ADVERTISEMENT

മോതിരം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.  അത് സ്വർണമാവണമെന്നു നിർബന്ധമില്ലതാനും . പൊതുവെ എല്ലാവരും മോതിരവിരലിലാണ് മോതിരം ധരിക്കാറ് എങ്കിലും തള്ളവിരലിലും ചൂണ്ടു വിരലിലും നടുവിരലിലും  ചെറുവിരലിലുമെല്ലാം മോതിരമിടുന്നവര്‍ കുറവല്ല. ഓരോ വിരലിലും മോതിരമിടുന്നതിന് ഓരോ ഫലങ്ങളാണ്.

 

തള്ളവിരൽ 

 

ഫാഷന്റെ ഭാഗമായി തള്ളവിരലിൽ സ്റ്റീൽ വളയങ്ങൾ അണിയുന്നവരാണ് മിക്കവരും . വലതു തള്ളവിരലിൽ അണിഞ്ഞാൽ ആഗ്രഹസാഫല്യവും ഇടതു  തള്ളവിരലിൽ അണിഞ്ഞാൽ മാനസികസമ്മർദവുമാണ് ഫലം.

ring-in-finger-2

 

ചൂണ്ടുവിരൽ 

 

നേതൃത്വപാടവം വർധിപ്പിക്കാൻ ചൂണ്ടുവിരലിലെ മോതിരധാരണം സഹായിക്കും. കൂടാതെ എല്ലാകാര്യവും ആത്മവിശ്വാസത്തോടെ ചെയ്യാനുള്ള പ്രചോദനവും നൽകും . സ്ത്രീകൾ ഇടതു ചൂണ്ടുവിരലിലും പുരുഷന്മാർ വലതു ചൂണ്ടുവിരലിലും മോതിരമണിയുന്നതാണ് നന്ന്.

White nail art manicure, beauty hands with fashion gold rings. Trendy accessories top view
White nail art manicure, beauty hands with fashion gold rings. Trendy accessories top view

 

നടുവിരൽ 

നടുവിരലിൽ  മോതിരമണിയുന്നതിലൂടെ ആത്മാർഥത , ചുമതലാബോധം എന്നിവ വർധിക്കും. കൂടാതെ സൗന്ദര്യത്തെ സൂചിപ്പിക്കുന്നതുമാണ്. 

 

മോതിരവിരൽ 

പ്രണയത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്ന വിരലാണിത്. ഈ വിരലിൽ മോതിരം ധരിക്കുന്നതിലൂടെ പങ്കാളികൾ തമ്മിലുള്ള സ്നേഹത്തിന്റെ ഊഷ്മളത വർധിക്കും . അതിനാലാണ് പണ്ടുമുതൽക്കേ വിവാഹമോതിരം മോതിരവിരലിൽ അണിയിക്കുന്നത്.

 

ചെറുവിരൽ 

ചിന്താശേഷിയെയും ബുദ്ധിശക്തിയെയും ഉത്തേജിപ്പിക്കാൻ ചെറുവിരലിൽ മോതിരം ധരിക്കുന്നത് ഉത്തമമാണ്. അത് സ്വർണമോതിരമെങ്കിൽ അത്യുത്തമം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com