ADVERTISEMENT

നൂറ്റാണ്ടു കാലം ൈവദ്യൻ ചികിത്സിച്ചാലും മരുന്നിൽ വിശ്വാസമില്ലെങ്കിൽ രോഗം മാറില്ലെന്നാണു ചൊല്ല്. അതുകൊണ്ടുതന്നെ വൈദ്യവും വിശ്വാസവും ഇഴചേരുന്ന ഇടങ്ങളിൽ ചിലപ്പോൾ അദ്ഭുതങ്ങളുണ്ടാവാം. അതും ഒരു വിശ്വാസമാകാം.

അപസ്മാര രോഗികൾക്കു േവണ്ടി പാലക്കാട് ഒരമ്പലമുണ്ട്. ചിറ്റൂർ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലാണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ഗ്രാമമായ വേമ്പ്ര. 

apsmara-kovil-2
ചിത്രത്തിന് കടപ്പാട്- ഔദ്യോഗിക വെബ്‌സൈറ്റ്

അവിടെയാണു നാനാദേശത്തു നിന്നു രോഗികളും ഭക്തരും തിരഞ്ഞെത്തുന്ന അപസ്മാർ അമ്മൻ കോവിൽ. അപസ്മാരം കൊണ്ടു ദുരിതം അനുഭവിക്കുന്നവർ കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തുന്നു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു.

 

  ഐതിഹ്യം

apasmara-kovil-3
ചിത്രത്തിന് കടപ്പാട്- ഔദ്യോഗിക വെബ്‌സൈറ്റ്

 

ശിവന് അപസ്മാരം പിടിപെട്ടപ്പോൾ ചികിത്സിക്കാനായി പാർവതീദേവി അപസ്മാർ അമ്മനായി അവതാരമെടുത്തുവെന്നാണു ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം. ഒരു നൂറ്റാണ്ടു മുൻപ് കൊച്ചിയിലെ ദിവാനായിരുന്ന അനന്തകൃഷ്ണ അയ്യരുടേതായിരുന്നു ഈ കൃഷിയിടം. 

കൃഷിയിടം സന്ദർശിക്കാനെത്തിയ അയ്യർ ഒരു അശരീരി കേൾക്കാൻ ഇടയായെന്നും തിരക്കിൽ അതു ശ്രദ്ധിക്കാതെ നടന്നുപോയെന്നും പറയപ്പെടുന്നു. അന്നു രാത്രി അയ്യരുടെ മകന് അപസ്മാരം പിടിപെട്ടു. 

 

പലവിധ ചികിത്സകൾക്കു ശേഷം വൈദ്യന്മാർ നിസ്സഹായത അറിയിച്ചപ്പോൾ അയ്യരുടെ പറമ്പിലെ കുടിയാൻ അശരീരിയുടെ ഉറവിടം േതടിപ്പോവാൻ ഉപദേശിച്ചു. 

 

ശബ്ദം ശ്രദ്ധിക്കാതെ പോയതിൽ മാപ്പിരന്ന അയ്യർക്കു േദവി മാപ്പു നൽകിയെന്നും മകന്റെ രോഗം ഭേദമായെന്നുമാണു വിശ്വാസം.ദേവിക്കു വേണ്ടി അനന്തകൃഷ്ണ അയ്യരാണു ക്ഷേത്രം നിർമിച്ചത്. 1957 ൽ അയ്യരുടെ കുടുംബത്തിൽ നിന്നു സ്ഥലം ഏറ്റെടുത്ത മറ്റൊരു കുടുംബം ഇന്നു ക്ഷേത്രം നോക്കി നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com