sections
MORE

മേയ് 18 ന് ഇടവമാസത്തിലെ പൗർണമി വ്രതം

HIGHLIGHTS
  • ഓരോ മാസത്തിലെയും വ്രതത്തിന് ഓരോ ഫലങ്ങളാണ്.
Goddess-Lakshmi
SHARE

ദേവീ പ്രീതിക്ക് ഉത്തമദിനമാണ് പൗർണമി ദിനം . ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിന് ഓരോ ഫലങ്ങളാണ് . ഇതനുസരിച്ച്  ഇടവമാസത്തിലെ പൗർണമി വ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നത്  മന:ശാന്തിക്കും  വിവാഹ തടസ്സം മാറുന്നതിനും അത്യുത്തമമാണ്.വൈശാഖമാസത്തിലെ പൗർണമിയും  വിശാഖനക്ഷത്രവും  ഒത്തുചേരുന്ന ഈ ദിനം ബുദ്ധ പൂർണിമയായും ആചരിച്ചുവരുന്നു.വ്രതാനുഷ്ഠാനം ഇങ്ങനെ

സൂര്യോദയത്തിനു മുന്നേ കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി പ്രാർഥിച്ച ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു. പ്രഭാതത്തിൽ ഗായത്രി മന്ത്രം ,സൂര്യ പ്രീതികരമായ മന്ത്രം , ദേവീ മന്ത്രങ്ങൾ എന്നിവ ജപിക്കാവുന്നതാണ്. രാവിലെയും സന്ധ്യയ്ക്കും ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമം . ലളിതാസഹസ്രനാമത്തോടൊപ്പം കനകധാരാ സ്തോത്രം കൂടി ജപിക്കുന്നത് അത്യുത്തമമാണ്. ഒരിക്കലൂണോടുകൂടിയ വ്രതാനുഷ്ഠാനമാണ് അഭികാമ്യം. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമമാണത്രേ. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണമി വ്രതം.

ദീർഘ മംഗല്യത്തിനുള്ള മന്ത്രം

ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:ദേവിയെ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം

യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി.ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ


ദേവി സ്തുതി

ഓം സർവ്വ ചൈതന്യരൂപാംതാം  ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്


കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം  മാമുദ്ധര  കൃപാമയി


ബ്രഹ്മ വിഷ്ണു ശിവാരാധ്യേ  പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ


സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ


സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ


ജ്വാലാകരാളമത്യുഗ്രം  അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ  ഭദ്രകാളീ നമോസ്തുതേ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA