ADVERTISEMENT

സന്ധ്യയ്ക്കു ത്രയോദശി  വരുന്ന ദിവസം ഭഗവാൻ ശിവശങ്കരൻ   നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും .സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( "ഓം നമശ്ശിവായ" ) ജപിച്ച് ശിവക്ഷേത്രദർശനം നടത്തിയാൽ  കൈലാസത്തിൽ എത്തി ദേവതാഗണങ്ങളോടൊപ്പം സത്സംഗത്തിൽ പങ്കെടുത്ത സായൂജ്യം ലഭിക്കുമെന്നാണ് വിശ്വാസം. 

പ്രദോഷദിനത്തിൽ ഒരു നേരം അരിയാഹാരം കഴിച്ച് വൈകുന്നേരം ശിവക്ഷേത്രത്തിൽ എത്തി പ്രദോഷാഭിഷേകം കണ്ടു തൊഴുത് മഹാദേവന് കരിക്കിൻവെള്ളമോ പഴമോ നേദിച്ചു കഴിച്ചാൽ സകല ആധികളും വ്യാധികളും നീങ്ങി സർവസൗഭാഗ്യം വന്നുചേരും. കൂടാതെ ഭഗവാന് ഏറ്റവും പ്രിയങ്കരമായ കൂവളത്തിലയാൽ അർച്ചന, മാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും.

ഉപവാസത്തോടെയോ ഒരിക്കലോടെയോ പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ പാപനാശം എന്നിവയാണ് ഫലങ്ങൾ. വിധിപ്രകാരം പ്രദോഷം അനുഷ്ഠിച്ചാൽ സത്‌ഫലം  കൈവരുമെന്നാണ് വിശ്വാസം. 

 

ശിവസ്തുതികൾ


 ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്‍ഗ്ഗപ്രണേതാരം

പ്രണതോ / സ്മി സദാശിവം

 


സംഹാരമൂര്‍ത്തിം ഹരമന്തകാരീം

വൃഷധ്വജം ഭൂതഗണാദിസേവ്യം

കൈലാസവാസം പരമേശ്വരം തം

നിത്യം നമാമി പ്രണവസ്വരൂപം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com