ADVERTISEMENT

അലസത നീങ്ങി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ് . അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം , ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ . ഇവ ജപിക്കുന്നതിന് പ്രത്യേക ചിട്ടകളോ രീതികളോ ഇല്ല . ഭക്തിയോടെയുള്ള  ജപമാണ് പ്രധാനം. ഇത്ര തവണ ജപിക്കണമെന്ന് നിഷ്ഠയില്ല , മനസ്സറിഞ്ഞു ഒരു തവണയെങ്കിലും ജപിക്കുന്നത് ഭഗവൽ പ്രീതികരമാണ് .  

 

വിദ്യാലയത്തിലേക്ക് പോകുന്നതിനു മുന്നേ പ്രാർഥിച്ചിട്ടു പോവുന്ന രീതി പണ്ടുകാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. ആ പ്രാർഥനാവേളയിൽ ഈ മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ജ്ഞാന ദേവതയായ സരസ്വതീദേവിയെയും ശ്രീപരമേശ്വരന്റെ   ജ്ഞാനഭാവമായ ദക്ഷിണാമൂർത്തിയെയും വിദ്യാകാരകനായ ബുധദേവ പ്രീതിക്കായി ശ്രീകൃഷ്ണനെയും നിത്യവും ഭജിക്കുന്നതിലൂടെ വിദ്യാ തടസ്സങ്ങളെല്ലാം നീങ്ങുകയും വിദ്യാ പുരോഗതി ലഭിക്കുകയും ചെയ്യും. പഠനത്തിൽ പിന്നോക്കമാണ് , ശ്രദ്ധയില്ല , അലസതയാണ് എന്നിങ്ങനെ മക്കളെ കുറ്റപ്പെടുത്തുന്നതിന് മുന്നേ ഈ ശീലം മക്കളിൽ വളർത്താൻ ശ്രമിക്കൂ മാറ്റം അത്ഭുതാവഹമായിരിക്കും . 

 

സരസ്വതീ മന്ത്രം   

 

സരസ്വതി നമസ്തുഭ്യം  വരദേ കാമരൂപിണി  

വിദ്യാരംഭം കരിഷ്യാമി  സിദ്ധിര്‍ ഭവതു മേ സദാ 

 


ദക്ഷിണാമൂർത്തീ മന്ത്രം   

 

ഗുരവേ സർവലോകാനാം  

 ഭിഷജേ ഭവരോഗിണാം   

നിധയേ സർവവിദ്യാനാം   

ദക്ഷിണാമൂര്‍ത്തയേ നമഃ  

 


വിദ്യാഗോപാല മന്ത്രം   

 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ   

സര്‍വജ്ഞ ത്വം പ്രസീദ മേ   

രമാരമണ വിശ്വേശ  

 വിദ്യാമാശു പ്രയച്ഛ മേ  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com