ADVERTISEMENT

പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും  ചെയ്യാറുണ്ട്. ഇതിന്റെ  പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം . അതുപോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്. അതായത് ഞാൻ എന്ന ഭാവത്തെ ഇല്ലാതാക്കുന്നു .

പൂജാവസാനം ഭഗവാനെ ഉഴിഞ്ഞശേഷം നാം കർപ്പൂരം തൊട്ടു വണങ്ങുമ്പോൾ   മനസ്സിലെ മാലിന്യങ്ങൾ നീങ്ങുന്നതിനോടൊപ്പം ശരീരശുദ്ധിയും കൈവരും . കർപ്പൂരം കത്തുമ്പോളുള്ള സുഗന്ധം നമ്മളിൽ അനുകൂല ഊർജം നിറയ്ക്കും. ശുഭ ചിന്തകൾ വളരുവാനും  സഹായിക്കും .

ഭവനത്തിൽ  കർപ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും  പോസറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യും. ഇത് സന്ധ്യാനേരത്താണെങ്കിൽ അത്യുത്തമം. ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും  ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കർപ്പൂരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com