ലപക്ഷപഞ്ചമി. മാസത്തിലെ ഭരണി ശുക്ലപക്ഷപഞ്ചമി ശ്രാദ്ധം, ഭരണി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 04:09 വരെ പിണ്ഡനൂൽദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സൽസന്താനയോഗമുള്ള ദിനമല്ല. അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം നാളുകാർക്ക് ദിനം ചേർന്നതല്ല.

 

മാർച്ച് 12 (കുംഭം 28, ചൊവ്വ)

രാത്രി 04:52 വരെ കാർത്തിക. ഒപ്പം രാത്രി 04:49 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ ശുക്ലപക്ഷഷഷ്ഠി ശ്രാദ്ധം, കാർത്തിക പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. അഗ്നിനക്ഷത്ര ബന്ധമുള്ളതിനാൽ മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ദിനം ചേർന്നതല്ല. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല. വിശാഖം, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം.

 

മാർച്ച് 13 (കുംഭം 29, ബുധൻ)

രാത്രി പുലരുന്ന 05:04 വരെ രോഹിണി. ഒപ്പം രാത്രി 04:22 വരെ ശുക്ലപക്ഷസപ്തമി. മാസത്തിലെ ശുക്ലപക്ഷസപ്തമി ശ്രാദ്ധം, രോഹിണി പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ബിസിനസ്സുകൾ ആരംഭിക്കുന്നതിനും, പണമിടപാടുകൾക്കും ചികിത്സ ആരംഭിക്കുന്നതിനും ദിനം അനുകൂലമല്ല. സൽസന്താനയോഗമുള്ള ദിനമാണ്. സിസേറിയൻ പ്രസവങ്ങൾ നടത്തുന്നതിന് ദിനം അനുകൂലമാണ്. ചോതി, ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം അനുകൂലമല്ല.

 

മാർച്ച് 14 (കുംഭം 30, വ്യാഴം)

രാത്രി 04:41 വരെ മകയിരം. ഒപ്പം രാത്രി 03:21 വരെ ശുക്ലപക്ഷഅഷ്ടമി. മാസത്തിലെ ശുക്ലപക്ഷഅഷ്ടമി ശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com