ADVERTISEMENT

സ്ഥിരമായി സാമ്പത്തിക വിഷമം അനുഭവിക്കുന്നവർ ലക്ഷ്മീ പ്രീതി വരുത്തിയാൽ ഉറപ്പായും ദോഷശമനം കൈവരിക്കുവാൻ സാധിക്കും. മുജ്ജന്മകൃത കർമ്മങ്ങളുടെ സഞ്ചിതമായ   തുകയാണ് ദാരിദ്ര്യ ദുഃഖത്തിന്റെ  ഒരു കാരണം .  ഇങ്ങനെയുള്ളവരുടെ  ഇഡ- പിംഗള  നാഡികൾ ഋണ ശക്തിയാൽ (negative forces) ബന്ധിതമായിരിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ   എല്ലാം പരാജയപ്പെടുക , പ്രവൃത്തികളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുക, അതിൽ നിന്നുള്ള ഒളിച്ചോട്ടം  എന്ന നിലയിൽ ലഹരിവസ്തുക്കൾക്കടിമപ്പെടുക ,   ക്രമേണ നിത്യ ദാരിദ്ര്യത്താൽ നശിക്കുക ഇവയൊക്കെയായിരിക്കും ഫലങ്ങൾ. ഈ   സ്ഥിതിയിൽ നിന്ന് ഇഡ- പിംഗള നാഡികളെ  ശുദ്ധമാക്കി ഋണ മോചനം സാദ്ധ്യമാക്കുന്നതിന് (to increase  positive  energy )  ഉപാസിക്കേണ്ട മൂർത്തിയാണ് മഹാലക്ഷ്‌മി . മഹാലക്ഷ്മിയുടെ നിരവധി മന്ത്രങ്ങളിൽ നിന്ന് ക്ഷിപ്രഫല പ്രാപ്തിനൽകുന്ന ഒരു  മന്ത്രമാണിവിടെ ചേർക്കുന്നത്. കഴിയുന്നത്ര മന:ശരീര ,  ഭക്ഷണ ശുദ്ധിയോടെ ജപിക്കുക ഉപാസനയായിത്തന്നെ കണക്കാക്കി ( ഉപാസന എന്നാൽ അടുത്തിരിക്കുക എന്നർഥം )    മഹാലക്ഷ്മിയെ ഭജിക്കുക 

മൂന്ന് നാഴികയാണ് ( 72 മിനിറ്റ് ) ജപദൈർഘ്യം പറഞ്ഞിരിക്കുന്നത് . ശ്രദ്ധയോടെ എത്ര കൂടുതൽ ജപിക്കുന്നുവോ അത്രയും നന്ന് . ജപാവസാനം വെളുത്ത പുഷ്പം ജലം കൂട്ടി നിലവിളക്കിന്റെ ചുവട്ടിൽ  അർപ്പിക്കുക . 

 

ശ്രീ മഹാലക്ഷ്മീ മന്ത്രം 

 

 

ശ്രീം ഓം നമോ ഭഗവതീ 

സർവ സൌഭാഗ്യ ദായിനീം 

ശ്രീം ശ്രീവിദ്യൈ മഹാ വിഭൂത്യൈ  സ്വാഹാ

ഐം ശ്രീം ഹ്രീം ക്ലീം മഹാലക്ഷ്മ്യൈ നമ: 

 

 

ഏകദേശം 41 ദിവസത്തെ ജപം കൊണ്ട് സാമ്പത്തിക പുരോഗതി കൈവരിക്കുന്നത് അനുഭവിക്കാം. സ്ത്രീകൾ മാസമുറക്കാലം  ഒഴിവാക്കി ജപിക്കുവാൻ ശ്രദ്ധിക്കുക.  ഉചിതമായി തോന്നുന്നവർക്ക് പരീക്ഷിച്ച്  നന്മയിലേക്ക് മുന്നേറാം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com