ADVERTISEMENT

മാർക്കണ്ഡേയന്റെ ജാതകത്തിൽ പതിനാറ് വയസ്സ് വരെ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്നു പുരാണങ്ങൾ പറയുന്നു .  എന്നാൽ മാർക്കണ്ഡേയന്‍ പതിനാറാം വയസ്സിൽ മരിച്ചില്ല. മേൽപത്തൂരിനെയും പൂന്താനത്തെയും ഭഗവാൻ കൃഷ്ണൻ രക്ഷിച്ചു എന്നു കഥ. 

 

കാലക്കേടില്ലാത്ത ആരുമില്ല. കാലനും കാലക്കേടു പിടിപെട്ടിട്ടുണ്ട്. അപ്പോൾ ആ കാലക്കേടിനെ പഴിച്ച് വിധിയെന്ന് പഴിച്ച് ഇരിക്കുന്നത് ബുദ്ധിമോശമാണ്. നാം വിപരീതസന്ദർഭങ്ങളിൽ ശക്തമായ ഈശ്വരപ്രാര്‍ഥന നടത്തുക. അത് ഗുണഫലം തരും. കൃഷ്ണാ എന്നു വിളിച്ച് അപേക്ഷിച്ച പാഞ്ചാലിക്ക്, ഉടുവസ്ത്രമായി രക്ഷിച്ചത് ഈശ്വരനാണ്. ഈശ്വരസാന്നിധ്യം സത്യമാണ്. അത് വശമാക്കിയാൽ മാത്രമേ കഷ്ടകാലത്ത് ദുരിതം മാറാന്‍ വിധം പാകത്തിലുള്ള ശരിയായ രക്ഷകനെ ലഭിക്കൂ. 

 

 

ഈശ്വരകൃപയില്ലെങ്കില്‍, പാമ്പു കടിച്ചവന്റെ തലയിൽ ഇടിവെട്ടേൽക്കുന്നതു പോലെ ആപത്തിൽ നിന്നു  രക്ഷയ്ക്ക് അഭയം തേടുന്ന നമുക്ക് കൂടുതൽ കൂടുതൽ ആപത്തുകൾ ഉണ്ടാവുകയേ ഉള്ളൂ. അതിനാൽ ഈശ്വരകൃപ പോലെ നമ്മെ രക്ഷിക്കാൻ പ്രാപ്തമായ മറ്റൊന്നും ഇല്ല.  ഒരാളിന് വേണ്ടി മറ്റൊരാൾ  ഈശ്വരകൃപ സമ്പാദിച്ചു നൽകാൻ ആവില്ല. അവരവരുടെ പ്രാർഥനകളിലൂടെ മാത്രമേ ഈ കൃപ സിദ്ധമാകൂ.

 

 

ലേഖകൻ 

പ്രഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

Mob - 8078103068

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com