ADVERTISEMENT

സ്വപ്നം പലരീതിയിൽ ഉണ്ട്. ഭയപ്പെടുത്തുന്നതും സന്തോഷം തോന്നുന്നതും ഓർമ്മിച്ചെടുക്കാൻ സാധിക്കാത്തതുമായ വിവിധ സ്വപ്നങ്ങൾ. ചില സ്വപ്‌നങ്ങൾ  വിവാഹത്തിലേയ്ക്ക് നയിക്കുമെന്നാണ് വിശ്വാസം.  അത്തരത്തിലുള്ള 12 സ്വപ്നങ്ങൾ ഇതാ :  

 

1. മനോഹരമായി തുന്നിയതും വരച്ചതുമായ ചിത്രങ്ങളും രൂപങ്ങളും, പച്ചപുൽത്തകിടി എന്നിവ

 

2. ചെറുനാരങ്ങ, കോരിച്ചൊരിയുന്ന മഴ  

 

3. പുരുഷൻ സ്ത്രീയുടേയും സ്ത്രീ പുരുഷന്റേയും ചുണ്ടു കാണുക 

 

4. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതു കാണുക

 

5. ഒരാളിൽ നിന്നും പ്രേമലേഖനം ലഭിച്ചതായി കാണുക.

 

6. മോതിരം വാങ്ങുകയോ കൊടുക്കയോ കാണുക 

 

7. ദേവതകളോ സൗന്ദര്യരൂപങ്ങളോ വായുവിൽ പൊങ്ങിക്കിടക്കുന്നത് കാണുക

 

8. കാട്ടിലൂടെ ഒരു പുരുഷന്റേയോ സ്ത്രീയുടേയോ കൂടെ നടന്നുവരുന്നതായി കാണുക

 

9. നല്ല ഭക്ഷണം കഴിക്കുന്നതായി കാണുക

 

10. താറാവിനെയോ അരയന്നത്തെയോ കാണുക

 

11 ഹൽവാ തിന്നുന്നതായോ വിൽക്കുന്നതായോ യുവതി സ്വപ്നം കാണുക 

 

12 താൻ നട്ടചെടി മനോഹരമായി പൂത്തുനിൽക്കുന്നതായി കാണുക . 

 

ഇങ്ങനെ ഉറക്കത്തിൽ തടസമില്ലാത്തവിധം  ഇത്രയും  വസ്തുക്കളിലേതെങ്കിലും കിനാവിന്റെ രൂപത്തിൽ മനസ്സിൽ പതിയുകയും ഇവ ഉണർന്നശേഷവും മനസ്സിൽ നിൽക്കുകയും ചെയ്താൽ  ഈ സ്വപ്നങ്ങൾ കണ്ട ആളിന് വിവാഹം നടക്കാൻ കാലമായിരിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്.

ലേഖകൻ

 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com