sections
MORE

ഇന്ന് സന്ധ്യയ്ക്ക് ശിവാഷ്ടകം ജപിച്ച് മഹാദേവനെ വണങ്ങിയാൽ

lord-shiva-845
SHARE

ഭഗവാൻ ശ്രീ പരമേശ്വരന്  ഏറ്റവും പ്രാധാന്യമുള്ള ദിനമാണ്   പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷസന്ധ്യയിൽ ശിവനാമം   ഭക്തിയോടെ ജപിച്ചാൽ    ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം സന്ധ്യയ്ക്ക് ശിവക്ഷേത്രദർശനം നടത്തി പ്രദോഷ പൂജ തൊഴുന്നത് അതിവിശിഷ്ടമാണ്. പൂജയിലുടനീളം പഞ്ചാക്ഷരീ മന്ത്രം (ഓം നമഃശിവായ ) ജപിച്ചുകൊണ്ടിരിക്കണം .  

പാർവതീ ദേവിയുടെ മുന്നിൽ ഭഗവാൻ നടരാജനായി നൃത്തം ചെയ്യുമ്പോൾ കൈലാസത്തിൽ സകല ദേവതാ സാന്നിധ്യവുമുണ്ടെന്നാണ് സങ്കല്പം. പ്രദോഷസന്ധ്യയിൽ ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ  സകല  ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ  കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ  സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം.

ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.  ശിവാഷ്ടകം നിത്യേന ജപിക്കുന്നത് പ്രതിസന്ധിയെല്ലാം നീങ്ങി ജീവിതം  സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.

ശിവാഷ്ടകം
2
Show All
In pictures: ശിവാഷ്ടകം
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA