sections
MORE

ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ

dosha-remedy
SHARE

ആഴ്ചയിലെ ഓരോ ദിനവും ഓരോ നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും . ദിവസ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

സെപ്റ്റംബർ 15,  ഞായർ 

രാത്രി 01.44    വരെ ഉത്രട്ടാതി  .   തുടർന്ന് രേവതി   . ഒപ്പം പകൽ 12. 23 കൃഷ്ണ പക്ഷ പ്രഥമ.    മാസത്തിലെ   കൃഷ്ണപക്ഷ ദ്വിതീയ   ശ്രാദ്ധം ഉത്രട്ടാതി   പിറന്നാൾ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  ശുഭ ബന്ധമുള്ള ദിവസമാണ്. സത്സന്താന യോഗമുള്ള  ദിവസമാണ് .  

പൂരം മകം, ചതയം, തിരുവോണം , പൂരാടം   നാളുകാർക്ക് ദിനം പ്രതികൂലം. ദിവസ ഗുണ വർധനയ്ക്ക് പരമശിവനെ പ്രപഞ്ച ഗുരുവായി കണ്ട്  ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമാണ് .

ഒരു സ്തോത്രം  ധ്യാനം 

ജഗദ്ഗുരോ നമസ്തുഭ്യം ശിവായ ശിവദായ ച 

യോഗീന്ദ്രാണാം ച യോഗീന്ദ്ര ഗുരൂണാം ഗുരവേ നമഃ 

മൃത്യോർമൃത്യുസ്വരൂപേണ മൃത്യുസംസാരഖണ്ഡന  

മൃത്യോരീശ മൃത്യുബീജ മൃത്യുഞ്ജയ നമോഽസ്തു  തേ

കാലരൂപം കലയതാം കാലകാലേശ കാരണ  

കാലാദതീത കാലസ്ഥ കാലകാല നമോഽസ്തു തേ  

ഗുണാതീത ഗുണാധാര ഗുണബീജ ഗുണാത്മക 

ഗുണീശ ഗുണിനാം ബീജ ഗുണിനാം ഗുരവേ നമഃ

ലാകിതാബ് പരിഹാരം:  ഗോതമ്പ് , നെയ്യ് ഇവ ദാനം ചെയ്യുക  

ദിവസത്തിന് ചേർന്ന നിറം:  ചുവപ്പ് , കാഷായ നിറം,  ഓറഞ്ച്   .  പ്രതികൂല നിറം : കറുപ്പ്, നീല

 ജനനസമയത്ത് സൂര്യന് നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ ഗായത്രി ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

ഓം പ്രഭാകരായ വിദ്മഹേ 

ദിവാകരായ ധീ മഹി 

തന്ന: സൂര്യ പ്രചോദയാത് 

ഈ ദിനത്തിൽ  പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ് . സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക . വരുന്ന ഒരുവർഷക്കാലം ജന്മ നക്ഷത്രദിവസങ്ങളിൽ   ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പികുകയും ചെയ്യുന്നത് ഉത്തമമാണ് .

സെപ്റ്റംബർ  16, തിങ്കൾ 

രാത്രി 04.41  വരെ രേവതി .   ഒപ്പംപകൽ 0235  വരെ കൃഷ്ണ പക്ഷ ദ്വിതീയ.  മംഗള കർമങ്ങൾ അനുഷ്ഠിക്കുന്നതിനു വേണ്ട ശുഭ ബന്ധമുള്ള ദിവസമാണ്. വിവാഹ നിശ്ചയം, നാമകരണം, ബിസിനസ് ആരംഭം തുടങ്ങിയവയ്ക്ക്  ഉത്തമം.  . ചികിത്സ ആരംഭിക്കുക , ഔഷധ സേവ ആരംഭിക്കുക , ഗൃഹോപകരണങ്ങൾ, വാഹനം ഇവ വാങ്ങുക എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകൾ, സർക്കാരിലേയ്ക്കുള്ള  അപേക്ഷകൾ തയ്യാറാക്കി നൽകൽ. വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്ലാറ്റ് എന്നിവ ആദ്യമായി സന്ദർശിക്കൽ എന്നിവയ്ക്കും  ഉത്തമം. പ്രധാന വ്യക്തികളെ കാണൽ , പ്രത്യേക ഉദ്ദേശ ത്തോടെയുള്ള യാത്രകൾ , ബിസിനസ് ആരംഭം എന്നിവയുമാവാം .  സൽസന്താന യോഗമുള്ള ദിവസമാണ്.   സിസേറിയൻ പ്രസവങ്ങൾ ആവാം .

മാസത്തിലെ കൃഷ്ണപക്ഷ തൃതീയ   ശ്രാദ്ധം രേവതി പിറന്നാൾ എന്നിവ   ആചരിക്കേണ്ടത് ഇന്നാണ്.   മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം    നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക്  അന്നപൂർണ ദേവിയെ ഭജിക്കുക . ഒരു സ്തുതി ചേർക്കുന്നു: 

നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ

നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ

പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ

ദിവസത്തിനു  ചേർന്ന ലാൽ കിതാബ് നിർദ്ദേശം:   പനിനീർ തളിച്ച വെളുത്ത പുഷ്പം  ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക . ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,    പ്രതികൂല നിറം : കറുപ്പ്, നീല

ജനനസമയത്ത് ചന്ദ്രന്   നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ചന്ദ്രന്റെ  ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ  ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ  ,  ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ  കർക്കിടകം, മീനം , വൃശ്ചികം  ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ  ഇവർക്ക്  ജപിക്കുവാൻ ചന്ദ്ര ഗായത്രി ചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

ഓം അത്രി പുത്രായ  വിദ്മഹേ 

അമൃതമയായ ധീമഹി 

തന്ന: സോമ: പ്രചോദയാത്. 

ഈ ദിനത്തിൽ   പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

സെപ്റ്റംബർ  17,  ചൊവ്വ

മംഗളകർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . ദിനം  മുഴുവൻ അശ്വതി    . ഒപ്പം വൈകിട്ട് 04.32  വരെ   കൃഷ്ണ പക്ഷ തൃതീയ .മാസത്തിലെ  അശ്വതി   ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.  മംഗള  കർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല .  

സൽസന്താന യോഗമുള്ള ദിവസമാണ്. സിസേറിയൻ പ്രസവങ്ങൾ ആവാം .അനിഴം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം     നാളുകാർക്ക് ദിനം പ്രതികൂലം.ദിവസദോഷ ശമനത്തിന് ദുർഗ്ഗാ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു: 

നമോ ദേവ്യൈ മഹാദേവ്യൈ

ശിവായൈ സതതം നമഃ

നമഃ പ്രകൃത്യൈ ഭദ്രായൈ

നിയതാഃ പ്രണതാഃ സ്മ താം

രൗദ്രായൈ നമോ നിത്യായൈ

ഗൗര്യൈ ധാത്ര്യൈ നമോ നമഃ

ജ്യോത്സ്നായൈ/ചേന്ദുരൂപിണ്യൈ

സുഖായൈ സതതം നമഃ

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ

സിദ്ധ്യൈ കുർമോ നമോ നമഃ

നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ

ശർവാണ്യൈ തേ നമോ നമഃ

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ

സാരായൈ സർവ്വകാരിണ്യൈ

ഖ്യാത്യൈ തഥൈവ കൃഷ്ണായൈ

ധൂമ്രായൈ സതതം നമഃ

ലാൽ കിതാബ് നിർദ്ദേശം :  പച്ചരി ദാനം ചെയ്യുക ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്, നീല 

 ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച്  ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും 

ഓം ഭൂമിപുത്രായ വിദ്മഹേ 

ലോഹിതാംഗായ ധീമഹി 

തന്ന: ഭൗമ പ്രചോദയാത്

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽഈ ദിനത്തിൽ  പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

സെപ്റ്റംബർ  18, ബുധൻ 

കാലത്ത് 06.43 വരെ  അശ്വതി . തുടർന്ന് ഭരണി . ഒപ്പം വൈകിട്ട് 04.11   വരെ   കൃഷ്ണ പക്ഷ ചതുർത്ഥി .

 മാസത്തിലെ  ഭരണി കൃഷ്ണപക്ഷ ചതുർത്ഥി    ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.  മംഗള  കർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല .  സൽസന്താന യോഗമുള്ള ദിവസമല്ല .  സിസേറിയൻ പ്രസവങ്ങൾ  സാധിച്ചാൽ ഒഴിവാക്കുക . കാലത്ത് 06.43   പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക്   ഉചിതമായ പരിഹാരം വേണ്ടിവരും . അനിഴം , തൃക്കേട്ട , രേവതി , പൂരുരുട്ടാതി , അവിട്ടം    നാളുകാർക്ക് ദിനം പ്രതികൂലം. ദിവസഗുണവർധനയ്ക്ക്  സുബ്രഹ്മണ്യ  ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു. 

മംഗല്യ തടസ്സം മാറുന്നതിന്  കന്യകകൾ ഈ സ്തുതി ജപിക്കുന്നത് ഉത്തമമാണ് 

നമസ്‌തേ സച്ചിദാനന്ദ നമസ്‌തേ ഭക്തവത്സല 

നമസ്‌തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ 

നമസ്‌തേ പാര്‍വ്വതീപുത്ര നമസ്‌തേ രുദ്രനന്ദന 

നമസ്‌തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ

 നമസ്‌തേ ദേവദേവേശ നമസ്‌തേ വിശ്വനായക

 നമസ്‌തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ 

നമസ്‌തേ സര്‍വ്വലോകേശ നമസ്‌തേ പുരുഷോത്തമ 

നമസ്‌തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

 നമസ്‌തേ ഷണ്‍മുഖാ നിത്യം നമസ്‌തേ മുക്തിദായക

 നമസ്‌തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ

ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : ഭവനത്തിന്റെ /ഓഫീസിന്റെ മുൻപിൽ മുറിച്ച ചെറുനാരങ്ങ പകൽ സൂക്ഷിക്കുക . ദിവസത്തിന് ചേർന്ന നിറം:  പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ. 

 ജനനസമയത്ത് ബുധന്  നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വിദ്യാർഥികൾക്ക്  അലസത മാറൽ  തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ബുഹ്ദ ഗായത്രി ചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ  ജപിക്കുക . 

ഓം സോമരൂപായ വിദ്മഹേ 

ജ്ഞാനരൂപായ ധീമഹി 

തന്ന: ബുധ:  പ്രചോദയാത് 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം .ഈ ദിനത്തിൽ  പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.  

സെപ്റ്റംബർ  19, വ്യാഴം  

കാലത്ത് 08.44  വരെ ഭരണി . തുടർന്ന് കാർത്തിക .  ഒപ്പം വൈകിട്ട് 05.26   വരെ   കൃഷ്ണ പക്ഷ പഞ്ചമി  . മാസത്തിലെ  കാർത്തിക, കൃഷ്ണ പക്ഷ പഞ്ചമി    ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.  അഗ്നി നക്ഷത്രബന്ധമുള്ളതിനാൽ മംഗള  കർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല . സൽസന്താന യോഗമുള്ളദിവസമല്ല . സാധിച്ചാൽ സിസേറിയൻ പ്രസവങ്ങൾ ഒഴിവാക്കുക . കാലത്ത് 08.44  വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിയ്ക്കുന്ന  മരണങ്ങൾക്ക്  ഉചിതമായ പരിഹാരം വേണ്ടിവരും . 

വിശാഖം , അശ്വതി, ഉത്രട്ടാതി , ചതയം      നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസ ഗുണ വർധനയ്ക്ക്  മഹാവിഷ്ണുവിനെ സന്താനഗോപാല ഭാവത്തിൽ ഭജിക്കുക . വിഷ്ണുവിൽ ഉറച്ച ഭക്തിയുള്ളവർ , പരദേവത വിഷ്ണുവായിട്ടുള്ളവർ , ക്ഷയോന്മുഖമായ വിഷ്ണു ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർ ഗുരു  ദോഷ മുള്ളവർ തുടങ്ങിയവർ  സന്താന ഗോപാല ഭാവത്തിൽ വിഷ്ണു ഭജനം നടത്തിയാൽ ഐശ്വര്യവും സന്താനഭാഗ്യവും കൈവരും കൈവരും . 

സന്താന ഗോപാല ധ്യാനം

ചക്രശംഖധരം കൃഷ്ണം രഥസംസ്ഥം ചതുർഭുജം

സർവ്വാഭരണ സന്ദീപ്തം പീത വാസോവസം ഭജേ

ദ്വിജവര്യാർച്ചനയുതം വിഷ്ണു തേജോപ ബ്രുംഹിതം

സമർപ്പയന്തം വിപ്രായ നഷ്ടപുത്രാൻ സ്വബാലകാൻ

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : മുളക് കലർന്ന ഭക്ഷണം ഒരു നേരമെങ്കിലും ഉപേക്ഷിക്കുക . ശിശുക്കൾക്ക് നെയ്യ് കലർന്ന മധുര പലഹാരം നൽകുക .ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല 

 ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ഗുരു ഗായത്രി ജപിക്കുക.  ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

ഓം അംഗിരോജാതായ വിദ്മഹേ 

വാചസ്പതയേ  ധീമഹി 

തന്ന: ഗുരു: പ്രചോദയാത് 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കുക , മംഗള കർമങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം .ഈ ദിനത്തിൽ  പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

സെപ്റ്റംബർ   20, വെള്ളി 

പകൽ 10.19   വരെ കാർത്തിക  . തുടർന്ന് രോഹിണി  .  ഒപ്പം വൈകിട്ട് രാത്രി 08.11 വരെ   കൃഷ്ണ പക്ഷ ഷഷ്ടി  . 

മാസത്തിലെ  രോഹിണി , കൃഷ്ണ പക്ഷ ഷഷ്ടി     ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.  പകൽ 10.19 നു ശേഷം  ദിവസണിന്  ശുഭ ബന്ധമുണ്ട് . 

സൽസന്താന യോഗമുള്ളദിവസമാണ് . സിസേറിയൻ പ്രസവങ്ങൾ ആവാം .  ചോതി , വിശാഖം , ഭരണി, രേവതി , പൂരുരുട്ടാതി    നാളുകാർക്ക് ദിനം പ്രതികൂലം.

ദിവസഗുണ വർധനയ്ക്ക് ശ്രീമഹാഗണപതിയെ സങ്കട നാശന ഗണപതി സ്തോത്രത്താൽ ഭജിക്കുക : 

പ്രഥമം വക്രതുണുഠം ചഃ

ഏകദന്തം ദ്വിതീയകം

ത്രിതീയം കൃഷ്ണപിങ്കാക്ഷം

ഗജവക്ത്രം ചതുർത്ഥകം

ലംബോധരം പഞ്ചമം ചഃ

ഷഷ്ഠം വികടമേവ ചഃ

സപ്തമം വിഘ്ന രാജേന്ദരം

ധൂമ്രവർണ്ണം തതാഷ്ടമം

നവമം ഫാലചന്ദ്രം ചഃ

ദശമം തു വിനായകം

ഏകാദശം ഗണപതീം ചഃ

ദ്വാദശം തു ഗജാനനം

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : ലഡ്ഡു പൊടിച്ചത് ഭവനത്തിന്റെ /ഓഫീസിന്റെ പുറത്ത് വടക്കു കിഴക്കു മൂലയിലും തെക്കു പടിഞ്ഞാറു മൂലയിലും വെയ്ക്കുക .ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് . 

 ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്ര ഗായത്രി ചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

ഓം ഭൃഗു പുത്രായ വിദ്മഹേ 

ദൈത്യാചാര്യായ ധീമഹി 

തന്ന: ശുക്ര പ്രചോദയാത്

ഈ ദിനത്തിൽ   പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർധനവിന് അത്യുത്തമമാണ്.

സെപ്റ്റംബർ  21,  ശനി

പകൽ 11.21 വരെ രോഹിണി . തുടർന്ന്  മകയിരം  . ഒപ്പം രാത്രി 0.820 വരെ   കൃഷ്ണ പക്ഷ സപ്തമി  . മാസത്തിലെ  മകയിരം , കൃഷ്ണ പക്ഷ സപ്തമി, രോഹിണി       ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്.  മംഗള  കർമങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധമുള്ള ദിവസമല്ല .   

സൽസന്താന യോഗമുള്ള ദിവസമാണ്. സി സേറിയൻ പ്രസവങ്ങൾ ആവാം . ചോതി, ചിത്തിര, മകയിരം, കാർത്തിക , അശ്വതി  , ഉത്രട്ടാതി   നാളുകാർക്ക് ദിനം പ്രതികൂലം.ദിവസ ഗുണ വർധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു:

ത്രിഗുണിത മണിപദ്മം  വജ്ര മാണിക്യദണ്ഡം

സിതസുമശരപാശമിക്ഷുകോദണ്ടകാണ്ഡം

ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്മേ

ഹരിഹരസുത മീഡേ ചക്രമന്ത്രാത്മമൂർത്തിം

ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക . അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക ). ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് 

 ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനി ഗായത്രി ചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

ഓം  സൂര്യപുത്രായ  വിദ്മഹേ 

ശനൈഃശ്ചരായ ധീമഹി 

തന്ന: മന്ദ പ്രചോദയാത്

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .ഈ ദിനത്തിൽ  പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ നടത്തിക്കുക.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA