ADVERTISEMENT

ദേവതയെ ഉണർത്തുക എന്ന സങ്കൽപ്പത്തിൽ പ്രഭാതത്തിൽ ശ്രവിക്കുകയോ ഉരുവിടുകയോ ചെയ്യുന്ന  ശ്ലോകങ്ങളാണ് സുപ്രഭാത ഗീതം . ഒരുപാട്  സുപ്രഭാത ഗീതങ്ങൾ ഉണ്ടെങ്കിലും  വെങ്കിടേശ്വര സുപ്രഭാതമാണ് ഏറ്റവും പ്രചാരമുള്ളത്. തിരുപ്പതി  ഭഗവാനെ സ്മരിച്ചുകൊണ്ടു  സുബലക്ഷ്മി ആലപിച്ച ഗീതങ്ങൾ വളരെ പ്രസിദ്ധമാണ്.

 

ഭവനത്തിലെ നെഗറ്റീവ് ഊർജത്തെ പുറംതള്ളി പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ  സുപ്രഭാത ഗീതങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട് . കുടുംബാംഗങ്ങളിൽ ഓരോരുത്തരിലും അനുകൂല  ഊർജവും ഉന്മേഷവും നിറയ്ക്കാൻ ഇവ സഹായിക്കുന്നു. അത് കലിയുഗദുരിതങ്ങളിൽ നിന്ന് മോക്ഷം നല്കുന്ന തിരുപ്പതി ഭഗവാനെ പ്രകീർത്തിച്ചുകൊണ്ടുള്ള കീർത്തനമാകുമ്പോൾ അത്യുത്തമം. നിത്യേന ശ്രവിക്കുമ്പോൾ ഭക്തന്റെ മനസ്സിൽ ഭഗവൽ ചൈതന്യം നിറയുകയും ഈ പോസിറ്റീവ് ഊർജം അറിയാതെ തന്നെ ദൈനംദിന പ്രവൃത്തികളിൽ നിഴലിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം .

 

ഭക്തരെ സകല പാപങ്ങളിൽ നിന്നും  ഐഹിക ദു:ഖങ്ങളില്‍ നിന്നും കരകയറ്റുന്നവനാണ്  തിരുമല വെങ്കിടാചലപതി. ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി ഭഗവാന്റെ "വെങ്കിടേശ്വര സുപ്രഭാതം" ശ്രവിക്കുന്നതും ഉരുവിടുന്നതുംകുടുംബത്തിൽ അനുകൂല ഊർജം നിറയ്ക്കാൻ സഹായിക്കും.

 

കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ

ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം


 

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ

ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു 


 

മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ

വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ

ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ

ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം 


 

തവ സുപ്രഭാതമരവിന്ദ ലോചനേ

ഭവതു പ്രസന്നമുഖ ചന്ദ്രമണ്ഡലേ

വിധി ശങ്കരേന്ദ്ര വനിതാഭിരർചിതേ

വൃശ ശൈലനാഥ ദയിതേ ദയാനിധേ 


 

അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സന്ധ്യാം

ആകാശ സിന്ധു കമലാനി മനോഹരാണി

ആദായ പാദയുഗ മർചയിതും പ്രപന്നാഃ

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

പനഞ്ചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ

ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവന്തി

ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത്

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

ഈശത്-പ്രഫുല്ല സരസീരുഹ നാരികേള

പൂഗദ്രുമാദി സുമനോഹര പാലികാനാം

ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

ഉന്മീല്യനേത്ര യുഗമുത്തമ പഞ്ജരസ്ഥാഃ

പാത്രാവസിഷ്ട കദലീ ഫല പായസാനി

ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠന്തി

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം


 

തന്ത്രീ പ്രകർഷ മധുര സ്വനയാ വിപഞ്ച്യാ

ഗായത്യനന്ത ചരിതം തവ നാരദോ‌പി

ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യം

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

ഭൃംഗാവളീ ച മകരന്ദ രസാനു വിദ്ധ

ഝുങ്കാരഗീത നിനദൈഃ സഹസേവനായ

നിര്യാത്യുപാന്ത സരസീ കമലോദരേഭ്യഃ

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

യോഷാഗണേന വരദധ്നി വിമഥ്യമാനേ

ഘോഷാലയേഷു ദധിമന്ഥന തീവ്രഘോഷാഃ

രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

പദ്മേശമിത്ര ശതപത്ര ഗതാളിവർഗാഃ

ഹർതും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ

ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദം

ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം 


 

ശ്രീമന്നഭീഷ്ട വരദാഖില ലോക ബന്ധോ

ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിന്ധോ

ശ്രീ ദേവതാ ഗൃഹ ഭുജാന്തര ദിവ്യമൂർതേ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിർമലാംഗാഃ

ശ്രേയാർഥിനോ ഹരവിരിഞ്ചി സനന്ദനാദ്യാഃ

ദ്വാരേ വസന്തി വരനേത്ര ഹതോത്ത മാംഗാഃ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ശ്രീ ശേഷശൈല ഗരുഡാചല വെങ്കടാദ്രി

നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാം

ആഖ്യാം ത്വദീയ വസതേ രനിശം വദന്തി

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

സേവാപരാഃ ശിവ സുരേശ കൃശാനുധർമ

രക്ഷോംബുനാഥ പവമാന ധനാധി നാഥാഃ

ബദ്ധാംജലി പ്രവിലസന്നിജ ശീർഷദേശാഃ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ധാടീഷു തേ വിഹഗരാജ മൃഗാധിരാജ

നാഗാധിരാജ ഗജരാജ ഹയാധിരാജാഃ

സ്വസ്വാധികാര മഹിമാധിക മർഥയന്തേ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യശൗരി

സ്വർഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ

ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

തത്-പാദധൂളി ഭരിത സ്ഫുരിതോത്തമാംഗാഃ

സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ

കല്പാഗമാ കലനയാ‌കുലതാം ലഭംതേ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ

സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംതഃ

മർത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ

ദേവാദിദേവ ജഗദേക ശരണ്യമൂര്തേ

ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ

വൈകുണ്ഠ മാധവ ജനാര്ധന ചക്രപാണേ

ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

കന്ദർപ ദർപ ഹര സുന്ദര ദിവ്യ മൂർതേ

കാന്താ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ

കല്യാണ നിർമല ഗുണാകര ദിവ്യകീർതേ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

മീനാകൃതേ കമഠകോല നൃസിംഹ വർണിന്

സ്വാമിന് പരശ്വഥ തപോധന രാമചന്ദ്ര

ശേഷാംശരാമ യദുനന്ദന കല്കിരൂപ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ഏലാലവംഗ ഘനസാര സുഗന്ധി തീർത്ഥം

ദിവ്യം വിയത്സരിതു ഹേമഘടേഷു പൂർണം

ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃ

തിഷ്ഠന്തി വെങ്കടപതേ തവ സുപ്രഭാതം 


 

ഭാസ്വാനുദേതി വികചാനി സരോരുഹാണി

സംപൂരയന്തി നിനദൈഃ കകുഭോ വിഹംഗാഃ

ശ്രീവൈഷ്ണവാഃ സതത മർഥിത മംഗളാസ്തേ

ധാമാശ്രയംതി തവ വെങ്കട സുപ്രഭാതം 


 

ബ്രഹ്മാദയാ സ്സുരവരാ സ്സമഹർഷയസ്തേ

സന്തസ്സനന്ദന മുഖാസ്ത്വഥ യോഗിവര്യാഃ

ധാമാന്തികേ തവ ഹി മംഗള വസ്തു ഹസ്താഃ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ലക്ഷ്മീനിവാസ നിരവദ്യ ഗുണൈക സിന്ധോ

സംസാരസാഗര സമുത്തരണൈക സേതോ

വേദാന്ത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ

ശ്രീ വെങ്കടാചലപതേ തവ സുപ്രഭാതം 


 

ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം

യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ

തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം

പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com