ADVERTISEMENT

ക്ഷേത്രദർശനത്തിന്റെ ഒരു പ്രധാന ഭാഗമാണ് വഴിപാട് സമർപ്പണം. ഭഗവാന് നമ്മിൽ നിന്ന് യാതൊന്നും ആവശ്യമില്ല  എങ്കിലും  നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ സമർപ്പിക്കുന്നത്. ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ സമർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകും എന്നാണ് വിശ്വാസം.

 

വിഘ്നഹരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളാണ് വെള്ളിയാഴ്ചകളും എല്ലാമാസത്തിലേയും   ചതുർഥി ദിനങ്ങളും . വെള്ളിയാഴ്ചയും ചതുർഥിയും ചേർന്ന് വരുന്ന ജൂൺ 07 നു ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത് അതിവിശേഷമാണ്.

 


ഗണേശപ്രീതികരമായ വഴിപാടുകൾ

 

കറുകമാല - തടസ്സങ്ങൾ മാറാൻ 

മുക്കുറ്റിമാല - ദാമ്പത്യ ഭദ്രതയ്ക്ക് 

ഗണപതിഹോമം - വിഘ്‌ന ദുരിത നിവാരണം 

കറുകഹോമം -ബാലാരിഷ്ഠ മുക്തി, രോഗശമനം 

നാളികേരമുടയ്ക്കൽ - സർവ വിഘ്‌നശാന്തി  

കറുക ,മുക്കുറ്റി എന്നീ പൂജാപുഷ്പങ്ങൾ - ഗണേശപ്രീതി 

 

കൂടാതെ ക്ഷേത്രദർശനവേളയിൽ ഗണപതി ഭഗവാന് മുന്നിൽ  സമർപ്പിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനമാണ്  ഏത്തമിടൽ . ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായാണ് ഭക്തർ ഏത്തമിടലിനെ കരുതുന്നത്.കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.

 

 പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com