ADVERTISEMENT

മോക്ഷം കൊതിക്കാത്ത മനുഷ്യരില്ല. ഏതു മന്ത്രം ജപിച്ചാൽ തടസ്സം കൂടാതെ മോക്ഷം ലഭിക്കും എന്ന് അറിയാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനെ ജപിക്കാനാഗ്രഹിക്കുന്നവർക്ക് ഒരു മന്ത്രം ഇവിടെ. മന്ത്രത്തിന് മുൻപ് അതുമായി ബന്ധപ്പെട്ട ഒരു കഥയും സൂചിപ്പിക്കാം. 

 

ബ്രഹ്മാവിന്റെ മകനായ നാരദൻ ഏറ്റവും നല്ല മോക്ഷമന്ത്രം ഏതാണെന്ന് അന്വേഷിച്ചു എല്ലാ ലോകവും സഞ്ചരിച്ചു. പലരും പല മന്ത്രവും പറഞ്ഞു. പക്ഷേ ജ്ഞാനിയായ നാരദന് അത് ഒന്നും സ്വീകാര്യമായില്ല. ഒടുവില്‍ സൃഷ്ടിദേവനായ, തന്റെ പിതാവായ ബ്രഹ്മാവിനോട് ചോദിച്ച് സംശയ നിവൃത്തി വരുത്താൻ തീരുമാനിച്ചു. അങ്ങനെ നാരദൻ പിതാവിന്റെ അടുത്തു ചെന്നു ഇങ്ങനെ പറ‍ഞ്ഞു. പിതാവേ ലോകോപകാരപ്രദമായ ഏറ്റവും നല്ല മോക്ഷമന്ത്രം ഏതാണ്. ബ്രഹ്മാവ് മകനെ ആശ്ലേഷിച്ചിട്ട് സന്തോഷത്തോടെ പറഞ്ഞു: മകനേ, ജീവിതമാകുന്ന കരകാണാക്കടലിൽ മുങ്ങിയും പൊങ്ങിയും കരപറ്റാനാകാതെ കുഴയുന്ന മനുഷ്യർക്ക് കലിയുഗത്തിൽ വേഗം മോക്ഷം ലഭിക്കുന്ന മന്ത്രം കേട്ടോളൂ. 

 

‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ 

 

ഈ മന്ത്രം ദിവസം 108 പ്രാവശ്യം ജീവിതകാലം മുഴുവൻ ജപിക്കുന്ന മനുഷ്യന് മോക്ഷം സത്യാനുഭവമായിത്തീരും. 

 

ഒരു ശുഭദിവസം- പൗർണമി, ദശമി, ഏകാദശി തുടങ്ങിയ ദിവസം ഇത് ആരംഭിക്കുന്നത് ഉചിതം. യാത്രാവേളയിലും ഏത് സന്ദർഭത്തിലും ഈ മന്ത്രം ജപിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com