ADVERTISEMENT

മോതിരം മാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും പറയുന്നുണ്ട്. വധു വരന്റെ വലതു കൈയ്യിലെ മോതിരവിരലിലും വരൻ വധുവിന്റെ ഇടതുകൈയ്യിലെ മോതിരവിരലിലുമാണ് വിവാഹചടങ്ങുകളുടെ ഭാഗമായി അണിയിക്കുന്നത്. ഇന്നത്തെക്കാലത്ത് പലരും വിവാഹനിശ്ചയത്തിന്റെ ചടങ്ങാക്കി മാറ്റിയിട്ടുണ്ട്. 

പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും സ്ത്രീയുടെ വലതുഭാഗം ഭർത്തൃസ്ഥാനവുമാണ്. സ്ത്രീ പ്രപഞ്ചത്തിലെ ശക്തിയും പുരുഷന്‍ ബ്രഹ്മതത്വവുമാണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതുവശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ ബ്രഹ്മസ്വരൂപത്തിന് പൂർണത വരുന്നില്ലെന്നാണ് അർഥമാക്കേണ്ടത്. ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണത എത്തുന്നത്. അതിനെ രണ്ടു വശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് മോതിരം കൊണ്ട് ഉദ്ദേശിക്കുന്നത്. 


ശ്രീരാമന്റെ മുദ്രാമോതിരമാണല്ലോ ഹനുമാനെ സീതാദേവിക്കു പരിചയപ്പെടാൻ ഉപകരിച്ചത്. ഭാര്യാഭർത്തൃബന്ധത്തിന്റെ ദൃഢതയാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com