ADVERTISEMENT

മാർച്ച്  10 ഞായർ 

 

 

അനിഴം, തൃക്കേട്ട , അത്തം, ഉത്രട്ടാതി, ചതയം, തിരുവോണം നാളു കാർക്ക് ദിനം പ്രതികൂലം. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. 

ദിവസ ഗുണവർധനയ്ക്ക് ശിവ ഭജനം നടത്തുക. കാല ദോഷമുള്ളവർക്കുള്ള ഒരു ധ്യാനം ചേർക്കുന്നു 

.ഭക്തിയോടെ 7 തവണ ഭഗവാന്റെ ചിത്രത്തിന് മുൻപിൽ നിന്ന് മനസ്സ് അർപ്പിച്ച് ജപിക്കുക .

 

ധ്യാനം 

ശൂല പരശ്വധ മാലാ-

വേദം ചതുർ ബാഹുമീശമസിത തനും

അഖിലവിഭൂഷണ ഭൂഷം 

വന്ദേ വൃന്ദാര വന്ദിതം ദേവം 

 

ലാൽ കിതാബ് നിർദ്ദേശം : ചുവന്ന തുണിയിൽ പൊതിഞ്ഞ മൂന്ന് നാണയങ്ങൾ ഭവനത്തിൽ / ഓഫീസിൽ പകൽ സൂക്ഷിക്കുക.  

 

ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്

 

 ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

 

മാർച്ച്  11  തിങ്കൾ 

 

 

 

അനിഴം, തൃക്കേട്ട, അത്തം രേവതി, പൂരുരുട്ടാതി, അവിട്ടം  നാളുകാർക്ക് ദിനം പ്രതികൂലമാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 

 

 

ദിവസ ഗുണവർധനയ്ക്ക് പാർവതീ സമേതനായ ശിവനെ ഭജിക്കുക ഒരു ധ്യാനം ചേർക്കുന്നു :

 

മൂലേകല്പ്പദ്രുമസ്യ ദ്രുതകനകനിഭം

ചാരുപദ്മാസനസ്ഥം

വാമാങ്കാരൂഢഗൌരീ നിബിഢഭോഗ

ഗാഢോപഗൂഢം 

സർവ്വാലങ്കാരകാന്തം വരപരശു

മൃഗാഭീതിബാഹും ത്രിനേത്രം

വന്ദേബാലേന്ദുമൌലിം ഗുഹ ഗജവദനാഭ്യാ-

മുപാശ്ലിഷ്ട പാർശ്വം

 

ലാൽ കിതാബ് നിർദ്ദേശം അനുസരിച്ചു ചന്ദനത്തൈലത്തിൽ മുക്കിയ ചെറിയ തുണി പ്രധാന വാതിലിനു മുകളിൽ വെയ്ക്കുന്നതും തൈര് ചേർത്ത പ്രഭാത ഭക്ഷണം കഴിക്കുന്നതും ദിവസ ദോഷം കുറയ്ക്കും

 

ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം ,  പ്രതികൂല നിറം : കറുപ്പ്

 

 ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം

നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

 

 

മാർച്ച് 12  ചൊവ്വ

 

വിശാഖം, ചോതി, ഭരണി, രേവതി, പൂരുരുട്ടാതി മൂലം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലമാണ്.മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 

 

ദിവസ ദോഷ  ശമനത്തിനും ഗുണവർധനവിനുമായി  സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു 

 

നിജാനന്ദ രൂപം നിർമ്മല ഗുണവികാസം 

ഗജാനുജം കാർത്തികേയം ഗുഹം 

പ്രജാപതിം പാർവതി പ്രാണപുത്രം 

ഭജേസദാ ഷണ്മുഖ പാദപങ്കജം

 

ലാൽ കിതാബ് നിർദ്ദേശം :  ചെറിയ ചെമ്പ് തളികയിൽ കുങ്കുമെടുത്ത് പ്രദാന മുറിയിൽ സൂക്ഷിക്കുക 

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്

 

ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കടബാദ്ധ്യതയുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

 

 

 

 

 

 

മാർച്ച്  13 ബുധൻ 

 

 

ചോതി, വിശാഖം , ഭരണി, രേവതി, പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 

 

 

ദിവസ ദോഷ ശാന്തിക്ക് ശ്രീകൃഷ്ണ ഭജനം നടത്തുക ശ്രീ നാരദ മഹർഷി ഉപദേശിച്ചത് എന്ന് കരുതപ്പെടുന്ന കലികാല മഹാ മന്ത്രം ദോഷ ശമനത്തിനായി ജപിക്കാം . 

 

ഗോപാല രത്‌നം ഭുവനൈക രത്‌നം 

ഗോപാംഗനാ യൗവന ഭാഗ്യരത്‌നം 

ശ്രീകൃഷ്ണ രത്‌നം സുരസേവ്യ രത്‌നം 

വന്ദാമഹേ യാദവ വംശരത്‌നം

 

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം  : ചറുപയർ പുഴുങ്ങി ശർക്കര ചേർത്തത് വൃദ്ധർ , ശിശുക്കൾ , നാൽക്കാലികൾ പക്ഷികൾ മത്സ്യങ്ങൾ ഇവർക്ക് നൽകിയ ശേഷം സ്വയം ഭക്ഷിക്കുക

 

ദിവസത്തിന് ചേർന്ന നിറം:  പച്ച  പ്രതികൂല നിറം : ചുവപ്പ്.

 

 ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക . 

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

 

 

മാർച്ച്  14  വ്യാഴം 

 

 

 

 

മകയിരം, ചിത്തിര, അവിട്ടം കാർത്തിക, അശ്വതി, ഉത്രട്ടാതി  നാളുകാർക്ക് ദിനം പ്രതികൂലമാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 

 

ദിവസഗുണ വർധനവിനും ദോഷശാന്തിക്കുമായി മഹാവിഷ്ണുവിനെ ധന്വന്തരീ ഭാവത്തിൽ ഭജിക്കുക. 

: സാധിക്കുന്നവർ മഹാവിഷ്ണു  ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം  പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. ഒരു ധ്യാനം ചേർക്കുന്നു 

 

കിരീട ഹാര കടക -

ശ്രേണീ ശ്വേതാംബരോപേതം 

ധൃതദര ചക്രജളൂകം 

കലശയുതം ഭിഷക്തമം വന്ദേ !

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : സാധിക്കുന്നവർ നാൽക്കാലികൾക്ക് മധുരം തളിച്ച പുല്ല് നൽകുക. പാൽ അടങ്ങിയ ഭക്ഷണം കഴിക്കാതെയിരിക്കുക.

 

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല 

 

ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ ,എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴസ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവാനാം ച:  ഋഷീണാം ച:  ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

 

 

മാർച്ച്   16 വെള്ളി 

 

 

തിരുവോണം, രോഹിണി, ഭരണി, രേവതി, അനിഴം, തൃക്കേട്ട നാളുകാർക്ക് ദിനം പ്രതികൂലമാണ്. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . 

 

ദിവസഗുണ വർധനയ്ക്ക് ശക്തി ഗണപതി ഭജനം അത്യുത്തമാണ്. സാധിക്കുന്നവർ ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിച്ച് പ്രാർഥിക്കുക  . ശക്തിഗണപതിയുടെ ഒരു ധ്യാനം ചേർക്കുന്നു. 

 

ആലിംഗ്യ ദേവീം ഹരിതാങ്കയഷ്ടിം 

പരസ്പരാശ്ലിഷ്ട കടിപ്രദേശം 

സന്ധ്യാരുണം പാശശ്രുണിം വഹന്തം 

ഭയാപഹം ശക്തി ഗണേശമീഡേ 

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : സൂചി ഗോതമ്പിന്റെ ഭക്ഷണം കഴിക്കുക. ചന്ദനം അരച്ച് കഴുത്തിന്റെ മുൻപിലും പിൻപിലും ധരിക്കുക. 

ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് . 

.ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

ദൈത്യമന്ത്രീ വിശാലക്ഷാ  :

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

 

 

മാർച്ച് 16 ശനി

 

ഉത്രാടം, മകയിരം, കാർത്തിക, അശ്വതി, അനിഴം , തൃക്കേട്ട   നാളു കാർക്ക് ദിനം പ്രതികൂലം. മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ് 

 

 

ദിവസ ദോഷശാന്തിക്ക് ശബരിമല ശ്രീ ധർമ്മശാസ്താവിനെ ഭജിക്കുക . ഒരു അപൂർവ മലയാള ശ്ലോകം ചേർക്കുന്നു :

 

നീലപ്പട്ടു ധരിച്ചു , വൻപുലിയതിൻ 

കണ്ഠത്തിലേറി ശ്ശര -

ക്കോലും കാർമുകവും ഗ്രഹിച്ചു 

ശബരീ ശൈലത്തിൽ വാഴുംപ്രഭോ 

കാലക്കേടുകളിൽക്കിടന്നുഴലു-

മീയേഴയ്ക്കു തൃപ്പാദമാ -

ണാലംബം ഭുവനാധിനാഥാ , 

കൃപയാ ഭൂതേശാ പാലിക്കണേ

 

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ഭവനത്തിന്റെ / ഓഫീസിന്റെ മുൻമുറിയിൽ വെള്ളം നിറച്ച സ്ഫടികപ്പാത്രം വെയ്ക്കുക . ഈ പാത്രത്തിനടിയിൽ വെള്ളി നാണയം (ഒരു രൂപാ നാണയം) സൂക്ഷിക്കുകയും പിന്നീട് അത് ദാനം ചെയ്യുകയും വേണം

 .

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം

 

 

 ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com