sections
MORE

അഭീഷ്ടകാര്യസിദ്ധിക്ക് അവതാരദർശനം

Lord-Krishna
SHARE

പത്തു ദിവസങ്ങളിലായി വിഷ്ണുക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങാണ് ദശാവതാരച്ചാർത്ത്.ക്ഷേത്രത്തിലെ മൂലബിബത്തിൽ ഓരോ ദിവസവും ചന്ദനത്താൽ ഭഗവാന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കും. ഓരോ ദിവസത്തെ അവതാര ദർശനത്തിനു ഓരോ ഫലങ്ങളാണ് . കൂടാതെ ഓരോ വഴിപാടുകളുമാണ് സമർപ്പിക്കേണ്ടത്.


മത്സ്യാവതാരം


ഭഗവാന്റെ പത്തു അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം.    ബ്രഹ്‌മാവിൽ  നിന്ന്   വേദങ്ങളെ അപഹരിച്ച ഹയഗ്രീവൻ എന്ന അസുരനെ വധിച്ച് വേദങ്ങളെ  വീണ്ടെടുക്കുവാനും പ്രളയത്തിൽ അകപ്പെട്ട ഭൂമിയെ സംരക്ഷിക്കുവാനും വേണ്ടിയാണ്  ഭഗവാൻ  മത്സ്യരൂപം കൈക്കൊണ്ടത്. 

നിവേദ്യം : മലർ, കദളിപ്പഴം 
പുഷ്പങ്ങൾ : മന്ദാരം 
ദർശനഫലം : ഉദ്ദിഷ്ടകാര്യസിദ്ധി, ദുഃഖദുരിത ശാന്തികൂർമാവതാരം


പാലാഴി മഥന സമയത്ത് സമുദ്രത്തിലാണ്ടുപോയ മന്ദരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിച്ചു മഥനം പൂർത്തീകരിക്കാനായാണ്  ഭഗവാൻ  ആമയായി അവതരിച്ചത് .   നന്മ – തിന്മകൾ വിവേചിക്കപ്പെട്ടത് പാലാഴിമഥനത്തിലൂടെയാണെന്നാണ് വിശ്വാസം.


നിവേദ്യം : ത്രിമധുരം

പുഷ്പങ്ങൾ : ചെത്തി 
ദർശനഫലം : കുടുംബഐശ്വര്യം, സർവ കാര്യസിദ്ധിവരാഹാവതാരം 

അസുരനായ ഹിരണ്യാക്ഷനെ വധിക്കുവാനും ഭൂമിയെ വീണ്ടെടുക്കാനുമാണ് ഭഗവാൻ ഭീമാകാരനായ പന്നിയുടെ രൂപത്തിൽ  അവതരിച്ചത് . ഭഗവാന്റെ പത്ത് അവതാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ അവതാരമാണിത്.


നിവേദ്യം : അപ്പം 
പുഷ്പങ്ങൾ : തുളസി 
ദർശനഫലം : വിദ്യാവിജയം, സർവൈശ്വര്യം , ധനലാഭം നരസിംഹാവതാരം 

സാധുക്കളെ ഉപദ്രവിക്കുന്ന ഹിരണ്യകശിപുവിനെ നിഗ്രഹിക്കുവാനും  ഭക്തനായ  പ്രഹ്ലാദനെ സംരക്ഷിക്കുവാനുമാണ്  ഭഗവാൻ നരസിംഹാവതാരം കൈക്കൊണ്ടത്. ദുഷ്ടന്മാർക്കു മുന്നിൽ രൗദ്രമൂർത്തിയായും ഭക്തർക്ക്  മുന്നിൽ വാത്സല്യരൂപിയായും ഭഗവാൻ വിളങ്ങുന്നു. 

നിവേദ്യം : പാനകം 
പുഷ്പങ്ങൾ : ചെത്തി 
ദർശനഫലം : ആയുരാരോഗ്യം , രോഗശാന്തി 


വാമനാവതാരം 

ഭഗവാന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനാവതാരമാണ് .'ശ്രാവണമാസത്തിലെ  ശുക്ലപക്ഷദ്വാദശിയില്‍ തിരുവോണം നക്ഷത്രത്തിലാണ്  ഭഗവാന്‍ അദിതിയുടേയും കശ്യപന്റെയും പുത്രനായി അവതാരം കൊണ്ടത്. 

നിവേദ്യം : ത്രിമധുരം.

പുഷ്പങ്ങൾ : ചെത്തി

ദർശനഫലം : വിനയം, വിജ്ഞാനം, കർമ്മനൈപുണ്യം 


പരശുരാമാവതാരം 

തപശ്ശക്തിയാൽ സമുദ്രത്തിൽ നിന്നും കേരളക്കരയെ സൃഷ്ടിച്ചത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാണ്. കൂടാതെ നൂറ്റെട്ട് ദുര്‍ഗ്ഗാലയങ്ങളും നൂറ്റെട്ട് ശിവാലയങ്ങളും പ്രതിഷ്ഠിച്ചത് അദ്ദേഹമാണ്.


നിവേദ്യം : അവിൽ 
പുഷ്പങ്ങൾ : രാമതുളസി 
ദർശനഫലം : കർമ്മകുശലത, പാപനാശം, മുക്തിശ്രീരാമാവതാരം 

ആദർശത്തിന്റെ മൂർത്തീ ഭാവമാണ് ശ്രീരാമാവതാരം. അസുരചക്രവർത്തിയായ രാവണനെ നിഗ്രഹിച്ചു ധർമ്മം പുനഃസ്ഥാപിക്കാനായാണ് ഭഗവാൻ ശ്രീരാമാവതാരം കൈക്കൊണ്ടത്. 
നിവേദ്യം : പാൽപ്പായസം 
പുഷ്പങ്ങൾ : മുല്ലപ്പൂവ് 
ദർശനഫലം : കുടുംബശാന്തി, സമാധാനം, വിവാഹലബ്ധി, ദാമ്പത്യവിജയം 


ബലരാമാവതാരം


ലക്ഷ്മണന് രാമനെന്നപോലെയാണ് കൃഷ്ണന് ബലരാമൻ . അതീവ ബലത്തോട് കൂടിയവനും ആകർഷകമായ രൂപത്തോടും കൂടിയവനായതിനാൽ  ബലഭദ്രൻ എന്ന നാമധേയത്തിലും അറിയപ്പെടുന്നു. 

നിവേദ്യം : ഇടിച്ചുപിഴിഞ്ഞ പായസം 
പുഷ്പങ്ങൾ : ശംഖുപുഷ്പം,തുളസി 
ദർശനഫലം : കർമ്മനൈപുണ്യം, കാര്യപ്രാപ്തി ശ്രീകൃഷ്ണാവതാരം


ഭഗവാന്റെ പൂർണാവതാരമാണിത് . സജ്ജനധര്‍മ്മപരിപാലനാര്‍ത്ഥമാണ് ശ്രീകൃഷ്ണഭഗവാന്‍  അവതരിച്ചതെന്നു ഭഗവദ്ഗീതയിൽ പറയുന്നുണ്ട്.


നിവേദ്യം : പാൽപ്പായസം, വെണ്ണ, കദളിപ്പഴം 
പുഷ്പങ്ങൾ : ശംഖുപുഷ്പം 
ദർശനഫലം : ദുഃഖനിവാരണം, അഭീഷ്ടസിദ്ധി 

കൽക്കി അവതാരം


കലിയുഗാന്ത്യത്തിൽ അധർമത്തെ ഇല്ലാതാക്കി ധർമ്മത്തെ സംരക്ഷിക്കാൻ  കുതിരപ്പുറത്ത് വാളുമായി ദുഷ്ട നിഗ്രഹത്തിനായി അവതരിക്കുന്ന ഭഗവാന്റെ ഈ അവതാരം ദർശിക്കുന്നത് പുണ്യമാണ് . 

നിവേദ്യം :വെണ്ണ, കദളിപ്പഴം 
പുഷ്പങ്ങൾ : ചെത്തി, തുളസി 
ദർശനഫലം : സമ്പത്സമൃദ്ധി 


വിശ്വരൂപദർശനം 

സകല ചരാചരങ്ങളിലും  കൂടികൊള്ളുന്നതു ഭഗവാനാണെന്ന തത്വമാണ് വിശ്വരൂപദർശനത്തിലൂടെ നമുക്ക് കാട്ടിത്തരുന്നത്. 

നിവേദ്യം : പാൽപ്പായസം, തേൻ 
പുഷ്പങ്ങൾ : ചെത്തി, തുളസി, താമരമൊട്ട് 
ദർശനഫലം : സർവമംഗളം  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
FROM ONMANORAMA