ADVERTISEMENT

തിരുപ്പതി ഭഗവാന്റെ കടുത്ത വിശ്വാസിയാണ് നടി കൃഷ്ണപ്രഭയും അമ്മയും സഹോദരനുമെല്ലാം. എല്ലാ വർഷവും തിരുപ്പതി ഭഗവാനെ ദർശിക്കുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നുവെങ്കിലും ആദ്യമായിട്ടാണ്  "തല മുണ്ഡനം ചെയ്യല്‍ " വഴിപാടു  നടത്തുന്നത്. 

 

"തലമുണ്ഡനം ചെയ്യല്‍ ‍" വഴിപാടിന്റെ പ്രാധാന്യം  

Krishna-Praba-Tirupathi-Darshan

തിരുപ്പതി ക്ഷേത്രത്തിലെ  പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍ ‍. "ഞാനെന്ന ഭാവം ഇല്ലാതാക്കുക " എന്നതാണ്  ഈ വഴിപാടുകൊണ്ട് ഉദ്ദേശിക്കുന്നത്   . തലമുണ്ഡനം ചെയ്ത് കുളിച്ചു ശുദ്ധി വരുത്തിയ  ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്. തിരുപ്പതിഭഗവാനെ ദർശിച്ചിട്ട്  ‘എനിക്ക് ദർശനം കിട്ടി’ എന്ന് ഒരിക്കലും പറയില്ല   ‘എനിക്ക് ദർശനം തന്നൂ’ എന്നേ പറയാവൂ. കലിയുഗദുരിതങ്ങളിൽ നിന്നുള്ള  മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് തിരുപ്പതിദർശനം. സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും  കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം. 

 

സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവരും നാഗദോഷ ശമനത്തിനും   രാഹു–കേതു ദോഷനിവാരണത്തിനും തിരുപ്പതി ദർശനം  ഉത്തമത്രേ.  അനേകം  പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ  ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.  ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകുമെന്നാണ് വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com