sections
MORE

ജൂൺ 14 ന് പഞ്ചാക്ഷരീ ജപത്തോടെ വ്രതം അനുഷ്ഠിച്ചാൽ

HIGHLIGHTS
  • കുടുംബത്തിൽ ഐശ്വര്യത്തിന് പ്രദോഷവ്രതം
lord-shiva-845
SHARE

പ്രഭാതത്തിന്റെ വിപരീതമാണു പ്രദോഷം. അതായത്, സന്ധ്യാസമയം. ഈ സന്ധ്യാസമയത്തിന്റെ പേരിലും വ്രതമുണ്ട്. അതാണു പ്രദോഷവ്രതം. പണ്ടൊരു സന്ധ്യാസമയത്താണത്രേ സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. അന്നു ത്രയോദശി തിഥിയുമായിരുന്നുവത്രേ. അതുകൊണ്ട്, സന്ധ്യാസമയത്തു ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷവ്രതം ആചരിക്കുന്നത്. നടരാജന്റെ ആനന്ദനടനം കാണാൻ മഹാവിഷ്ണു അടക്കമുള്ള ദേവന്മാരും എത്തിയിരുന്നു എന്നാണ് ഐതിഹ്യം.

മാസം തോറും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു തവണ പ്രദോഷവ്രതദിനം വരും. ജൂൺ 14 വെള്ളിയാഴ്ച പ്രദോഷം വരുന്നു . പരമശിവൻ ആനന്ദനടനം ആടുന്ന ഈ ദിവസങ്ങളിൽ വ്രതമെടുത്ത് ശിവഭജനം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം. തിങ്കളാഴ്ചയും ശനിയാഴ്ചയും വരുന്ന പ്രദോഷവ്രതങ്ങൾക്കു കൂടുതൽ പ്രാധാന്യമുണ്ടെന്നു പുരാണങ്ങളിൽ പറയുന്നു. ശനിദോഷം പോലുള്ള ഗ്രഹദോഷപരിഹാരമായും പ്രദോഷവ്രതം ആചരിക്കാറുണ്ട്. 

പഞ്ചാക്ഷരിയോടെ വ്രതാചരണം.

പ്രദോഷവ്രതദിവസം അതിരാവിലെ എണീറ്റ് കുളിച്ച് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മമിട്ടു രുദ്രാക്ഷവുമണിഞ്ഞ് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. വ്രതദിവസം പകൽ ആഹാരം കഴിക്കരുത്.  സന്ധ്യയ്ക്കു വീണ്ടും കുളിച്ച് നമശ്ശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ച് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. സന്ധ്യയ്ക്കു ശേഷം തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. അന്നു രാത്രി ആഹാരം കഴിക്കുകയും ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA