sections
MORE

ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ

Dosha-Remedy
SHARE

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേയ്   19 , ഞായർ 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു ശുഭ ബന്ധമുള്ള ദിവസമാണ്. അശ്വതി , ഭരണി, ചോതി, അത്തം, പൂരം  നാളുകാർക്ക് ദിനം പ്രതികൂലമാണ് .ദിവസ ഗുണ വർധനയ്ക്ക് പരമശിവനെ  ഭജിക്കുക . ഒരു ധ്യാനം  ചേർക്കുന്നു :

"ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്ത്രം ത്രിനേത്രം

ശൂലം വജ്രം ച ഖഡ്ഗംപരശുമഭയകം ദക്ഷഭാഗേ വഹന്തം

നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം സാങ്കുശം വാമഭാഗേ

നാനാലങ്കാരദീപ്തം സ്ഫടികമണിനിഭം പാർവ്വതീശം നമാമി."

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫീസിൽ പരന്ന തളികയിൽ ചുവന്ന  പുഷ്പം നിറച്ച് വെയ്ക്കുക. ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം  പ്രതികൂല നിറം: കറുപ്പ്, കടുംനീലം .

ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

"ഗ്രഹാണാമാദിരാദിത്യോ 

ലോകരക്ഷണ കാരക:

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ രവി:"

മേയ്   20, തിങ്കൾ 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം  നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണ വർധനയ്ക്ക് ദേവീഭജനം നടത്തുക: 

"അരുണാം കരുണാ തരംഗിതാക്ഷീം 

ധൃതപാശാംകുശ പുഷ്പബാണചാപാം 

അണിമാദിഭി രാവൃതാം മയൂഖൈഃ 

അഹമിത്യേവ വിഭാവയേ ഭവാനീം"

ഈ ജപത്തോടെ പരാശക്തിയെ മനസ്സിൽ ധ്യാനിച്ച് ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി പ്രാർത്ഥിക്കുക.

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഭവനത്തിൽ / ഓഫീസിൽ പ്രധാന വാതിലിനു വെളിയിൽ വെളുത്ത പുഷ്പങ്ങൾ സൂക്ഷിക്കുക . ദിവസത്തിലെ ആദ്യ പണമിടപാടിൽ (കൊടുക്കലോ വാങ്ങാലോ ഏതായാലും )ഒരു ഭാഗം ദാന ധർമ്മത്തിന് മാറ്റിവെയ്ക്കുക .ദിവസത്തിന് ചേർന്ന നിറം: വെളുപ്പ് , ക്രീം .  പ്രതികൂല നിറം : കറുപ്പ്, കടുംനീലം .

 ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

"രോഹിണീശ സുധാ മൂർത്തി 

സുധാധാത്ര: സുധാശനഃ 

വിഷമസ്ഥാന സംഭൂതാം 

പീഢാം ഹരതു മേ വിധു :"

മേയ്   21,   ചൊവ്വ

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . പൂയം, ആയില്യം , അനിഴം,  ചോതി, അത്തം  നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസ ഗുണ വർധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക , ഒരു ധ്യാനം ചേർക്കുന്നു: 

"കനകകുണ്ഡലമണ്ഡിതഷണ്‍മുഖം

കനകരാജി വിരാജിതലോചനം

നിശിതശസ്ത്രശരാസനധാരിണ

ശരവണോദ്ഭവമീശസുതം ഭജേ."

ലാൽ കിതാബ് നിർദ്ദേശം :ഭവനത്തിന് / ഓഫിസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക. ദിവസത്തിന് ചേർന്ന നിറം:  ഓറഞ്ച്, കഷായനിറം, ചുവപ്പ് . പ്രതികൂല നിറം : കറുപ്പ്, കടുംനീലം . 

 ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും 

"ഭൂമി പുത്രോ മഹാ തേജാ: 

ജഗതാം ഭയകൃത് സദാ 

വൃഷ്ടികൃത് വൃഷ്ടിഹർത്താ ച 

പീഢാം ഹരതു മേ കുജ: "

മേയ്   22, ബുധൻ 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര   നാളുകാർക്ക് ദിനം പ്രതികൂലമാണ്.ദിവസ ഗുണ വര്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്താം . അതിനുള്ള ഒരു സ്തുതി  ചേർക്കുന്നു .

"കദംബസൂനു കുണ്ഡലം സുചാരു ഗണ്ഡമണ്ഡലം 

വ്രജാ൦ഗനൈക വല്ലഭം നമാമി കൃഷ്ണദുർല്ലഭം 

യശോദയാ സമോദയാ സഗോപയാ സനന്ദയാ 

യുതംസുഖൈക ദായകം നമാമി ഗോപനായകം"

ലാൽ കിതാബ് നിർദ്ദേശം : ലാൽ കിതാബ് അനുസരിച്ച് ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസത്തിന് ചേർന്ന നിറം:  പച്ച, കറുക നിറം . പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ 

 ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക . 

"ഉത്‌പാദരൂപോ ജഗതാം 

ചന്ദ്രപുത്രോ മഹാദ്യുതിഃ 

സൂര്യപ്രിയകരോ വിദ്വാൻ 

പീഢാം ഹരതു മേ ബുധ:"

മേയ്   23,  വ്യാഴം 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമാണ്. പുണർതം, മൂലം, അനിഴം , ചോതി നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസഗുണ വർധനയ്ക്ക്  ശ്രീ മഹാവിഷ്ണുവിനെ  ധന്വന്തരീ ഭാവത്തിൽ ഭജിക്കുക . ഒരു ധന്വന്തരീ സ്തുതി ചുവടെ ചേർക്കുന്നു .

"ഓം നമോ ഭഗവതേ 

മഹാ സുദർശനായ 

വാസുദേവായ ധന്വന്തരയെ 

അമൃത കലശ ഹസ്തായ 

സർവ ഭയ വിനാശനായ 

സർവ രോഗ നിവാരണായ 

ത്രൈ ലോക്യ പതയെ 

ത്രൈ ലോക്യ നിധയെ 

ശ്രീ മഹാവിഷ്ണു സ്വരൂപായ 

ശ്രീ ധന്വന്തരീ സ്വരൂപായ 

ശ്രീ ശ്രീ ശ്രീ ഔഷധ ചക്ര നാരായണായ നമ:"

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം :  പകൽ   വെറും നിലത്ത്  അൽപ്പസമയം കിടക്കുക. ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല 

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ  ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

"ദേവ മന്ത്രീ വിശാലാക്ഷ:

സദാലോക ഹിതേ രത:

അനേക ശിഷ്യ സമ്പൂർണ്ണ:

പീഢാം ഹരതു മേ ഗുരു :"

മേയ്   24,  വെള്ളി 

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമാണ്. തിരുവാതിര,പൂരാടം, തൃക്കേട്ട, വിശാഖം നാളുകാർക്ക് ദിനം പ്രതികൂലമാണ്. ദിവസദോഷ ശമനത്തിന്  ക്ഷിപ്രപ്രസാദിയുമായ ശ്രീ ഗണേശനെ  ഭജിക്കുക . 

"ഊനമേതും കലരാത്ത ഭക്തിയെൻ 

മാനസത്തിലുദിച്ചുറച്ചീടുവാൻ 

ദീനവത്സലാ നീ കനിഞ്ഞീടണം

വിഘ്നരാജാ ഗണാധിപാ പാഹിമാം"

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : ഇന്ന് പണം കടം നൽകുകയോ അന്യരിൽ നിന്ന്  കടം വാങ്ങുകയോ അരുത് .ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം. പ്രതികൂല നിറം : ചുവപ്പ് , മഞ്ഞ 

ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

"ദൈത്യമന്ത്രീ വിശാലക്ഷാ  :

പ്രാണദശ്ച മഹാമതിഃ 

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു"

മേയ്    25, ശനി

മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല. തിരുവാതിര, മകയിരം, ചിത്തിര, അവിട്ടം, ഉത്രാടം, മൂലം, അനിഴം  നാളു കാർക്ക് ദിനം പ്രതികൂലം.ദിവസ ഗുണ വർധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു: 

"കല്യാണവേഷ രുചിരം കരുണാനിധാനം 

കന്ദർപ്പകോടി സദൃശം കമനീയഭാസം 

കാന്താദ്വയാ കലിത പാർശ്വമഘാരി മാദ്യം 

ശാസ്താരമേവ സതതം പ്രണതോfസ്മി നിത്യം"

ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക . അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക. ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് 

ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

സൂര്യപുത്രോ ദീർഘദേഹഃ 

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ 

പീഢാം ഹരതു മേ ശനി :

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA