ADVERTISEMENT

മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ മുഹൂർത്തങ്ങൾ ഉള്ള മാസമാണ് 1194 മേടമാസം. വിവാഹം, ഗൃഹാരംഭപ്രവേശനങ്ങൾ തുടങ്ങി ഗണിത മുഹൂർത്തപ്രാധാന്യമുള്ള  കർമ്മങ്ങൾക്ക് മാസം അനുകൂലമാണ്. വാസ്തുപുരുഷന് ഉണർച്ചയുള്ള മാസമാണിത്. മേടം 10 ന് ഉദയാൽപ്പരം ഏഴേകാൽ നാഴികമുതൽ എട്ടേമുക്കാൽ നാഴികവരെയുള്ള സമയം ( മദ്ധ്യകേരളത്തിൽ കാലത്ത് 09.06 മുതൽ 09.41 വരെ) വാസ്‌തുപുരുഷൻ ആഹാരതാംബൂല ഭുക്തിയിലായിരിക്കുന്നതിനാൽ ശിലാസ്ഥാപനകർമ്മത്തിന്  ഉത്തമമാണ്.

 

ഏപ്രിൽ 15 (മേടം 01 , തിങ്കൾ ):

 രാത്രി 03.51 വരെ മകം  . ഒപ്പം കാലത്ത്  07.08 വരെ ശുക്ല പക്ഷ ദശമി . തുടർന്ന് ദ്വാദശി. മാസത്തിലെ മകം ശുക്ലപക്ഷ ഏകാദശി  ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനുണ്ട്. മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.സിസേറിയൻ പ്രസവങ്ങൾ ആവാം .  രേവതി ഉത്രട്ടാതി, പൂയം, തിരുവാതിര, രോഹിണി, തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം. 

 

ഏപ്രിൽ 16 (മേടം 02, ചൊവ്വ ): 

രാത്രി 01.42  വരെ പൂരം. ഒപ്പം രാത്രി  01.25 വരെ ശുക്ല പക്ഷ ദ്വാദശി. മാസത്തിലെ പൂരം  ശുക്ലപക്ഷ ദ്വാദശി  ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. സൽസന്താന യോഗമുള്ള ദിവസമല്ല സാധിച്ചാൽ .സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . ഉത്രട്ടാതി, രേവതി , ആയില്യം, പുണർതം, മകയിരം  തിരുവോണം നാളുകാർക്ക് ദിനം പ്രതികൂലം. രാത്രി 01.42  വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

ഏപ്രിൽ 17 (മേടം 03, ബുധൻ ): 

രാത്രി 11.26വരെ ഉത്രം. ഒപ്പം രാത്രി  10.24  വരെ ശുക്ല പക്ഷ ത്രയോദശി. മാസത്തിലെ ഉത്രംശുക്ലപക്ഷ ത്രയോദശിശ്രാദ്ധം, ഉത്രം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം ദിവസത്തിനില്ല. സൽസന്താന യോഗമുള്ള ദിവസമല്ല . സാധിച്ചാൽ  സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര നാളുകാർക്ക് ദിനം പ്രതികൂലം.

 

ഏപ്രിൽ 18 (മേടം 04, വ്യാഴം ): 

രാത്രി 09.15വരെ അത്തം. ഒപ്പം വൈകിട്ട്07.26  വരെ ശുക്ല പക്ഷ ചതുർദ്ദശി. മാസത്തിലെ അത്തം ശുക്ലപക്ഷ ചതുർദ്ദശി ശ്രാദ്ധം, അത്തം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധം ദിവസത്തിനില്ല.  എന്നാൽ യാത്രകൾ ആരംഭിക്കുക, ഗൃഹനിർമ്മാണത്തിലെ ചുറ്റുമതിൽ നിർമ്മിക്കുക, അടുപ്പ് സ്ഥാപിക്കുക എന്നിവയാവാം . ചതയം, പൂരം, ആയില്യം, പുണർതം , അശ്വതി, ഭരണി  നാളുകാർക്ക് ദിനം പ്രതികൂലം.

 

 

ഏപ്രിൽ 19  (മേടം 05, വെള്ളി ): 

വൈകിട്ട്  07.19  വരെ ചിത്തിര  ഒപ്പം വൈകിട്ട്04.41  വരെ പൗർണ്ണമി. മാസത്തിലെ ചിത്തിര, പൗർണ്ണമിശ്രാദ്ധം, ചിത്തിര  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.വെള്ളിയാഴ്ചയും പൗർണ്ണമിയും  ചേർന്ന് വരുന്നതിനാൽ ദേവീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഷ്ഠിക്കുക. ക്ഷേത്രത്തിൽ ഗണപതി ഹോമം ഭഗവതി സേവ ഇവ നടത്തിക്കുന്നത്  ശ്രേയസ്കരമാണ്.  ചിത്തിര, മകയിരം , അവിട്ടം , ഉത്രം , മകം, പൂയം , രോഹിണിനാളുകാർക്ക് ദിനം പ്രതികൂലം.

 

ഏപ്രിൽ 20(മേടം 06 , ശനി ): 

പകൽ 05.48വരെ ചോതി തുടർന്ന് വിശാഖം .  ഒപ്പം പകൽ 02.20  വരെ കൃഷ്ണപക്ഷ പ്രഥമ . തുടർന്ന് ദ്വിതീയ . മാസത്തിലെ ചോതി , കൃഷ്ണപക്ഷ പ്രഥമ ദ്വിതീയശ്രാദ്ധം, ചോതി പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല . സത്സന്താനയോഗമുള്ള ദിനമാണ്. ആദ്യമായുള്ള വൈദ്യസന്ദർശനം , ഔഷധ സേവാരംഭം എന്നിവയാവാം . പണമിടപാടുകൾ നടത്തുന്നതിനും , ഭൂമി കൊടുക്കൽ വാങ്ങലിനും ദിനം ചേർന്നതല്ല .  രോഹിണി, അത്തം, പൂരം, ആയില്യം  നാളുകാർക്ക് ദിനം പ്രതികൂലം.

 

ഏപ്രിൽ 21  (മേടം 07, ഞായർ ): 

പകൽ 04.50വരെ വിശാഖം  തുടർന്ന്അനിഴം .  ഒപ്പം പകൽ  12.32  വരെ കൃഷ്ണപക്ഷ ദ്വിതീയ . തുടർന്ന്തൃതീയ. മാസത്തിലെ വിശാഖം  , കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം, വിശാഖം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്.  . ആദ്യമായി വൈദ്യസന്ദർശനം നടത്തുക , ചികിത്സ ആരംഭിക്കുക  , ഔഷധ സേവാരംഭം എന്നിവയാവാം . സത്സന്താനയോഗമുള്ള ദിനമാണ് കാർത്തിക , ചിത്തിര, ഉത്രം , മകം  നാളുകാർക്ക് ദിനം പ്രതികൂലം.

 

ഏപ്രിൽ 22  (മേടം08, തിങ്കൾ ): 

പകൽ 04.34  വരെ അനിഴം തുടർന്ന്  തൃക്കേട്ട . ഒപ്പം പകൽ  11.24വരെ കൃഷ്ണപക്ഷ തൃതീയ. തുടർന്ന്ചതുർത്ഥി . . മാസത്തിലെ അനിഴം  , കൃഷ്ണപക്ഷ ചതുർത്ഥി ശ്രാദ്ധം, അനിഴം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്.  വിവാഹം , വിവാഹ നിശ്ചയം , വൈദ്യസന്ദർശനം നടത്തി  ചികിത്സ ആരംഭിക്കുക  , ഔഷധ സേവ ആരംഭിക്കുക , ഭൂമി, വീട് വാങ്ങൽഎന്നിവയാവാം . സത്സന്താനയോഗമുള്ള ദിനമാണ് അശ്വതി, ഭരണി, ചോതി , അത്തം, പൂരംനാളുകാർക്ക് ദിനം പ്രതികൂലം.പകൽ 04.34 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ  അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

ഏപ്രിൽ 23 (മേടം 09, ചൊവ്വ):

പകൽ 05.05  വരെ തൃക്കേട്ട  തുടർന്ന്  മൂലം. ഒപ്പം പകൽ  11.03വരെ കൃഷ്ണപക്ഷ ചതുർത്ഥിതുടർന്ന്  പഞ്ചമി .  മാസത്തിലെ തൃക്കേട്ട, കൃഷ്ണപക്ഷ പഞ്ചമി  ശ്രാദ്ധം, തൃക്കേട്ടപിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. വൈകിട്ട് 03.05 മുതൽ 07.05  വരെ  ഗണ്ണാന്ധ സന്ധി ദോഷമുണ്ട്. മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമല്ല .  സത്സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക.അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം നാളുകാർക്ക് ദിനം പ്രതികൂലം.പകൽ 11.03 വരെ  പിണ്ഡനൂൽ ദോഷമുള്ളതിനാൽ  അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ഏപ്രിൽ 24 (മേടം 10, ബുധൻ): 

വൈകിട്ട്  06.23  വരെ മൂലംതുടർന്ന് പൂരാടം.  ഒപ്പം പകൽ  11.31 വരെ കൃഷ്ണപക്ഷ പഞ്ചമിതുടർന്ന് ഷഷ്ടി .  മാസത്തിലെ മൂലം , കൃഷ്ണപക്ഷ ഷഷ്ടിശ്രാദ്ധം, മൂലം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. മൃത്യുയോഗമുള്ളതിനാൽ മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.എന്നാൽ വാസ്തുപുരുഷന് ഉണർച്ചയുള്ള ദിവസമായതിനാൽ ഗൃഹാരംഭത്തിന് പരിഗണിക്കാം .  സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക.ആയില്യം, പൂയം, അനിഴം, ചോതി, അത്തം  നാളുകാർക്ക് ദിനം പ്രതികൂലം.വൈകിട്ട് 06.23നു  ശേഷം പിണ്ഡനൂൽ ദോഷമുള്ളതിനാൽ  അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

ഏപ്രിൽ 25(മേടം 11, വ്യാഴം): 

രാത്രി 08:36വരെ പൂരാടം  തുടർന്ന് ഉത്രാടം.  ഒപ്പം പകൽ  12:46 വരെ കൃഷ്ണപക്ഷ ഷഷ്ടിതുടർന്ന് സപ്തമി .  മാസത്തിലെ പൂരാടം , കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, പൂരാടം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.സത്സന്താനയോഗമുള്ള ദിനമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. ആയില്യം, പൂയം, അനിഴം, ചോതി, അത്തം  നാളുകാർക്ക് ദിനം പ്രതികൂലം. രാത്രി 08:36 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ  അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

ഏപ്രിൽ 26(മേടം 12, വെള്ളി ): 

രാത്രി 11.13വരെ ഉത്രാടം.  തുടർന്ന് തിരുവോണം  ഒപ്പം പകൽ 02.40 വരെ കൃഷ്ണപക്ഷ സപ്തമിതുടർന്ന്  അഷ്ടമി  .  മാസത്തിലെ ഉത്രാടം , കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം, ഉത്രാടം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.  പകൽ 02.40 വരെ  മംഗളകർമ്മങ്ങൾ അനുഷ്ഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുണ്ട് . പുണർതം, മൂലം, അനിഴം, ചോതി , മകം, പൂരംനാളുകാർക്ക് ദിനം പ്രതികൂലം.  വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, സർക്കാരിലേയ്ക്കുള്ള  അപേക്ഷകൾ തയ്യാറാക്കി നൽകൽ. വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.സിസേറിയൻ പ്രസവങ്ങൾ ആവാം .

 

 

ഏപ്രിൽ 27 (മേടം 13, ശനി ): 

രാത്രി 02.12  വരെ തിരുവോണം. ഒപ്പം പകൽ 05.00  വരെ കൃഷ്ണപക്ഷ അഷ്ടമി.തുടർന്ന്  നവമിമാസത്തിലെ തിരുവോണം  , തിരുവോണം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്. തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം, മകം, പൂരം നാളുകാർക്ക് ദിനം പ്രതികൂലം.  മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.

 

 

ഏപ്രിൽ 28 (മേടം 14, ഞായർ ):

രാത്രി പുലരുന്ന 04.17  വരെ അവിട്ടം. ഒപ്പം വൈകിട്ട്07.34  വരെ കൃഷ്ണപക്ഷ നവമി  .  തുടർന്ന്  ദശമിമാസത്തിലെ  അവിട്ടം  കൃഷ്ണപക്ഷ നവമി ശ്രാദ്ധം  അവിട്ടംപിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. അവിട്ടം, മകയിരം, ചിത്തിര, ഉത്രാടം, മൂലം, അനിഴം  നാളുകാർക്ക് ദിനം പ്രതികൂലം.

 

 

ഏപ്രിൽ 29  (മേടം 15,  തിങ്കൾ  ): 

ദിനം മുഴുവൻ ചതയം. ഒപ്പം രാത്രി  10.04 വരെ കൃഷ്ണപക്ഷ ദശമി .  തുടർന്ന് ഏകാദശി  മാസത്തിലെ  ചതയം കൃഷ്ണപക്ഷ ദശമി ശ്രാദ്ധം  ചതയംപിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനുണ്ട്. അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട, പൂയം ആയില്യംനാളുകാർക്ക് ദിനം പ്രതികൂലം. ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.സിസേറിയൻ പ്രസവങ്ങൾ ആവാം .

 

ഏപ്രിൽ 30(മേടം 16 ,  ചൊവ്വ):

 കാലത്ത് 08.14വരെ ചതയം. തുടർന്ന് പൂരുരുട്ടാതി  . ഒപ്പം രാത്രി  12.17  വരെ കൃഷ്ണപക്ഷ ഏകാദശി . മാസത്തിലെ  പൂരുരുട്ടാതി  കൃഷ്ണപക്ഷ ഏകാദശി  ശ്രാദ്ധം  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ഉത്രം, അവിട്ടം, ഉത്രാടം, മൂലം, നാളുകാർക്ക് ദിനം പ്രതികൂലം.  സൽസന്താന യോഗമുള്ള ദിനമല്ല .  സാധിച്ചാൽ  സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. കാലത്ത് 08.14 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക്  ഉചിതമായ പരിഹാരം വേണ്ടിവരും.  

 

മെയ്  01(മേടം 17 , ബുധൻ): 

കാലത്ത് 10.51  വരെ പൂരുരുട്ടാതി. തുടർന്ന്  ഉത്രട്ടാതി. ഒപ്പം രാത്രി  02.04  വരെ കൃഷ്ണപക്ഷ ദ്വാദശി  മാസത്തിലെ ഉത്രട്ടാതികൃഷ്ണപക്ഷ ദ്വാദശിശ്രാദ്ധം പൂരുരുട്ടാതി പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. ഉത്രം,പൂരം  അവിട്ടം, ചതയം ,ഉത്രാടം, തിരുവോണം ,മൂലം,പൂരാടം  നാളുകാർക്ക് ദിനം പ്രതികൂലം.  സൽസന്താന യോഗമുള്ള ദിനമല്ല .  സാധിച്ചാൽ  സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക. കാലത്ത് 10.51വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക്  ഉചിതമായ പരിഹാരം വേണ്ടിവരും.  

 

 

മെയ്  02  (മേടം 18 , വ്യാഴം):

 പകൽ  01.01  വരെ ഉത്രട്ടാതി  തുടർന്ന്  രേവതി. ഒപ്പം രാത്രി  03.20വരെ കൃഷ്ണപക്ഷ ത്രയോദശി  മാസത്തിലെ രേവതി  കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം ഉത്രട്ടാതി  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. മകം, പൂരം  ചതയം, തിരുവോണം, പൂരാടം നാളുകാർക്ക് ദിനം പ്രതികൂലം.  സൽസന്താന യോഗമുള്ള ദിനമല്ല .  സാധിച്ചാൽ  സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക.

 

 

മെയ്  03  (മേടം 19 , വെള്ളി ):

 പകൽ  02.39  വരെ രേവതി  തുടർന്ന്  അശ്വതി. ഒപ്പം രാത്രി പുലരുന്ന  04.03  വരെ കൃഷ്ണപക്ഷ ചതുർദ്ദശി മാസത്തിലെ അശ്വതി  കൃഷ്ണപക്ഷ ചതുർദ്ദശി  ശ്രാദ്ധം രേവതിപിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. മകം, പൂരം  അനിഴം, തൃക്കേട്ട, പൂരുരുട്ടാതി, ഉത്രട്ടാതി, അവിട്ടം, ഉത്രാടം  നാളുകാർക്ക് ദിനം പ്രതികൂലം.  

 

 

മെയ്  04  (മേടം 20 , ശനി ):

പകൽ  03.46 വരെ അശ്വതി  തുടർന്ന്  ഭരണി  ഒപ്പം രാത്രി പുലരുന്ന 04.15  വരെ അമാവാസി  മാസത്തിലെ ഭരണി അമാവാസി ശ്രാദ്ധം അശ്വതി  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  അനിഴം, തൃക്കേട്ട, ഉത്രട്ടാതി  നാളുകാർക്ക് ദിനം പ്രതികൂലം.  

 

മെയ്  05  (മേടം 21, ഞായർ ): 

പകൽ  04.25 വരെ ഭരണി  തുടർന്ന്  കാർത്തികഒപ്പം രാത്രി 03.59  വരെ ശുക്ല പക്ഷ പ്രഥമമാസത്തിലെ ശുക്ല പക്ഷ പ്രഥമ ശ്രാദ്ധം  ശ്രാദ്ധം ഭരണി  പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി , അവിട്ടം നാളുകാർക്ക് ദിനം പ്രതികൂലം.  പകൽ  04.25 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക്  ഉചിതമായ പരിഹാരം വേണ്ടിവരും.

 

മെയ് 06  (മേടം 22, തിങ്കൾ ): 

പകൽ  04.37  വരെ കാർത്തിക തുടർന്ന്  രോഹിണി  ഒപ്പം രാത്രി 03.18 വരെ ശുക്ല പക്ഷ ദ്വിതീയ മാസത്തിലെ  കാർത്തിക, ശുക്ല പക്ഷദ്വിതീയ  ശ്രാദ്ധം  ശ്രാദ്ധം കാർത്തിക  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  വിശാഖം , അശ്വതി, ഉത്രട്ടാതി , ചതയം  നാളുകാർക്ക് ദിനം പ്രതികൂലം.  സൽസാന്തന യോഗമുള്ള ദിനമല്ല.സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . വൈദ്യ സന്ദർശനം നടത്തി ചികിത്സാ ആരംഭിക്കുന്നതിന് ദിനം ചേർന്നതല്ല.

 

 

മെയ് 07  (മേടം 23, ചൊവ്വ):

 പകൽ  04.27  വരെ രോഹിണി തുടർന്ന്  മകയിരം  ഒപ്പം രാത്രി 02.17 വരെ ശുക്ല പക്ഷ തൃതീയമാസത്തിലെ രോഹിണി, ശുക്ലപക്ഷ തൃതീയശ്രാദ്ധം  ശ്രാദ്ധം രോഹിണി  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ് . സൽസാന്തന യോഗമുള്ള ദിനമാണ് .ചോതി, ഭരണി, രേവതി , പൂരുരുട്ടാതി നാളുകാർക്ക് ദിനം പ്രതികൂലം.

 

 

 

മെയ് 08  (മേടം 24, ബുധൻ ): 

പകൽ  04.00 മണി  വരെ മകയിരംതുടർന്ന്  തിരുവാതിരഒപ്പം രാത്രി 01.00 മണി വരെ ശുക്ലപക്ഷ ചതുർത്ഥി  മാസത്തിലെ മകയിരം, തിരുവാതിരശുക്ല പക്ഷ ചതുർത്ഥിശ്രാദ്ധം മകയിരം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല.  മകയിരം, ചിത്തിര, അവിട്ടം, കാർത്തിക , അശ്വതി, ഉത്രട്ടാതി  നാളുകാർക്ക് ദിനം പ്രതികൂലം.  സൽസാന്തന യോഗമുള്ള ദിനമല്ല.പകൽ 04.00 മണിമുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

മെയ്  09  (മേടം 25, വ്യാഴം ): 

പകൽ  03.17 മണി  വരെ തിരുവാതിര  തുടർന്ന്  പുണർതം .ഒപ്പം രാത്രി 11.27  വരെ ശുക്ലപക്ഷ പഞ്ചമി മാസത്തിലെപുണർതം ശുക്ല പക്ഷ പഞ്ചമിശ്രാദ്ധം തിരുവാതിര പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. തിരുവോണം, രോഹിണി, ഭരണി, രേവതി  നാളുകാർക്ക് ദിനം പ്രതികൂലം.  സൽസാന്തന യോഗമുള്ള ദിനമല്ല.പകൽ 03.17  വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ  സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

മെയ്  10 (മേടം 26, വെള്ളി) : 

പകൽ  02.21  വരെ പുണർതം  തുടർന്ന്  പൂയം  .ഒപ്പം രാത്രി 09.42  വരെ ശുക്ലപക്ഷ ഷഷ്ഠി  മാസത്തിലെ പൂയം  ശുക്ല പക്ഷ ഷഷ്ഠി ശ്രാദ്ധംപുണർതം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമാണ് . വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, സർക്കാരിലേയ്ക്കുള്ള  അപേക്ഷകൾ തയ്യാറാക്കി നൽകൽ. വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.സിസേറിയൻ പ്രസവങ്ങൾ ആവാം .ഉത്രാടം, പൂരാടം, മകയിരം, കാർത്തിക, അശ്വതി, മകം,പൂരം നാളുകാർക്ക് ദിനം പ്രതികൂലം.  

 

 

മെയ്  11 (മേടം27,  ശനി) : 

പകൽ 01.14  വരെ പൂയം  തുടർന്ന്  ആയില്യം.ഒപ്പം രാത്രി 07.45 വരെ ശുക്ലപക്ഷ സപ്തമി മാസത്തിലെ ആയില്യംശുക്ല പക്ഷ സപ്തമിശ്രാദ്ധംപൂയം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമാണ് . നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.സിസേറിയൻ പ്രസവങ്ങൾ ആവാം .ഉത്രാടം, പൂരാടം, മകയിരം, കാർത്തിക, അശ്വതി, മകം,പൂരം നാളുകാർക്ക് ദിനം പ്രതികൂലം.

 

 

മെയ്  12 (മേടം28, ഞായർ) : 

പകൽ 11.55  വരെ ആയില്യം  തുടർന്ന് മകം.ഒപ്പം വൈകിട്ട്  05.38 വരെ ശുക്ലപക്ഷ അഷ്ടമി.  മാസത്തിലെ  ശുക്ലപക്ഷ അഷ്ടമിശ്രാദ്ധംആയില്യം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. പകൽ 09.55 മുതൽ ഉച്ചയ്ക്ക്  01.55വരെ ഗണ്ണാന്ധ സന്ധി ദോഷമുണ്ട്. പകൽ 11.55 വരെ പിണ്ഡനൂൽ  ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.  സത്സന്താനയോഗമുള്ള  ദിനമല്ല .മൂലം പൂരാടം,  രേവതി , പുണർതം, പൂയം, മകയിരം, തിരുവാതിര, കാർത്തിക, രോഹിണി പൂരം നാളുകാർക്ക് ദിനം പ്രതികൂലം

 

 

മെയ്  13 (മേടം 29, തിങ്കൾ ) : 

പകൽ 10.27 വരെ മകം  തുടർന്ന് പൂരം ,ഒപ്പംപകൽ  03.22  വരെ ശുക്ലപക്ഷ നവമി. മാസത്തിലെ  ശുക്ലപക്ഷ നവമി / ദശമി ശ്രാദ്ധം, മകം  പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. പകൽ 10.27 മുതൽപിണ്ഡനൂൽ  ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സത്സന്താനയോഗമുള്ള  ദിനമല്ല .  രേവതി , ഉത്രട്ടാതി ,പൂയം, തിരുവാതിര,  രോഹിണി, ആയില്യം, പുണർതം, മകയിരം  നാളുകാർക്ക് ദിനം പ്രതികൂലം. 

 

 

 

മെയ് 14  (മേടം 30, ചൊവ്വ ) :

കാലത്ത് 08.53 വരെ പൂരം  തുടർന്ന് ഉത്രം  ,ഒപ്പംപകൽ  01.00 മണി  വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ  ശുക്ലപക്ഷ  ഏകാദശി ശ്രാദ്ധം, പൂരം പിറന്നാൾ എന്നിവ  ആചരിക്കേണ്ടത് ഇന്നാണ്.മംഗള കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. കാലത്ത്  08.53 വരെ പിണ്ഡനൂൽ  ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സത്സന്താനയോഗമുള്ള  ദിനമല്ല .  രേവതി , ഉത്രട്ടാതി , പൂരുരുട്ടാതി , മകം, പൂയം, തിരുവാതിര,നാളുകാർക്ക് ദിനം പ്രതികൂലം.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com