ADVERTISEMENT

ഇന്ത്യൻ ദേശീയ വർഷമായ ശകവർഷത്തിലെ വൈശാഖമാസം ഏപ്രിൽ 21ന് ആരംഭിക്കുമെങ്കിലും ആചാരപരമായ കാര്യങ്ങളിൽ ഇക്കൊല്ലത്തെ വൈശാഖമാസം ആരംഭിക്കുന്നത് 2019 മേയ് 5ന്.

സൗരപക്ഷരീതിയിലുള്ള വൈശാഖമാസമാണു ശകവർഷകാലഗണനയിൽ സ്വീകരിച്ചിരിക്കുന്നത്. അതനുസരിച്ച് 2019 ഏപ്രിൽ 21ന് വൈശാഖമാസം ആരംഭിക്കും. കലണ്ടറുകളിൽ വൈശാഖമാസം ഒന്നാംതീയതിയായി രേഖപ്പെടുത്തുന്നതും ഈ ദിവസം തന്നെ.

എന്നാൽ ചാന്ദ്രപക്ഷ രീതിയിലുള്ള മാസകാലഗണനയാണ് ആചാരപരമായ കാര്യങ്ങളിൽ സ്വീകരിക്കുന്നത്. അതനുസരിച്ച് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമദിവസമാണ് ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിക്കുക.

ഇക്കൊല്ലം (2019) മേയ് 4നാണ് മേടമാസത്തിലെ കറുത്ത വാവ് വരുന്നത്. അതിന്റെ പിറ്റേന്ന്, അതായത് മേയ് 5ന് ആണ് വെളുത്ത പക്ഷ പ്രഥമ. അതുകൊണ്ട് അന്നാണ് ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിക്കുന്നത്. ജൂൺ 3ന് ഇടവമാസത്തിലെ അമാവാസി ദിവസമാണു ചാന്ദ്രപക്ഷ വൈശാഖമാസം അവസാനിക്കുക.

വൈശാഖമാസം മഹാവിഷ്ണുവിനെ സംബന്ധിച്ചിടത്തോളം പുണ്യമാസമായിട്ടാണ് ആചരിക്കുന്നത്. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വൈശാഖമാസാചരണം ആരംഭിക്കുന്നതും മേയ് 5-നു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com